Listen to this chapter • 1:00
[1] യഹോവ എന്റെ ഇടയനാകുന്നു; എനിക്ക് ഒരു കുറവും ഉണ്ടാകുകയില്ല.
[2] പച്ചയായ മേച്ചിൽപുറങ്ങളിൽ കർത്താവ് എന്നെ കിടത്തുന്നു; സ്വഛമായ ജലാശയത്തിനരികിലേക്ക് അവിടുന്ന് നടത്തുന്നു.
[3] അവിടുന്ന് എന്റെ പ്രാണനെ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളിൽ നടത്തുന്നു.
[4] മരണനിഴലിൻ താഴ്വരയിൽ കൂടിനടന്നാലും ഞാൻ ഒരു അനർത്ഥവും ഭയപ്പെടുകയില്ല; അങ്ങ് എന്നോടുകൂടി ഇരിക്കുന്നുവല്ലോ; അങ്ങയുടെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
[5] എന്റെ ശത്രുക്കളുടെ കൺമുമ്പിൽ അവിടുന്ന് എനിക്ക് വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ട് അഭിഷേകം ചെയ്യുന്നു; എന്റെ പാനപാത്രം നിറഞ്ഞ് കവിയുന്നു.
[6] നന്മയും കരുണയും നിശ്ചയമായി ആയുഷ്കാലം മുഴുവൻ എന്നെ പിന്തുടരും; ഞാൻ യഹോവയുടെ ആലയത്തിൽ ദീർഘകാലം വസിക്കും.
സങ്കീർത്തനങ്ങൾ — Chapters
10:5321:3431:0941:1952:0061:3072:3281:2092:40102:46111:13121:19131:03141:13150:52161:37172:26186:29192:14201:18211:44224:03231:00241:23252:33261:23272:08281:32291:29301:52313:49321:41332:28342:29353:40361:46374:43382:28392:04402:46411:41421:59430:59443:18452:33461:37471:15481:42492:34502:46512:32521:28531:10541:10553:09562:04571:56581:41592:44601:49611:07621:49631:34641:31652:05662:31670:58684:51694:40700:48713:02722:27732:59742:47751:23761:35772:29788:13792:03802:15812:00821:07832:06841:37851:32862:05870:54882:10895:24902:01911:44921:36930:43942:21951:18961:39971:27981:08991:211000:411011:091023:161032:261043:511054:321064:551073:571081:271093:181101:041111:141121:041130:541140:501151:351161:411170:201182:4911917:171200:451210:491220:571230:401240:541250:441260:471270:491280:401290:541300:511310:411321:541330:321340:261352:071362:161371:101381:111392:401401:371411:221421:081431:451442:021452:191461:191472:051481:331491:061500:50