[1] ഞങ്ങളുടെ കർത്താവായ യഹോവേ, അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം! അങ്ങയുടെ മഹത്ത്വം അവിടന്ന് ആകാശത്തിൽ സ്ഥാപിച്ചിരിക്കുന്നു.
[2] ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും സ്തുതികളിൽ അവിടത്തെ ശത്രുക്കൾക്കെതിരേ ഒരു കോട്ട പണിതിരിക്കുന്നു വൈരികളെയും പ്രതികാരദാഹികളെയും നിശ്ശബ്ദരാക്കുന്നതിനുതന്നെ.
[3] അവിടത്തെ വിരലുകളുടെ പണിയായ ആകാശം, അങ്ങു സ്ഥാപിച്ച ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവയെ നോക്കുമ്പോൾ,
[4] അവിടത്തെ പരിഗണനയിൽ വരാൻമാത്രം മാനവവംശം എന്തുള്ളൂ, അങ്ങയുടെ കരുതൽ ലഭിക്കാൻ മനുഷ്യപുത്രൻ എന്തുമാത്രം?
[5] അങ്ങ് അവരെ ദൂതന്മാരെക്കാൾ അൽപ്പംമാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവരെ മകുടമായി അണിയിച്ചിരിക്കുന്നു.
[6] അവിടത്തെ കൈവേലകളുടെമേൽ അങ്ങേക്ക് ആധിപത്യം നൽകി; സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു—
[7] ആടുകൾ, കന്നുകാലികൾ, കാട്ടിലെ സകലമൃഗങ്ങൾ,
[8] ആകാശത്തിലെ പറവകൾ, സമുദ്രത്തിലെ മത്സ്യങ്ങൾ, സമുദ്രമാർഗേ ചരിക്കുന്ന എല്ലാറ്റിനെയുംതന്നെ.
[9] ഞങ്ങളുടെ കർത്താവായ യഹോവേ, അവിടത്തെ നാമം സർവഭൂമിയിലും എത്രമഹനീയം! സംഗീതസംവിധായകന്. “പുത്രവിയോഗരാഗത്തിൽ.”