[1] ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കെഹാത്ത്, മെരാരി.
[2] കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
[3] അമ്രാമിന്റെ മക്കൾ: അഹരോൻ, മോശെ, മിര്യാം, അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.
[4] എലെയാസാർ ഫീനെഹാസിനെ ജനിപ്പിച്ചു; ഫീനെഹാസ് അബീശൂവയെ ജനിപ്പിച്ചു;
[5] അബീശൂവ ബുക്കിയെ ജനിപ്പിച്ചു; ബുക്കി ഉസ്സിയെ ജനിപ്പിച്ചു;
[6] ഉസ്സി സെരഹ്യാവെ ജനിപ്പിച്ചു; സെരഹ്യാവ് മെരായോത്തിനെ ജനിപ്പിച്ചു;
[7] മെരായോത്ത് അമര്യാവെ ജനിപ്പിച്ചു;
[8] അമര്യാവ് അഹിത്തൂബിനെ ജനിപ്പിച്ചു; അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് അഹീമാസിനെ ജനിപ്പിച്ചു;
[9] അഹിമാസ് അസര്യാവെ ജനിപ്പിച്ചു; അസര്യാവ് യോഹാനാനെ ജനിപ്പിച്ചു;
[10] യോഹാനാൻ അസര്യാവെ ജനിപ്പിച്ചു; ഇവനാകുന്നു ശലോമോൻ യെരൂശലേമിൽ പണിത ആലയത്തിൽ പൗരോഹിത്യം നടത്തിയത്.
[11] അസര്യാവ് അമര്യാവെ ജനിപ്പിച്ചു; അമര്യാവ് അഹീത്തൂബിനെ ജനിപ്പിച്ചു;
[12] അഹീത്തൂബ് സാദോക്കിനെ ജനിപ്പിച്ചു; സാദോക്ക് ശല്ലൂമിനെ ജനിപ്പിച്ചു;
[13] ശല്ലൂം ഹില്ക്കീയാവെ ജനിപ്പിച്ചു; ഹില്ക്കീയാവ് അസര്യാവെ ജനിപ്പിച്ചു;
[14] അസര്യാവ് സെരായാവെ ജനിപ്പിച്ചു; സെരായാവ് യെഹോസാദാക്കിനെ ജനിപ്പിച്ചു.
[15] യഹോവാ നെബൂഖദ്നേസ്സർ മുഖാന്തരം യെഹൂദയെയും യെരൂശലേമിനെയും പ്രവാസത്തിലേക്ക് കൊണ്ടുപോയപ്പോൾ യെഹോസാദാക്കും പോകേണ്ടിവന്നു.
[16] ലേവിയുടെ പുത്രന്മാർ: ഗെർശോം, കെഹാത്ത്, മെരാരി.
[17] ഗെർശോമിന്റെ പുത്രന്മാരുടെ പേരുകൾ: ലിബ്നി, ശിമെയി.
[18] കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
[19] മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി.
[20] ലേവ്യരുടെ പിതൃഭവനങ്ങളിൻപ്രകാരം അവരുടെ കുലങ്ങൾ ഇവ തന്നേ. ഗെർശോമിന്റെ മകൻ ലിബ്നി; അവന്റെ മകൻ യഹത്ത്; അവന്റെ മകൻ സിമ്മാ;
[21] അവന്റെ മകൻ യോവാഹ്; അവന്റെ മകൻ ഇദ്ദോ; അവന്റെ മകൻ സേരഹ്; അവന്റെ മകൻ യെയഥ്രായി.
[22] കെഹാത്തിന്റെ പുത്രന്മാർ: അവന്റെ മകൻ അമ്മീനാദാബ്; അവന്റെ മകൻ കോരഹ്; അവന്റെ മകൻ അസ്സീർ;
[23] അവന്റെ മകൻ എൽക്കാനാ; അവന്റെ മകൻ എബ്യാസാഫ്; അവന്റെ മകൻ അസ്സീർ;
[24] അവന്റെ മകൻ തഹത്ത്; അവന്റെ മകൻ ഊരീയേൽ; അവന്റെ മകൻ ഉസ്സീയാവ്; അവന്റെ മകൻ ശൌൽ.
[25] എല്ക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ അമാസായി; അവന്റെ മകൻ അഹിമോത്ത്.
[26] എല്ക്കാനയുടെ പുത്രന്മാർ: അവന്റെ മകൻ സോഫായി; അവന്റെ മകൻ നഹത്ത്;
[27] അവന്റെ മകൻ എലീയാബ്; അവന്റെ മകൻ യെരോഹാം; അവന്റെ മകൻ എല്‍ക്കാനാ;
[28] ശമൂവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, രണ്ടാമൻ അബീയാവ്.
[29] മെരാരിയുടെ പുത്രന്മാർ: മഹ്ലി; അവന്റെ മകൻ ലിബ്നി; അവന്റെ മകൻ ശിമെയി; അവന്റെ മകൻ ഉസ്സാ;
[30] അവന്റെ മകൻ ശിമെയാ; അവന്റെ മകൻ ഹഗ്ഗീയാവ്; അവന്റെ മകൻ അസായാവ്.
[31] പെട്ടകം ദൈവാലയത്തിൽ പ്രതിഷ്ഠിച്ചതിന് ശേഷം ദാവീദ് യഹോവയുടെ ആലയത്തിൽ സംഗീതശുശ്രൂഷയ്ക്ക് നിയമിച്ചവർ ഇവരാകുന്നു.
[32] അവർ ശലോമോൻ യെരൂശലേമിൽ യഹോവയുടെ ആലയം പണിതതുവരെ, തിരുനിവാസമായ സാമഗമനകൂടാരത്തിന് മുമ്പിൽ സംഗീതശുശ്രൂഷചെയ്തു; അവർ തങ്ങളുടെ ക്രമപ്രകാരം ശുശ്രൂഷചെയ്തുപോന്നു.
[33] തങ്ങളുടെ പുത്രന്മാരോടുകൂടെ ശുശ്രൂഷിച്ചവർ: കെഹാത്യരുടെ പുത്രന്മാരിൽ സംഗീതക്കാരനായ ഹേമാൻ; അവൻ യോവേലിന്റെ മകൻ; യോവേൽ ശമൂവേലിന്റെ മകൻ;
[34] അവൻ എല്‍ക്കാനായുടെ മകൻ; അവൻ യെരോഹാമിന്റെ മകൻ; അവൻ എലീയേലിന്റെ മകൻ; അവൻ തോഹയുടെ മകൻ; അവൻ സൂഫിന്റെ മകൻ;
[35] അവൻ എല്ക്കാനയുടെ മകൻ; അവൻ മഹത്തിന്റെ മകൻ; അവൻ അമാസായിയുടെ മകൻ; അവൻ എല്ക്കാനയുടെ മകൻ;
[36] അവൻ യോവേലിന്റെ മകൻ; അവൻ അസര്യാവിന്റെ മകൻ; അവൻ സെഫന്യാവിന്റെ മകൻ;
[37] അവൻ തഹത്തിന്റെ മകൻ; അവൻ അസ്സീരിന്റെ മകൻ; അവൻ എബ്യാസാഫിന്റെ മകൻ; അവൻ കോരഹിന്റെ മകൻ;
[38] അവൻ യിസ്ഹാരിന്റെ മകൻ; അവൻ കെഹാത്തിന്റെ മകൻ; അവൻ ലേവിയുടെ മകൻ; അവൻ യിസ്രായേലിന്റെ മകൻ;
[39] അവന്റെ വലത്തുഭാഗത്ത് നിന്ന അവന്റെ സഹോദരൻ ആസാഫ്: ആസാഫ് ബെരെഖ്യാവിന്റെ മകൻ; അവൻ ശിമെയയുടെ മകൻ;
[40] അവൻ മീഖായേലിന്റെ മകൻ; അവൻ ബയശേയാവിന്റെ മകൻ; അവൻ മല്‍ക്കിയുടെ മകൻ; അവൻ എത്നിയുടെ മകൻ;
[41] അവൻ സേരഹിന്റെ മകൻ; അവൻ അദായാവിന്റെ മകൻ;
[42] അവൻ ഏഥാന്റെ മകൻ; അവൻ സിമ്മയുടെ മകൻ; അവൻ ശിമെയിയുടെ മകൻ;
[43] അവൻ യഹത്തിന്റെ മകൻ; അവൻ ഗെർശോമിന്റെ മകൻ; അവൻ ലേവിയുടെ മകൻ.
[44] അവരുടെ സഹോദരന്മാരായ മെരാരിയുടെ പുത്രന്മാർ ഇടത്തുഭാഗത്തുനിന്ന്; കീശിയുടെ മകൻ ഏഥാൻ; അവൻ അബ്ദിയുടെ മകൻ; അവൻ മല്ലൂക്കിന്റെ മകൻ;
[45] അവൻ ഹശബ്യാവിന്റെ മകൻ; അവൻ അമസ്യാവിന്റെ മകൻ; അവൻ ഹില്ക്കീയാവിന്റെ മകൻ;
[46] അവൻ അംസിയുടെ മകൻ; അവൻ ബാനിയുടെ മകൻ; അവൻ ശാമെരിന്റെ മകൻ; അവൻ മഹ്ലിയുടെ മകൻ.
[47] അവൻ മൂശിയുടെ മകൻ; അവൻ മെരാരിയുടെ മകൻ; അവൻ ലേവിയുടെ മകൻ.
[48] അവരുടെ സഹോദരന്മാരായ ലേവ്യർ ദൈവാലയമായ തിരുനിവാസത്തിലെ സകലശുശ്രൂഷയ്ക്കും നിയമിക്കപ്പെട്ടിരുന്നു.
[49] എന്നാൽ അഹരോനും അവന്റെ പുത്രന്മാരും ഹോമയാഗപീഠത്തിന്മേലും ധൂപപീഠത്തിന്മേലും ബലി അർപ്പിച്ചു; അവർ അതിവിശുദ്ധസ്ഥലത്തിലെ സകലശുശ്രൂഷയ്ക്കും ദൈവത്തിന്റെ ദാസനായ മോശെ കല്പിച്ചപ്രകാരമൊക്കെയും യിസ്രായേലിനുവേണ്ടി പ്രായശ്ചിത്തം ചെയ്യുവാനും നിയമിക്കപ്പെട്ടിരുന്നു.
[50] അഹരോന്റെ പുത്രന്മാർ: അവന്റെ മകൻ എലെയാസാർ; അവന്റെ മകൻ ഫീനെഹാസ്; അവന്റെ മകൻ അബീശൂവ;
[51] അവന്റെ മകൻ ബുക്കി; അവന്റെ മകൻ ഉസ്സി; അവന്റെ മകൻ സെരഹ്യാവു; അവന്റെ മകൻ മെരായോത്ത്;
[52] അവന്റെ മകൻ അമര്യാവു; അവന്റെ മകൻ അഹീത്തൂബ്;
[53] അവന്റെ മകൻ സാദോക്; അവന്റെ മകൻ അഹീമാസ്.
[54] ഗ്രാമംഗ്രാമമായി അഹരോന്റെ പിന്തുടർച്ചക്കാരുടെ വാസസ്ഥലങ്ങൾ: കെഹാത്യരുടെ കുലമായ അഹരോന്യർക്ക്
[55] ഒന്നാമത് ചീട്ട് വീണു. അവർക്ക് യെഹൂദാദേശത്ത് ഹെബ്രോനും ചുറ്റുമുള്ള പുല്പുറങ്ങളും കൊടുത്തു.
[56] എന്നാൽ പട്ടണത്തിന്റെ വയലുകളും അതിനോട് ചേർന്ന ഗ്രാമങ്ങളും യെഫുന്നെയുടെ മകനായ കാലേബിന് കൊടുത്തു.
[57] അഹരോന്റെ മക്കൾക്ക് അവർ സങ്കേതനഗരമായ ഹെബ്രോനും ലിബ്നയും അതിന്റെ പുല്പുറങ്ങളും യത്ഥീരും എസ്തെമോവയും അവയുടെ പുല്പുറങ്ങളും
[58] ഹീലോനും പുല്പുറങ്ങളും, ദെബീരും പുല്പുറങ്ങളും
[59] ആശാനും പുല്പുറങ്ങളും ബേത്ത്-ശേമെശും പുല്പുറങ്ങളും;
[60] ബെന്യാമീൻ ഗോത്രത്തിൽനിന്ന് ഗിബയും പുല്പുറങ്ങളും അല്ലേമെത്തും പുല്പുറങ്ങളും അനാഥോത്തും പുല്പുറങ്ങളും കൊടുത്തു. കുലംകുലമായി അവർക്ക് കിട്ടിയ പട്ടണങ്ങൾ ആകെ പതിമൂന്ന്.
[61] കെഹാത്തിന്റെ ഗോത്രത്തിൽ ബാക്കിയുള്ള മക്കൾക്ക്, മനശ്ശെയുടെ പാതിഗോത്രത്തിൽ നിന്ന്, ചീട്ടിട്ടു പത്ത് പട്ടണങ്ങൾ കൊടുത്തു.
[62] ഗെർശോമിന്റെ മക്കൾക്ക് കുലംകുലമായി യിസ്സാഖാർ ഗോത്രത്തിലും ആശേർഗോത്രത്തിലും; നഫ്താലിഗോത്രത്തിലും ബാശാനിലെ മനശ്ശെഗോത്രത്തിലും പതിമൂന്ന് പട്ടണങ്ങൾ കൊടുത്തു.
[63] മെരാരിയുടെ മക്കൾക്ക് കുലംകുലമായി രൂബേൻ ഗോത്രത്തിലും ഗാദ്ഗോത്രത്തിലും സെബൂലൂൻ ഗോത്രത്തിലും ചീട്ടിട്ട് പന്ത്രണ്ട് പട്ടണങ്ങൾ കൊടുത്തു.
[64] യിസ്രായേൽ മക്കൾ ഈ പട്ടണങ്ങളും പുല്പുറങ്ങളും ലേവ്യർക്ക് കൊടുത്തു.
[65] യെഹൂദാമക്കളുടെ ഗോത്രത്തിലും ശിമെയോൻമക്കളുടെ ഗോത്രത്തിലും ബെന്യാമീൻ മക്കളുടെ ഗോത്രത്തിലും പേർ പറഞ്ഞിരിക്കുന്ന ഈ പട്ടണങ്ങളെ ചീട്ടിട്ട് കൊടുത്തു.
[66] കെഹാത്ത് മക്കളുടെ ചില കുലങ്ങൾക്കോ എഫ്രയീംഗോത്രത്തിൽ തങ്ങൾക്ക് അധീനമായ പട്ടണങ്ങൾ കൊടുത്തു.
[67] സങ്കേതനഗരങ്ങളായ എഫ്രയീംമലനാട്ടിലെ ശെഖേമും പുല്പുറങ്ങളും ഗേസെരും പുല്പുറങ്ങളും യൊക്മെയാമും പുല്പുറങ്ങളും
[68] ബേത്ത്-ഹോരോനും പുല്പുറങ്ങളും
[69] അയ്യാലോനും പുല്പുറങ്ങളും ഗത്ത്-രിമ്മോനും പുല്പുറങ്ങളും
[70] മനശ്ശെയുടെ പാതിഗോത്രത്തിൽ ആനേരും പുല്പുറങ്ങളും ബിലെയാമും പുല്പുറങ്ങളും കെഹാത്യരുടെ ശേഷം കുലങ്ങൾക്ക് കൊടുത്തു.
[71] ഗെർശോമിന്റെ പുത്രന്മാർക്കു മനശ്ശെയുടെ പാതിഗോത്രത്തിന്റെ കുലത്തിൽ ബാശാനിൽ ഗോലാനും പുല്പുറങ്ങളും അസ്തരോത്തും പുല്പുറങ്ങളും;
[72] യിസ്സാഖാർ ഗോത്രത്തിൽ കാദേശും പുല്പുറങ്ങളും ദാബെരത്തും പുല്പുറങ്ങളും
[73] രാമോത്തും പുല്പുറങ്ങളും ആനേമും പുല്പുറങ്ങളും;
[74] ആശേർ ഗോത്രത്തിൽ മാശാലും പുല്പുറങ്ങളും അബ്ദോനും പുല്പുറങ്ങളും
[75] ഹൂക്കോക്കും പുല്പുറങ്ങളും രഹോബും പുല്പുറങ്ങളും
[76] നഫ്താലിഗോത്രത്തിൽ ഗലീലയിലെ കാദേശും പുല്പുറങ്ങളും ഹമ്മോനും പുല്പുറങ്ങളും കിര്യഥയീമും പുല്പുറങ്ങളും കൊടുത്തു.
[77] മെരാരിപുത്രന്മാരിൽ ശേഷമുള്ളവർക്ക് സെബൂലൂൻഗോത്രത്തിൽ രിമ്മോനോവും പുല്പുറങ്ങളും താബോരും പുല്പുറങ്ങളും;
[78] യെരിഹോവിന് സമീപത്ത് യോർദ്ദാനക്കരെ യോർദ്ദാന് കിഴക്ക് രൂബേൻ ഗോത്രത്തിൽ മരുഭൂമിയിലെ ബേസെരും പുല്പുറങ്ങളും യഹസയും പുല്പുറങ്ങളും
[79] കെദേമോത്തും പുല്പുറങ്ങളും മേഫാത്തും പുല്പുറങ്ങളും;
[80] ഗാദ്ഗോത്രത്തിൽ ഗിലെയാദിലെ രാമോത്തും പുല്പുറങ്ങളും മഹനയീമും പുല്പുറങ്ങളും
[81] ഹെശ്ബോനും പുല്പുറങ്ങളും യാസേരും പുല്പുറങ്ങളും കൊടുത്തു.