Skip to content
Opens in a new window

[1] ബെന്യാമീൻ— ആദ്യജാതനായ ബേലയുടെയും രണ്ടാമനായ അശ്ബേലിന്റെയും മൂന്നാമനായ അഹ്രഹിന്റെയും

[2] നാലാമനായ നോഹയുടെയും അഞ്ചാമനായ രാഫായുടെയും പിതാവായിരുന്നു.

[3] ബേലയുടെ പുത്രന്മാർ ഇവരായിരുന്നു: അദ്ദാർ, ഗേരാ, അബീഹൂദ്,

[4] അബീശൂവാ, നയമാൻ, അഹോഹ്,

[5] ഗേരാ, ശെഫൂഫാൻ, ഹൂരാം.

[6] ഏഹൂദിന്റെ പിൻഗാമികളായ നയമാൻ, അഹീയാവ്, ഗേരാ. ഇവർ ഗേബാ നിവാസികളുടെ പിതൃഭവനത്തലവന്മാരായിരുന്നു; ഇവർ മനഹത്തിലേക്കു നാടുകടത്തപ്പെടുകയും ചെയ്തു. ഉസ്സ, അഹീഹൂദ് എന്നിവരുടെ പിതാവായ ഗേരായാണ് ഇവരെ പ്രവാസത്തിലേക്കു നയിച്ചത്.

[8] തന്റെ ഭാര്യമാരായ ഹൂശീം, ബയരാ എന്നിവരെ ഉപേക്ഷിച്ചശേഷവും ശഹരയീമന് മോവാബുദേശത്തുവെച്ച് പുത്രന്മാർ ജനിച്ചു.

[9] ഹോദേശ് എന്ന ഭാര്യയിൽ അദ്ദേഹത്തിന് യോബാബ്, സിബ്യാവ്, മേശാ, മൽക്കാം,

[10] യെവൂസ്, സാഖ്യാവ്, മിർമാ എന്നീ പുത്രന്മാർ ജനിച്ചു. അദ്ദേഹത്തിന്റെ ഈ പുത്രന്മാർ പിതൃഭവനത്തലവന്മാരായിരുന്നു.

[11] ഹൂശീം എന്ന ഭാര്യയിൽ അദ്ദേഹത്തിന് അബീത്തൂബ്, എല്പയൽ എന്നീ പുത്രന്മാർ ജനിച്ചു.

[12] എല്പയലിന്റെ പുത്രന്മാർ: ഏബെർ, മീശാം, ശെമെദ്—ഈ ശെമെദാണ് ഓനോവും ലോദും അവയ്ക്കുചുറ്റമുള്ള പട്ടണങ്ങളും പണിയിച്ചത്—

[13] ബേരീയാവ്, ശേമാ—ഇവരിരുവരും അയ്യാലോനിൽ താമസിച്ചിരുന്നവരുടെ കുടുംബത്തലവന്മാരായിരുന്നു; ഗത്തിലെ പൂർവനിവാസികളെ ഓടിച്ചതും ഇവരാണ്.

[14] അഹ്യോ, ശാശക്ക്, യെരേമോത്ത്

[15] സെബദ്യാവ്, അരാദ്, ഏദെർ

[16] മീഖായേൽ, യിശ്പാ, യോഹാ എന്നിവർ ബേരീയാവിന്റെ പുത്രന്മാരായിരുന്നു.

[17] സെബദ്യാവ്, മെശുല്ലാം, ഹിസ്കി, ഹേബെർ,

[18] യിശ്മെരായി, യിസ്ളീയാവ്, യോബാബ് എന്നിവർ എല്പയലിന്റെ പുത്രന്മാരായിരുന്നു.

[19] യാക്കീം, സിക്രി, സബ്ദി,

[20] എലീയേനായി, സില്ലെഥായി, എലീയേൽ,

[21] അദായാവ്, ബെരായാവ്, ശിമ്രാത്ത് എന്നിവർ ശിമെയിയുടെ പുത്രന്മാരായിരുന്നു.

[22] യിശ്ഫാൻ, ഏബെർ, എലീയേൽ,

[23] അബ്ദോൻ, സിക്രി, ഹാനാൻ,

[24] ഹനന്യാവ്, ഏലാം, അന്ഥോഥ്യാവ്

[25] യിഫ്ദേയാ, പെനൂവേൽ എന്നിവർ ശാശക്കിന്റെ പുത്രന്മാരായിരുന്നു.

[26] ശംശെരായി, ശെഹര്യാവ്, അഥല്യാവ്,

[27] യാരെശ്യാവ്, ഏലിയാവ്, സിക്രി എന്നിവർ യെരോഹാമിന്റെ പുത്രന്മാരായിരുന്നു.

[28] ഇവരെല്ലാം പിതൃഭവനത്തലവന്മാരും അവരുടെ വംശാവലിയിൽ പ്രധാനികളുമായി പേരു ചേർക്കപ്പെട്ടിരുന്നവരും ആയിരുന്നു. ഇവർ ജെറുശലേമിൽ താമസിച്ചിരുന്നു.

[29] ഗിബെയോന്റെ പിതാവായ യെയീയേൽ ഗിബെയോനിൽ താമസിച്ചിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മയഖാ എന്നായിരുന്നു.

[30] അദ്ദേഹത്തിന്റെ പുത്രന്മാരിൽ ആദ്യജാതനായിരുന്നു അബ്ദോൻ. സൂർ, കീശ്, ബാൽ, നേർ, നാദാബ്,

[31] ഗെദോർ, അഹ്യോ, സേഖെർ,

[32] മിക്ലോത്ത് എന്നിവർ മറ്റുപുത്രന്മാരും. മിക്ലോത്ത് ശിമെയയുടെ പിതാവായിരുന്നു. ഇവരും തങ്ങളുടെ ബന്ധുക്കളോടൊപ്പം ജെറുശലേമിൽ താമസിച്ചിരുന്നു.

[33] നേർ കീശിന്റെ പിതാവായിരുന്നു; കീശ് ശൗലിന്റെയും ശൗൽ യോനാഥാൻ, മൽക്കീ-ശൂവ, അബീനാദാബ്, എശ്-ബാൽ എന്നിവരുടെയും പിതാവായിരുന്നു.

[34] യോനാഥാന്റെ മകൻ: മെരീബ്-ബാൽ, അദ്ദേഹം മീഖായുടെ പിതാവായിരുന്നു.

[35] മീഖായുടെ പുത്രന്മാർ: പീഥോൻ, മേലെക്, തരേയ, ആഹാസ്.

[36] ആഹാസ് യഹോവദ്ദയുടെ പിതാവായിരുന്നു. യഹോവദ്ദ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരുടെ പിതാവ്. സിമ്രി മോസയുടെ പിതാവ്.

[37] മോസ ബിനെയയുടെ പിതാവ്; ബിനെയയുടെ മകൻ രാഫാ, രാഫായുടെ മകൻ എലെയാശാ, എലെയാശായുടെ മകൻ ആസേൽ.

[38] ആസേലിന് ആറു പുത്രന്മാരുണ്ടായിരുന്നു. അവരുടെ പേരുകൾ: അസ്രീക്കാം, ബൊഖേരൂ, യിശ്മായേൽ, ശെയര്യാവ്, ഓബദ്യാവ്, ഹാനാൻ. ഇവരെല്ലാമായിരുന്നു ആസേലിന്റെ പുത്രന്മാർ.

[39] ആസേലിന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: ആദ്യജാതൻ ഊലാം, രണ്ടാമൻ യെയൂശ്, മൂന്നാമൻ എലീഫേലെത്ത്.

[40] ഊലാമിന്റെ പുത്രന്മാർ അമ്പ് എയ്യാൻ കഴിവുള്ള ധീരയോദ്ധാക്കളായിരുന്നു. അവർക്ക് അനേകം പുത്രന്മാരും പൗത്രന്മാരും ഉണ്ടായിരുന്നു—ആകെ നൂറ്റിയൻപതുപേർ. ഇവരെല്ലാം ബെന്യാമീനിന്റെ പിൻഗാമികളായിരുന്നു.

ദിനവൃത്താന്തം: ഒന്നാംപുസ്തകം — Chapters