[1] പർവതങ്ങളിലേക്കു ഞാൻ എന്റെ കണ്ണുകൾ ഉയർത്തുന്നു— എവിടെനിന്നാണ് എനിക്കു സഹായം വരുന്നത്?
[2] ആകാശവും ഭൂമിയും സൃഷ്ടിച്ച യഹോവയിൽനിന്നാണ് എനിക്കു സഹായം വരുന്നത്.
[3] നിന്റെ കാൽ വഴുതാൻ അവിടന്ന് അനുവദിക്കുകയില്ല— നിന്റെ കാവൽക്കാരൻ ഉറക്കംതൂങ്ങുകയുമില്ല;
[4] ഇസ്രായേലിന്റെ കാവൽക്കാരൻ ഉറങ്ങുകയോ മയങ്ങുകയോ ഇല്ല, നിശ്ചയം.
[5] യഹോവ നിന്നെ സംരക്ഷിക്കുന്നു! നിനക്കു തണലേകാൻ യഹോവ നിന്റെ വലതുഭാഗത്തുണ്ട്;
[6] പകൽ, സൂര്യൻ നിന്നെ ഉപദ്രവിക്കുകയില്ല, രാത്രി, ചന്ദ്രനും.
[7] യഹോവ സകലദോഷത്തിൽനിന്നും നിന്നെ പരിപാലിക്കും— അവിടന്നു നിന്റെ ജീവനു സംരക്ഷണം നൽകും;
[8] യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും കാത്തുപാലിക്കും, ഇന്നും എന്നെന്നേക്കും.
സങ്കീർത്തനങ്ങൾ — Chapters
123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150