Skip to content
Opens in a new window
Listen to this chapter • 1:23

[1] ദൈവമേ, ഞങ്ങൾ അങ്ങേക്ക് സ്തോത്രം ചെയ്യുന്നു; ഞങ്ങൾ അങ്ങേക്ക് സ്തോത്രം ചെയ്യുന്നു; അങ്ങയുടെ നാമം അടുത്തിരിക്കുന്നു; ഞങ്ങൾ അങ്ങയുടെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.

[2] സമയം വരുമ്പോൾ ഞാൻ നേരോടെ വിധിക്കും.

[3] ഭൂമിയും അതിലെ സകലനിവാസികളും ഉരുകിപ്പോകുമ്പോൾ ഞാൻ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ.

[4] ഡംഭം കാട്ടരുതെന്ന് ഡംഭികളോടും കൊമ്പുയർത്തരുതെന്ന് ദുഷ്ടന്മാരോടും ഞാൻ പറയുന്നു.

[5] നിങ്ങളുടെ കൊമ്പ് മേലോട്ട് ഉയർത്തരുത്; ശാഠ്യത്തോടെ സംസാരിക്കുകയുമരുത്.

[6] കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയർച്ചവരുന്നത്.

[7] ദൈവം ന്യായാധിപതിയാകുന്നു; ദൈവം ഒരുവനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയർത്തുകയും ചെയ്യുന്നു.

[8] യഹോവയുടെ കയ്യിൽ ഒരു പാനപാത്രം ഉണ്ട്; അതിൽ വീഞ്ഞു നുരയ്ക്കുന്നു; അത് മദ്യംകൊണ്ട് നിറഞ്ഞിരിക്കുന്നു; അവിടുന്ന് അതിൽനിന്ന് പകരുന്നു; ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ട് വലിച്ചുകുടിക്കും.

[9] ഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്റെ ദൈവത്തിന് സ്തുതിപാടും.

[10] ദുഷ്ടന്മാരുടെ ശക്തിയെല്ലാം ഞാൻ തകര്‍ത്തുകളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയർന്നിരിക്കും.

സങ്കീർത്തനങ്ങൾ — Chapters