Skip to content
Opens in a new window
Listen to this chapter • 0:40

[1] യഹോവയെ ഭയപ്പെട്ട്, അവിടുത്തെ വഴികളിൽ നടക്കുന്ന ഏവനും ഭാഗ്യവാൻ;

[2] നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാൻ; നിനക്ക് നന്മവരും.

[3] നിന്റെ ഭാര്യ നിന്റെ വീടിനകത്ത് ഫലപ്രദമായ മുന്തിരിവള്ളി പോലെയും നിന്റെ മക്കൾ നിന്റെ മേശയ്ക്കു ചുറ്റും ഒലിവുതൈകൾ പോലെയും ഇരിക്കും.

[4] യഹോവാഭക്തനായ പുരുഷൻ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.

[5] യഹോവ സീയോനിൽനിന്ന് നിന്നെ അനുഗ്രഹിക്കും; നിന്റെ ആയുഷ്കാലമെല്ലാം നീ യെരൂശലേമിന്റെ നന്മ കാണും.

[6] നിന്റെ മക്കളുടെ മക്കളെയും നീ കാണും. യിസ്രായേലിന്മേൽ സമാധാനം ഉണ്ടാകട്ടെ.

സങ്കീർത്തനങ്ങൾ — Chapters