Skip to content
Opens in a new window
Listen to this chapter • 0:41

[1] അതിന് ശൂഹ്യനായ ബിൽദാദ് ഉത്തരം പറഞ്ഞത്:

[2] “ആധിപത്യവും ഭയങ്കരത്വവും ദൈവത്തിന്റെ പക്കൽ ഉണ്ട്; തന്റെ ഉന്നതസ്ഥലങ്ങളിൽ അവിടുന്ന് സമാധാനം പാലിക്കുന്നു.

[3] അവിടുത്തെ സൈന്യങ്ങൾക്ക് എണ്ണമുണ്ടോ? അവിടുത്തെ പ്രകാശം ആർക്ക് ഉദിക്കാതെയിരിക്കുന്നു?

[4] മർത്യൻ ദൈവസന്നിധിയിൽ എങ്ങനെ നീതിമാനാകും? സ്ത്രീ പ്രസവിച്ചവൻ എങ്ങനെ നിർമ്മലനാകും?

[5] ചന്ദ്രനുപോലും ശോഭയില്ലല്ലോ; നക്ഷത്രങ്ങളും അവിടുത്തെ കണ്ണിന് ശുദ്ധിയുള്ളവയല്ല.

[6] പിന്നെ പുഴുവായിരിക്കുന്ന മർത്യനും കൃമിയായിരിക്കുന്ന മനുഷ്യനും എങ്ങനെ?

ഇയ്യോബ് — Chapters