[1] യഹോവേ, അവിടത്തെ കൂടാരത്തിൽ ആർ പാർക്കും? അവിടത്തെ വിശുദ്ധപർവതത്തിൽ ആർ വസിക്കും?
[2] കളങ്കരഹിതരായി ജീവിക്കുകയും നീതിനിഷ്ഠയോടെ പ്രവർത്തിക്കുകയും ഹൃദയത്തിൽനിന്നു സത്യം സംസാരിക്കുകയും ചെയ്യുന്നവർ;
[3] തങ്ങളുടെ നാവ് പരദൂഷണത്തിനായി ഉപയോഗിക്കാതെയും അയൽവാസിയെ ദ്രോഹിക്കാതെയും കൂട്ടുകാർക്ക് അപമാനം വരുത്താതെയുമിരിക്കുന്നവർ;
[4] ദുഷ്ടരെ നിന്ദ്യരായി കാണുകയും യഹോവാഭക്തരെ ബഹുമാനിക്കുകയും; നഷ്ടം സഹിക്കേണ്ടിവന്നാലും ചെയ്ത ശപഥത്തിൽനിന്ന് വാക്കുമാറാതിരിക്കുകയുംചെയ്യുന്നവർ;
[5] പണം കടം കൊടുത്തിട്ട് പലിശവാങ്ങാതിരിക്കുന്നവർ; നിരപരാധിക്കെതിരേ കോഴ വാങ്ങാതിരിക്കുന്നവരുംതന്നെ. ഇങ്ങനെ ജീവിക്കുന്നവർ ഒരുനാളും കുലുങ്ങിപ്പോകുകയില്ല.
സങ്കീർത്തനങ്ങൾ — Chapters
123456789101112131415161718192021222324252627282930313233343536373839404142434445464748495051525354555657585960616263646566676869707172737475767778798081828384858687888990919293949596979899100101102103104105106107108109110111112113114115116117118119120121122123124125126127128129130131132133134135136137138139140141142143144145146147148149150