Skip to content
Opens in a new window

[1] എന്റെ കഷ്ടതയിൽ ഞാൻ യഹോവയോടു നിലവിളിക്കുന്നു, അവിടന്ന് എനിക്ക് ഉത്തരമരുളുന്നു.

[2] യഹോവേ, വ്യാജംപറയുന്ന അധരങ്ങളിൽനിന്നും വഞ്ചനയുരുവിടുന്ന നാവിൽനിന്നും എന്നെ രക്ഷിക്കണമേ.

[3] വ്യാജമുള്ള നാവേ, ദൈവം നിന്നോട് എന്താണു ചെയ്യാൻപോകുന്നത്? ഇതിലധികം എന്തുവേണം?

[4] യോദ്ധാവിന്റെ മൂർച്ചയേറിയ അസ്ത്രത്താലും കട്ടിയേറിയ മരത്തിന്റെ കത്തുന്ന കനലിനാലും അവിടന്നു നിന്നെ ശിക്ഷിക്കും.

[5] ഞാൻ മേശെക്കിൽ അലഞ്ഞുതിരിയുന്നതിനാലും കേദാർ കൂടാരങ്ങൾക്കിടയിൽ അധിവസിക്കുന്നതിനാലും എനിക്ക് അയ്യോ കഷ്ടം!

[6] സമാധാനം വെറുക്കുന്നവരോടൊപ്പം ഞാൻ വളരെക്കാലമായി താമസിച്ചുവരുന്നു.

[7] ഞാൻ ഒരു സമാധാനകാംക്ഷിയാണ്; ഞാൻ അതേപ്പറ്റി സംസാരിക്കുമ്പോൾ അവർ യുദ്ധത്തിനായൊരുങ്ങുന്നു.

സങ്കീർത്തനങ്ങൾ — Chapters