Listen to this chapter • 0:51
[1] യഹോവേ, ക്ലേശങ്ങളുടെ ആഴത്തിൽ നിന്ന് ഞാൻ അങ്ങയോടു നിലവിളിക്കുന്നു;
[2] കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ; അങ്ങയുടെ ചെവി എന്റെ യാചനകളെ ശ്രദ്ധിക്കണമേ.
[3] യഹോവേ, അങ്ങ് അകൃത്യങ്ങൾ ഓർമ്മവച്ചാൽ കർത്താവേ, ആര് നിലനില്ക്കും?
[4] എങ്കിലും അങ്ങയെ ഭയപ്പെടുവാൻ തക്കവണ്ണം അങ്ങയുടെ പക്കൽ പാപക്ഷമ ഉണ്ട്.
[5] ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; ദൈവത്തിന്റെ വചനത്തിൽ ഞാൻ പ്രത്യാശ വച്ചിരിക്കുന്നു.
[6] ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ, അതെ, ഉഷസ്സിനായി കാത്തിരിക്കുന്നവരെക്കാൾ എന്റെ ഉള്ളം യഹോവയ്ക്കായി കാത്തിരിക്കുന്നു.
[7] യിസ്രായേലേ, യഹോവയിൽ പ്രത്യാശ വച്ചുകൊള്ളുക; യഹോവയുടെ പക്കൽ കൃപയും അവിടുത്തെ സന്നിധിയിൽ ധാരാളം വിടുതലും ഉണ്ട്.
[8] ദൈവം യിസ്രായേലിനെ അവന്റെ സകല അകൃത്യങ്ങളിൽ നിന്നും വീണ്ടെടുക്കും.
സങ്കീർത്തനങ്ങൾ — Chapters
10:5321:3431:0941:1952:0061:3072:3281:2092:40102:46111:13121:19131:03141:13150:52161:37172:26186:29192:14201:18211:44224:03231:00241:23252:33261:23272:08281:32291:29301:52313:49321:41332:28342:29353:40361:46374:43382:28392:04402:46411:41421:59430:59443:18452:33461:37471:15481:42492:34502:46512:32521:28531:10541:10553:09562:04571:56581:41592:44601:49611:07621:49631:34641:31652:05662:31670:58684:51694:40700:48713:02722:27732:59742:47751:23761:35772:29788:13792:03802:15812:00821:07832:06841:37851:32862:05870:54882:10895:24902:01911:44921:36930:43942:21951:18961:39971:27981:08991:211000:411011:091023:161032:261043:511054:321064:551073:571081:271093:181101:041111:141121:041130:541140:501151:351161:411170:201182:4911917:171200:451210:491220:571230:401240:541250:441260:471270:491280:401290:541300:511310:411321:541330:321340:261352:071362:161371:101381:111392:401401:371411:221421:081431:451442:021452:191461:191472:051481:331491:061500:50