Skip to content
Opens in a new window
Listen to this chapter • 2:16

[1] യഹോവയ്ക്കു സ്തോത്രം ചെയ്യുവിൻ; ദൈവം നല്ലവനല്ലോ; അവിടുത്തെ ദയ എന്നേക്കുമുള്ളത്.

[2] ദൈവാധിദൈവത്തിന് സ്തോത്രം ചെയ്യുവിൻ; ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത്.

[3] കർത്താധികർത്താവിന് സ്തോത്രം ചെയ്യുവിൻ; ദൈവത്തിന്റെ ദയ എന്നേക്കുമുള്ളത്.

[4] ഏകനായി മഹാത്ഭുതങ്ങൾ പ്രവർത്തിക്കുന്ന ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.

[5] ജ്ഞാനത്തോടെ ആകാശങ്ങൾ ഉണ്ടാക്കിയ ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.

[6] ഭൂമിയെ വെള്ളത്തിന്മേൽ സ്ഥാപിച്ച ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്.

[7] വലിയ വെളിച്ചങ്ങൾ ഉണ്ടാക്കിയ ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.

[8] പകൽ വാഴുവാൻ സൂര്യനെ ഉണ്ടാക്കിയ ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.

[9] രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയ ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.

[10] ഈജിപ്റ്റിലെ കടിഞ്ഞൂലുകളെ സംഹരിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.

[11] അവരുടെ ഇടയിൽനിന്ന് യിസ്രായേൽ ജനത്തെ പുറപ്പെടുവിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.

[12] ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നെ അവിടുത്തെ ദയ എന്നേക്കുമുള്ളത്.

[13] ചെങ്കടലിനെ രണ്ടായി വിഭാഗിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.

[14] അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയ ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്.

[15] ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ട ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.

[16] തന്റെ ജനത്തെ മരുഭൂമിയിൽക്കൂടി നടത്തിയ ദൈവത്തിന് അവിടുത്തെ ദയ എന്നേക്കുമുള്ളത്.

[17] മഹാരാജാക്കന്മാരെ സംഹരിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.

[18] ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.

[19] അമോര്യരുടെ രാജാവായ സീഹോനെയും - അവിടുത്തെ ദയ എന്നേക്കുമുള്ളത്.

[20] ബാശാൻരാജാവായ ഓഗിനെയും - അവിടുത്തെ ദയ എന്നേക്കുമുള്ളത്.

[21] അവരുടെ ദേശം അവകാശമായി കൊടുത്തു - അവിടുത്തെ ദയ എന്നേക്കുമുള്ളത്.

[22] തന്റെ ദാസനായ യിസ്രായേലിന് അവകാശമായി തന്നെ അവിടുത്തെ ദയ എന്നേക്കുമുള്ളത്.

[23] നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്ത ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.

[24] നമ്മുടെ വൈരികളുടെ കൈയിൽനിന്ന് നമ്മെ വിടുവിച്ച ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.

[25] സകലജഡത്തിനും ആഹാരം കൊടുക്കുന്ന ദൈവത്തിന് - അവിടുത്തെ ദയ എന്നേക്കുമുള്ളത്.

[26] സ്വർഗ്ഗസ്ഥനായ ദൈവത്തിനു സ്തോത്രം ചെയ്യുവിൻ; അവിടുത്തെ ദയ എന്നേക്കുമുള്ളത്.

സങ്കീർത്തനങ്ങൾ — Chapters