[1] യഹോവ വാഴുന്നു, അവിടന്ന് പ്രതാപം അണിഞ്ഞിരിക്കുന്നു; യഹോവ പ്രതാപം അണിയുകയും ശക്തികൊണ്ട് അരമുറുക്കുകയും ചെയ്തിരിക്കുന്നു; നിശ്ചയമായും ഭൂലോകം ഇളകാതെ ഉറച്ചുനിൽക്കും.
[2] അങ്ങയുടെ സിംഹാസനം അതിപുരാതനകാലത്തുതന്നെ സ്ഥാപിതമായതാണ്; അവിടന്ന് അനാദികാലംമുതൽതന്നെ ഉള്ളവനും ആകുന്നു.
[3] യഹോവേ, നദികളിൽ പ്രളയജലം ഉയരുന്നു, നദികൾ അവയുടെ ആരവം ഉയർത്തുന്നു; തിരകൾ അലച്ചുതിമിർക്കുന്നു.
[4] വൻ ജലപ്രവാഹത്തിന്റെ ഗർജനത്തെക്കാളും ശക്തിയേറിയ തിരകളെക്കാളും ഉന്നതനായ യഹോവ ശക്തൻതന്നെ.
[5] അവിടത്തെ നിയമവ്യവസ്ഥകൾ സ്ഥിരമായിരിക്കുന്നു; യഹോവേ, വിശുദ്ധി അങ്ങയുടെ ആലയത്തിന് എന്നെന്നേക്കും ഒരു അലങ്കാരമാണ്.
സങ്കീർത്തനങ്ങൾ — Chapters
123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150