[1] നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരുടെ വംശാവലി: ജലപ്രളയത്തിനുശേഷം അവർക്ക് പുത്രന്മാർ ജനിച്ചു.
[2] യാഫെത്തിന്റെ പുത്രന്മാർ: ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബൽ, മേശെക്, തീരാസ്.
[3] ഗോമെരിന്റെ പുത്രന്മാർ: അശ്കേനസ്, രീഫത്ത്, തോഗർമ്മാ.
[4] യാവാന്റെ പുത്രന്മാർ: എലീശാ, തർശീശ്, കിത്തീം, ദോദാനീം.
[5] ഇവരുടെ സന്തതികളാണ് കടലോരത്തും ദ്വീപുകളിലുമുള്ള ജനങ്ങൾ. അവർ താന്താങ്ങളുടെ ദേശങ്ങളിൽ വെവ്വേറെ ഭാഷകൾ സംസാരിച്ച്, വെവ്വേറെഗോത്രങ്ങളും ജനതകളുമായി കുടുംബമായി പാർത്തു വരുന്നു.
[6] ഹാമിന്റെ പുത്രന്മാർ: കൂശ്, മിസ്രയീം, പൂത്ത്, കനാൻ.
[7] കൂശിന്റെ പുത്രന്മാർ: സെബാ, ഹവീലാ, സബ്താ, രാമാ, സബ്തെക്കാ; രാമായുടെ പുത്രന്മാർ: ശെബയും ദെദാനും.
[8] കൂശ് നിമ്രോദിനെ ജനിപ്പിച്ചു; അവൻ ഭൂമിയിൽ ആദ്യവീരനായിരുന്നു.
[9] അവൻ യഹോവയുടെ മുമ്പാകെ നായാട്ടു വീരനായിരുന്നു; അതുകൊണ്ട്: “യഹോവയുടെ മുമ്പാകെ നിമ്രോദിനെപ്പോലെ നായാട്ടുവീരൻ” എന്നു പഴഞ്ചൊല്ലുണ്ടായി.
[10] ആരംഭത്തിൽ അവന്റെ രാജ്യം ശിനാർദേശത്ത് ബാബേൽ, ഏരെക്ക്, അക്കാദ്, കൽനേ എന്നിവ ആയിരുന്നു.
[11] ആ ദേശത്തുനിന്ന് നിമ്രോദ് അശ്ശൂരിലേക്ക് പുറപ്പെട്ടു നീനെവേ, രെഹോബൊത്ത് ഇർ, കാലഹ്,
[12] നീനെവേയ്ക്കും കാലഹിനും മദ്ധ്യേ മഹാനഗരമായ രേസെൻ എന്നിവ പണിതു.
[13] മിസ്രയീമോ; ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,
[14] പത്രൂസീം, കസ്ലൂഹീം (ഇവരിൽനിന്നു ഫെലിസ്ത്യരും കഫ്തോരീമും ഉത്ഭവിച്ചു) എന്നിവരെ ജനിപ്പിച്ചു.
[15] കനാൻ തന്റെ ആദ്യജാതനായ സീദോൻ, ഹേത്ത്,
[16] യെബൂസ്യൻ, അമോര്യൻ,
[17] ഗിർഗ്ഗശ്യൻ, ഹിവ്യൻ, അർക്ക്യൻ, സീന്യൻ,
[18] അർവ്വാദ്യൻ, സെമാര്യൻ, ഹമാത്യൻ എന്നിവരെ ജനിപ്പിച്ചു. പിന്നീട് കനാന്യരുടെ കുടുംബങ്ങൾ പരന്നു.
[19] കനാന്യരുടെ അതിർ സീദോൻ തുടങ്ങി ഗെരാരിലേക്കു പോകുന്ന വഴിയായി ഗസ്സാവരെയും സൊദോമിലേക്കും ഗൊമോരയിലേക്കും ആദ്മയിലേക്കും സെബോയീമിലേക്കും പോകുന്ന വഴിയായി ലാശവരെയും ആയിരുന്നു.
[20] അവരവരുടെ ദേശത്തിലും അവരവരുടെ രാജ്യത്തിലും അതത് കുടുംബംകുടുംബമായും ഭാഷഭാഷയായും ഇവരായിരുന്നു ഹാമിന്‍റെ പുത്രന്മാർ.
[21] യാഫെത്തിന്റെ ജ്യേഷ്ഠനും ഏബെരിന്റെ സന്തതികൾക്കെല്ലാം പിതാവുമായ ശേമിനും മക്കൾ ജനിച്ചു.
[22] ശേമിന്റെ പുത്രന്മാർ: ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം.
[23] അരാമിന്റെ പുത്രന്മാർ: ഊസ്, ഹൂൾ, ഗേഥെർ, മശ്.
[24] അർപ്പക്ഷാദ് ശാലഹിനെ ജനിപ്പിച്ചു; ശാലഹ് ഏബെരിനെ ജനിപ്പിച്ചു.
[25] ഏബെരിന് രണ്ടു പുത്രന്മാർ ജനിച്ചു; ഒരുവന് പേലെഗ് എന്നു പേർ; അവന്റെ കാലത്തായിരുന്നു ഭൂവാസികൾ പിരിഞ്ഞുപോയത്; അവന്റെ സഹോദരന് യൊക്താൻ എന്നു പേർ.
[26] യൊക്താന്‍റെ പുത്രന്‍ അല്മോദാദ്,
[27] ശാലെഫ്, ഹസർമ്മാവെത്ത്, യാരഹ്, ഹദോരാം,
[28] ഊസാൽ, ദിക്ലാ, ഓബാൽ, അബീമയേൽ,
[29] ശെബാ, ഓഫീർ, ഹവീലാ, യോബാബ് എന്നിവരെ ജനിപ്പിച്ചു; ഇവർ എല്ലാവരും യൊക്താന്റെ പുത്രന്മാർ ആയിരുന്നു.
[30] അവരുടെ വാസസ്ഥലം മേശാതുടങ്ങി കിഴക്കൻമലയായ സെഫാർവരെ ആയിരുന്നു.
[31] ഇതാണ്, ദേശവും ഭാഷയും കുലവുമനുസരിച്ച് ശേമിന്റെ സന്തതിപരമ്പര.
[32] ദേശവും തലമുറയുമനുസരിച്ച് നോഹയുടെ മക്കളുടെ കുടുംബ ചരിത്രമാണ് ഇത്. ഇവരിൽനിന്നാണ് ജലപ്രളയത്തിനുശേഷം ജനതകൾ ഭൂമിയിലാകെ വ്യാപിച്ചത്.