Skip to content
Opens in a new window

[1] യഹോവേ, അഗാധതയിൽനിന്നു ഞാൻ അവിടത്തോടു നിലവിളിക്കുന്നു;

[2] കർത്താവേ, എന്റെ ശബ്ദം കേൾക്കണമേ. കരുണയ്ക്കായുള്ള എന്റെ നിലവിളിക്കായി അങ്ങയുടെ കാതുകൾ തുറക്കണമേ.

[3] യഹോവേ, പാപങ്ങളുടെ ഒരു പട്ടിക അങ്ങു സൂക്ഷിക്കുന്നെങ്കിൽ, കർത്താവേ, തിരുമുമ്പിൽ ആർക്കാണു നിൽക്കാൻ കഴിയുക?

[4] എന്നാൽ തിരുസന്നിധിയിൽ പാപവിമോചനമുണ്ട്, അതുകൊണ്ട് ഞങ്ങൾ ഭയഭക്തിയോടെ അവിടത്തെ സേവിക്കുന്നു.

[5] ഞാൻ യഹോവയ്ക്കായി കാത്തിരിക്കുന്നു, എന്റെ ആത്മാവ് അങ്ങേക്കായി കാത്തിരിക്കുന്നു, അവിടത്തെ വചനത്തിൽ ഞാൻ പ്രത്യാശയർപ്പിക്കുന്നു.

[6] പ്രഭാതത്തിനായി കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ, അതേ, പ്രഭാതത്തിനായി കാത്തിരിക്കുന്ന കാവൽക്കാരനെക്കാൾ, ഞാൻ കർത്താവിനായി കാത്തിരിക്കുന്നു.

[7] ഇസ്രായേലേ, നിന്റെ പ്രത്യാശ യഹോവയിൽ അർപ്പിക്കുക, കാരണം യഹോവയുടെ അടുക്കൽ അചഞ്ചലസ്നേഹവും സമ്പൂർണ വീണ്ടെടുപ്പും ഉണ്ടല്ലോ.

[8] ഇസ്രായേലിനെ അവരുടെ സകലപാപങ്ങളിൽനിന്നും അവിടന്നുതന്നെ വീണ്ടെടുക്കും.

സങ്കീർത്തനങ്ങൾ — Chapters