Listen to this chapter • 1:33
[1] ഞാൻ യഹോവയെ ശരണമാക്കിയിരിക്കുന്നു; പക്ഷികളേ, നിങ്ങളുടെ പർവ്വതത്തിലേക്കു പറന്നുപോകുവിൻ എന്നു നിങ്ങൾ എന്നോടു പറയുന്നതു എങ്ങനെ?
[2] ഇതാ, ദുഷ്ടന്മാർ ഹൃദയപരമാർത്ഥികളെ ഇരുട്ടത്തു എയ്യേണ്ടതിന്നു വില്ലു കുലെച്ചു അസ്ത്രം ഞാണിന്മേൽ തൊടുക്കുന്നു.
[3] അടിസ്ഥാനങ്ങൾ മറിഞ്ഞുപോയാൽ നീതിമാൻ എന്തുചെയ്യും?
[4] യഹോവ തന്റെ വിശുദ്ധമന്ദിരത്തിൽ ഉണ്ടു; യഹോവയുടെ സിംഹാസനം സ്വർഗ്ഗത്തിൽ ആകുന്നു; അവന്റെ കണ്ണുകൾ ദർശിക്കുന്നു; അവന്റെ കൺപോളകൾ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു.
[5] യഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു.
[6] ദുഷ്ടന്മാരുടെമേൽ അവൻ കണികളെ വർഷിപ്പിക്കും; തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഓഹരിയായിരിക്കും.
[7] യഹോവ നീതിമാൻ; അവൻ നീതിയെ ഇഷ്ടപ്പെടുന്നു; നേരുള്ളവർ അവന്റെ മുഖം കാണും.
സങ്കീർത്തനങ്ങൾ — Chapters
11:1722:0031:3741:4052:2061:4672:5281:4093:17103:12111:33121:45131:24141:35151:15162:07173:07187:44192:41201:44212:13225:04231:26241:52253:21261:59272:56282:09291:58302:23314:42322:16333:16343:23354:52362:15375:41383:19392:50403:47412:24422:45431:27444:10453:40462:05471:37482:16493:17503:47513:37521:56531:35541:39554:07562:32572:38582:11593:42602:30611:34622:22632:05642:07652:39663:11671:22686:07696:14701:21714:01723:27734:09743:49751:52762:00773:187810:29792:41803:10812:37821:20832:45842:17852:04862:56871:17883:07897:20903:16912:38922:23931:07943:15951:54962:13972:03981:39991:431001:111011:441024:161033:121045:151055:501066:271075:371082:181094:401101:281111:501121:411131:241141:091152:231162:281170:371183:4211921:521201:121211:211221:291231:061241:201251:071261:071271:241281:111291:181301:221310:551322:321330:521340:421353:071362:511371:271381:411393:331402:151411:591421:461432:291442:491452:531461:441472:441482:131491:371501:16