Listen to this chapter • 1:21
[1] ദൈവമേ, എന്നെ വിടുവിപ്പാൻ, യഹോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.
[2] എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞു അപമാനം ഏല്ക്കട്ടെ.
[3] നന്നായി നന്നായി എന്നു പറയുന്നവർ തങ്ങളുടെ നാണംനിമിത്തം പിന്തിരിഞ്ഞു പോകട്ടെ.
[4] നിന്നെ അന്വേഷിക്കുന്നവരൊക്കെയും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവർ: ദൈവം മഹത്വമുള്ളവനെന്നു എപ്പോഴും പറയട്ടെ.
[5] ഞാനോ എളിയവനും ദരിദ്രനും ആകുന്നു; ദൈവമേ, എന്റെ അടുക്കൽ വേഗം വരേണമേ; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; യഹോവേ, താമസിക്കരുതേ.
സങ്കീർത്തനങ്ങൾ — Chapters
11:1722:0031:3741:4052:2061:4672:5281:4093:17103:12111:33121:45131:24141:35151:15162:07173:07187:44192:41201:44212:13225:04231:26241:52253:21261:59272:56282:09291:58302:23314:42322:16333:16343:23354:52362:15375:41383:19392:50403:47412:24422:45431:27444:10453:40462:05471:37482:16493:17503:47513:37521:56531:35541:39554:07562:32572:38582:11593:42602:30611:34622:22632:05642:07652:39663:11671:22686:07696:14701:21714:01723:27734:09743:49751:52762:00773:187810:29792:41803:10812:37821:20832:45842:17852:04862:56871:17883:07897:20903:16912:38922:23931:07943:15951:54962:13972:03981:39991:431001:111011:441024:161033:121045:151055:501066:271075:371082:181094:401101:281111:501121:411131:241141:091152:231162:281170:371183:4211921:521201:121211:211221:291231:061241:201251:071261:071271:241281:111291:181301:221310:551322:321330:521340:421353:071362:511371:271381:411393:331402:151411:591421:461432:291442:491452:531461:441472:441482:131491:371501:16