Skip to content
Opens in a new window

[1] യഹോവ വിശുദ്ധപർവതത്തിൽ തന്റെ നഗരം സ്ഥാപിച്ചിരിക്കുന്നു.

[2] യാക്കോബിന്റെ സകലനിവാസസ്ഥാനങ്ങളെക്കാളും സീയോന്റെ കവാടങ്ങളെ അവിടന്ന് സ്നേഹിക്കുന്നു.

[3] ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ചു മഹത്തരമായ കാര്യങ്ങൾ പറയപ്പെട്ടിരിക്കുന്നു: സേലാ.

[4] “എന്നെ അംഗീകരിക്കുന്നവരുടെ കൂട്ടത്തിൽ ഞാൻ രഹബിനെയും ബാബേലിനെയും രേഖപ്പെടുത്തും— ഫെലിസ്ത്യദേശവും സോരും കൂശും അക്കൂട്ടത്തിലുണ്ട്— ‘ഇവൻ സീയോനിൽ ജനിച്ചു,’ എന്നു പറയപ്പെടും.”

[5] സീയോനെപ്പറ്റി ഇപ്രകാരം പറയും, നിശ്ചയം, “ഇവനും അവനും ജനിച്ചത് ഇവിടെയാണ്, അത്യുന്നതൻതന്നെയാണ് സീയോനെ സ്ഥാപിച്ചിരിക്കുന്നത്.”

[6] യഹോവ ജനതകളുടെ ജനസംഖ്യ എടുക്കുമ്പോൾ: “ഈ ആൾ സീയോനിൽ ജനിച്ചു,” എന്നു രേഖപ്പെടുത്തും. സേലാ.

[7] ഗായകരെപ്പോലെ നർത്തകരും “എന്റെ എല്ലാ ഉറവിടവും അങ്ങയിൽ ആകുന്നു,” എന്നു പാടും. ഒരു ഗീതം; കോരഹ് പുത്രന്മാരുടെ ഒരു സങ്കീർത്തനം; സംഗീതസംവിധായകന്; മഹലത്ത് രാഗത്തിൽ.

സങ്കീർത്തനങ്ങൾ — Chapters