Skip to content
Opens in a new window

[1] യഹോവയെ ഭയപ്പെടുകയും അവിടത്തോടുള്ള അനുസരണത്തിൽ ജീവിക്കുകയുംചെയ്യുന്നവർ അനുഗൃഹീതർ.

[2] നിങ്ങളുടെ അധ്വാനഫലം നിങ്ങൾ ഭക്ഷിക്കും; അനുഗ്രഹവും സമൃദ്ധിയും നിങ്ങൾക്ക് അവകാശമായിരിക്കും.

[3] നിന്റെ ഭാര്യ നിന്റെ ഭവനത്തിൽ ഫലദായകമായ മുന്തിരിവള്ളിപോലെ ആയിരിക്കും; നിന്റെ മക്കൾ നിങ്ങളുടെ മേശയ്ക്കുചുറ്റും ഒലിവുതൈകൾപോലെയായിരിക്കും.

[4] യഹോവയെ ഭയപ്പെടുന്ന മനുഷ്യർ ഇപ്രകാരം അനുഗൃഹീതരാകും.

[5] യഹോവ സീയോനിൽനിന്നു നിന്നെ അനുഗ്രഹിക്കും; നിന്റെ ജീവിതകാലത്തുടനീളം നിനക്കു ജെറുശലേമിന്റെ അഭിവൃദ്ധി കാണാനിടവരട്ടെ.

[6] മക്കളുടെ മക്കളെ കാണാനായി നിന്റെ ആയുസ്സ് ദീർഘമായിരിക്കട്ടെ— ഇസ്രായേലിന്മേൽ സമാധാനം ഉണ്ടാകുമാറാകട്ടെ.

സങ്കീർത്തനങ്ങൾ — Chapters