Skip to content
Opens in a new window
Listen to this chapter • 2:51

[1] യഹോവെക്കു സ്തോത്രം ചെയ്‌വിൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.

[2] ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്‌വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.

[3] കർത്താധികർത്താവിന്നു സ്തോത്രം ചെയ്‌വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.

[4] ഏകനായി മഹാത്ഭുതങ്ങളെ പ്രവർത്തിക്കുന്നവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.

[5] ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.

[6] ഭൂമിയെ വെള്ളത്തിന്മേൽ വിരിച്ചവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.

[7] വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.

[8] പകൽ വാഴുവാൻ സൂര്യനെയും—അവന്റെ ദയ എന്നേക്കുമുള്ളതു.

[9] രാത്രി വാഴുവാൻ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.

[10] മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.

[11] അവരുടെ ഇടയിൽനിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്നു —അവന്റെ ദയ എന്നേക്കുമുള്ളതു.

[12] ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നേ— അവന്റെ ദയ എന്നേക്കുമുള്ളതു.

[13] ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.

[14] അതിന്റെ നടുവിൽകൂടി യിസ്രായേലിനെ കടത്തിയവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.

[15] ഫറവോനെയും സൈന്യത്തെയും ചെങ്കടലിൽ തള്ളിയിട്ടവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.

[16] തന്റെ ജനത്തെ മരുഭൂമിയിൽകൂടി നടത്തിയവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.

[17] മഹാരാജാക്കന്മാരെ സംഹരിച്ചവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.

[18] ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.

[19] അമോര്യരുടെ രാജാവായ സീഹോനെയും അവന്റെ ദയ എന്നേക്കുമുള്ളതു.

[20] ബാശാൻ രാജാവായ ഓഗിനെയും—അവന്റെ ദയ എന്നേക്കുമുള്ളതു.

[21] അവരുടെ ദേശത്തെ അവകാശമായി കൊടുത്തു—അവന്റെ ദയ എന്നേക്കുമുള്ളതു.

[22] തന്റെ ദാസനായ യിസ്രായേലിന്നു അവകാശമായി തന്നേ—അവന്റെ ദയ എന്നേക്കുമുള്ളതു.

[23] നമ്മുടെ താഴ്ചയിൽ നമ്മെ ഓർത്തവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.

[24] നമ്മുടെ വൈരികളുടെ കയ്യിൽനിന്നു നമ്മെ വിടുവിച്ചവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.

[25] സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു—അവന്റെ ദയ എന്നേക്കുമുള്ളതു.

[26] സ്വർഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്‌വിൻ; അവന്റെ ദയ എന്നേക്കുമുള്ളതു.

സങ്കീർത്തനങ്ങൾ — Chapters