[1] ലേവിയുടെ പുത്രന്മാർ: ഗെർശോൻ, കെഹാത്ത്, മെരാരി.
[2] കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
[3] അമ്രാമിന്റെ മക്കൾ: അഹരോൻ, മോശ, മിര്യാം. അഹരോന്റെ പുത്രന്മാർ: നാദാബ്, അബീഹൂ, എലെയാസാർ, ഈഥാമാർ.
[4] എലെയാസാർ ഫീനെഹാസിന്റെ പിതാവായിരുന്നു. ഫീനെഹാസ് അബീശൂവയുടെ പിതാവും.
[5] അബീശൂവ ബുക്കിയുടെ പിതാവും ബുക്കി ഉസ്സിയുടെ പിതാവും
[6] ഉസ്സി സെരഹ്യാവിന്റെ പിതാവും സെരഹ്യാവ് മെരായോത്തിന്റെ പിതാവും
[7] മെരായോത്ത് അമര്യാവിന്റെ പിതാവും അമര്യാവ് അഹീതൂബിന്റെ പിതാവും
[8] അഹീതൂബ് സാദോക്കിന്റെ പിതാവും സാദോക്ക് അഹീമാസിന്റെ പിതാവും
[9] അഹീമാസ് അസര്യാവിന്റെ പിതാവും അസര്യാവ് യോഹാനാന്റെ പിതാവും
[10] യോഹാനാൻ അസര്യാവിന്റെ പിതാവും ആയിരുന്നു. ശലോമോൻ പണികഴിപ്പിച്ച ജെറുശലേം ദൈവാലയത്തിൽ പുരോഹിതനായി സേവനം അനുഷ്ഠിച്ചത് ഈ അസര്യാവാണ്.
[11] അസര്യാവ് അമര്യാവിന്റെ പിതാവും അമര്യാവ് അഹീതൂബിന്റെ പിതാവും
[12] അഹീതൂബ് സാദോക്കിന്റെ പിതാവും സാദോക്ക് ശല്ലൂമിന്റെ പിതാവും
[13] ശല്ലൂം ഹിൽക്കിയാവിന്റെ പിതാവും ഹിൽക്കിയാവ് അസര്യാവിന്റെ പിതാവും
[14] അസര്യാവ് സെരായാവിന്റെ പിതാവും സെരായാവ് യെഹോസാദാക്കിന്റെ പിതാവും ആയിരുന്നു.
[15] യഹോവ നെബൂഖദ്നേസ്സർമൂലം യെഹൂദ്യയെയും ജെറുശലേമിനെയും പ്രവാസത്തിലേക്കു നയിച്ചപ്പോൾ യെഹോസാദാക്കും പ്രവാസിയായി അയയ്ക്കപ്പെട്ടു.
[16] ലേവിയുടെ പുത്രന്മാർ: ഗെർശോം, കെഹാത്ത്, മെരാരി.
[17] ഗെർശോമിന്റെ പുത്രന്മാരുടെ പേരുകൾ ഇവയാണ്: ലിബ്നി, ശിമെയി.
[18] കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ, ഉസ്സീയേൽ.
[19] മെരാരിയുടെ പുത്രന്മാർ: മഹ്ലി, മൂശി. അവരുടെ പൂർവികർ രേഖപ്പെടുത്തിയിരിക്കുന്നത് അനുസരിച്ചുള്ള ലേവ്യകുലങ്ങൾ ഇവയാണ്:
[20] ഗെർശോമിന്റെ പിൻഗാമികൾ: ഗെർശോമിന്റെ മകൻ ലിബ്നി, ലിബ്നിയുടെ മകൻ യഹത്ത്, യഹത്തിന്റെ മകൻ സിമ്മാ,
[21] സിമ്മായുടെ മകൻ യോവാഹ്, യോവാഹിന്റെ മകൻ ഇദ്ദോ, ഇദ്ദോയുടെ മകൻ സേരഹ്, സേരഹിന്റെ മകൻ യെഥേരായി.
[22] കെഹാത്തിന്റെ പിൻഗാമികൾ: കെഹാത്തിന്റെ മകൻ അമ്മീനാദാബ്, അമ്മീനാദാബിന്റെ മകൻ കോരഹ്, കോരഹിന്റെ മകൻ അസ്സീർ,
[23] അസ്സീറിന്റെ മകൻ എൽക്കാനാ, എൽക്കാനായുടെ മകൻ എബ്യാസാഫ്, എബ്യാസാഫിന്റെ മകൻ അസ്സീർ.
[24] അസ്സീറിന്റെ മകൻ തഹത്ത്, തഹത്തിന്റെ മകൻ ഊരിയേൽ, ഊരിയേലിന്റെ മകൻ ഉസ്സീയാവ്, ഉസ്സീയാവിന്റെ മകൻ ശാവൂൽ.
[25] എൽക്കാനായുടെ പിൻഗാമികൾ: അമാസായി, അഹീമോത്ത്.
[26] അഹീമോത്തിന്റെ പുത്രൻ എൽക്കാനാ, എൽക്കാനായുടെ പുത്രൻ സോഫായി, സോഫായിയുടെ പുത്രൻ നഹത്ത്,
[27] നഹത്തിന്റെ പുത്രൻ എലീയാബ്, എലീയാബിന്റെ പുത്രൻ യെരോഹാം, യെരോഹാമിന്റെ പുത്രൻ എൽക്കാനാ, എൽക്കാനായുടെ മകൻ ശമുവേൽ.
[28] ശമുവേലിന്റെ പുത്രന്മാർ: ആദ്യജാതൻ യോവേൽ, രണ്ടാമൻ അബീയാവ്.
[29] മെരാരിയുടെ പിൻഗാമികൾ: മെരാരിയുടെ മകൻ മഹ്ലി, മഹ്ലിയുടെ മകൻ ലിബ്നി, ലിബ്നിയുടെ മകൻ ശിമെയി, ശിമെയിയുടെ മകൻ ഉസ്സ,
[30] ഉസ്സയുടെ മകൻ ശിമെയാ, ശിമെയയുടെ മകൻ ഹഗ്ഗീയാവ്, ഹഗ്ഗീയാവിന്റെ മകൻ അസായാവ്.
[31] ഉടമ്പടിയുടെ പേടകം ജെറുശലേമിൽ കൊണ്ടുവന്നു പ്രതിഷ്ഠിച്ചതിനുശേഷം യഹോവയുടെ ആലയത്തിൽ ഗാനശുശ്രൂഷ ചെയ്യുന്നതിനായി ദാവീദ് നിയോഗിച്ചവർ ഇവരാണ്.
[32] ശലോമോൻ ജെറുശലേമിൽ യഹോവയുടെ ആലയം പണിയിക്കുന്നതുവരെ ഇവർ സമാഗമത്തിനുള്ള കൂടാരത്തിന്റെ മുമ്പിൽ ഗാനങ്ങൾ ആലപിച്ച് ശുശ്രൂഷ ചെയ്തിരുന്നു. അവർക്കായി നിർണയിച്ചിരുന്ന അനുശാസനങ്ങൾ അനുസരിച്ച് അവർ തങ്ങളുടെ ചുമതല അനുഷ്ഠിച്ചുവന്നു.
[33] തങ്ങളുടെ പുത്രന്മാരോടുചേർന്ന് ആ ശുശ്രൂഷ ചെയ്തിരുന്നവർ ഇവരാണ്: കെഹാത്യരിൽനിന്ന് ഗായകനായ ഹേമാൻ, ഇദ്ദേഹം ശമുവേലിന്റെ മകനായ യോവേലിന്റെ മകനായിരുന്നു.
[34] ശമുവേൽ എൽക്കാനായുടെ മകൻ, എൽക്കാനാ യെരോഹാമിന്റെ മകൻ, യെരോഹാം എലീയേലിന്റെ മകൻ, എലീയേൽ തോഹയുടെ മകൻ.
[35] തോഹ സൂഫിന്റെ മകൻ, സൂഫ് എൽക്കാനായുടെ മകൻ, എൽക്കാന മഹത്തിന്റെ മകൻ, മഹത്ത് അമാസായിയുടെ മകൻ.
[36] അമാസായി എൽക്കാനായുടെ മകൻ, എൽക്കാന യോവേലിന്റെ മകൻ, യോവേൽ അസര്യാവിന്റെ മകൻ, അസര്യാവ് സെഫന്യാവിന്റെ മകൻ,
[37] സെഫന്യാവ് തഹത്തിന്റെ മകൻ, തഹത്ത് അസ്സീറിന്റെ മകൻ, അസ്സീർ എബ്യാസാഫിന്റെ മകൻ, എബ്യാസാഫ് കോരഹിന്റെ മകൻ,
[38] കോരഹ് യിസ്ഹാരിന്റെ മകൻ, യിസ്ഹാർ കെഹാത്തിന്റെ മകൻ, കെഹാത്ത് ലേവിയുടെ മകൻ, ലേവി ഇസ്രായേലിന്റെ മകൻ.
[39] ഹേമാന്റെ സഹായിയായി അദ്ദേഹത്തിന്റെ വലതുഭാഗത്തു നിന്ന് ശുശ്രൂഷ ചെയ്തിരുന്ന ആസാഫിന്റെ വംശാവലി: ആസാഫ് ബേരെഖ്യാവിന്റെ മകൻ, ബേരെഖ്യാവ് ശിമെയായുടെ മകൻ,
[40] ശിമെയാ മീഖായേലിന്റെ മകൻ, മീഖായേൽ ബയശേയാവിന്റെ മകൻ, ബയശേയാവ് മൽക്കിയുടെ മകൻ,
[41] മൽക്കി എത്നിയുടെ മകൻ, എത്നി സേരഹിന്റെ മകൻ, സേരഹ് അദായാവിന്റെ മകൻ,
[42] അദായാവ് ഏഥാന്റെ മകൻ, ഏഥാൻ സിമ്മായുടെ മകൻ, സിമ്മാ ശിമെയിയുടെ മകൻ,
[43] ശിമെയി യഹത്തിന്റെ മകൻ, യഹത്ത് ഗെർശോന്റെ മകൻ, ഗെർശോൻ ലേവിയുടെ മകൻ.
[44] അവരുടെ സഹശുശ്രൂഷകരായി ഹേമാന്റെ ഇടതുഭാഗത്തുനിന്നു ശുശ്രൂഷ ചെയ്തിരുന്ന മെരാരിയുടെ മക്കൾ: ഏഥാൻ കീശിയുടെ മകൻ, കീശി അബ്ദിയുടെ മകൻ, അബ്ദി മല്ലൂക്കിന്റെ മകൻ,
[45] മല്ലൂക്ക് ഹശബ്യാവിന്റെ മകൻ, ഹശബ്യാവ് അമസ്യാവിന്റെ മകൻ, അമസ്യാവ് ഹിൽക്കിയാവിന്റെ മകൻ,
[46] ഹിൽക്കിയാവ് അംസിയുടെ മകൻ, അംസി ബാനിയുടെ മകൻ, ബാനി ശെമെരിന്റെ മകൻ,
[47] ശാമെർ മഹ്ലിയുടെ മകൻ, മഹ്ലി മൂശിയുടെ മകൻ, മൂശി മെരാരിയുടെ മകൻ, മെരാരി ലേവിയുടെ മകൻ.
[48] അവരുടെ സഹഗോത്രക്കാരായ ലേവ്യർ ദൈവത്തിന്റെ ആലയമായ സമാഗമകൂടാരത്തിലെ മറ്റെല്ലാ ശുശ്രൂഷകൾക്കുമായി നിയോഗിക്കപ്പെട്ടിരുന്നു.
[49] എന്നാൽ അതിവിശുദ്ധസ്ഥലത്തുള്ള ആരാധനയുടെ ഭാഗമായി ഹോമയാഗത്തിനുള്ള യാഗപീഠത്തിന്മേൽ ബലികൾ അർപ്പിക്കുന്നതും ധൂപപീഠത്തിന്മേൽ അർപ്പിക്കുന്നതും ദൈവദാസനായ മോശ കൽപ്പിച്ചതെല്ലാം അനുസരിച്ച് ഇസ്രായേലിനുവേണ്ടി പ്രായശ്ചിത്തം അനുഷ്ഠിക്കുന്നതും അഹരോനും അദ്ദേഹത്തിന്റെ പിൻഗാമികളുംമാത്രമായിരുന്നു.
[50] അഹരോന്റെ പിൻഗാമികൾ ഇവരായിരുന്നു: അഹരോന്റെ മകൻ എലെയാസാർ, എലെയാസാരിന്റെ മകൻ ഫീനെഹാസ്, ഫീനെഹാസിന്റെ മകൻ അബീശൂവ,
[51] അബീശൂവയുടെ മകൻ ബുക്കി, ബുക്കിയുടെ മകൻ ഉസ്സി, ഉസ്സിയുടെ മകൻ സെരഹ്യാവ്,
[52] സെരഹ്യാവിന്റെ മകൻ മെരായോത്ത്, മെരായോത്തിന്റെ മകൻ അമര്യാവ്, അമര്യാവിന്റെ മകൻ അഹീതൂബ്,
[53] അഹീതൂബിന്റെ മകൻ സാദോക്ക്, സാദോക്കിന്റെ മകൻ അഹീമാസ്.
[54] ലേവ്യരുടെ മേഖലകളായി വീതിച്ചുകിട്ടിയ അവരുടെ അധിനിവേശങ്ങളുടെ സ്ഥാനനിർണയം ഈ വിധമാണ്. അഹരോന്റെ പിൻഗാമികളിൽ കെഹാത്യകുലത്തിന് ആദ്യം നറുക്കുവീണു. അതിനാൽ അവർക്കായി ഇവ നിശ്ചയിക്കപ്പെട്ടു:
[55] യെഹൂദ്യയിലെ ഹെബ്രോനും അതിനുചുറ്റുമുള്ള പുൽപ്പുറങ്ങളും അവർക്കു നൽകപ്പെട്ടു.
[56] (എന്നാൽ നഗരത്തിനു ചുറ്റുമുള്ള വയലുകളും ഗ്രാമങ്ങളും യെഫുന്നയുടെ മകനായ കാലേബിനാണു കൊടുത്തത്).
[57] അങ്ങനെ സങ്കേതനഗരമായ ഹെബ്രോൻ അഹരോന്റെ പിൻഗാമികൾക്കു നൽകി. ലിബ്നാ, യത്ഥീർ, എസ്തെമോവ,
[58] ഹീലേൻ, ദെബീർ,
[59] ആശാൻ, യൂത്ത്, ബേത്-ശേമെശ് ഇവയും ഇവയ്ക്കു ചുറ്റുമുള്ള പുൽപ്പുറങ്ങളും അവർക്കുള്ളതായിരുന്നു.
[60] ബെന്യാമീൻഗോത്രത്തിൽനിന്ന് ഗിബെയോനും ഗേബായും അലേമെത്തും അനാഥോത്തും അവയുടെ പുൽപ്പുറങ്ങളും ഇവർക്കു നൽകപ്പെട്ടു. ഇങ്ങനെ കെഹാത്യകുലങ്ങൾക്ക് നൽകപ്പെട്ട പട്ടണങ്ങൾ ആകെ പതിമ്മൂന്നെണ്ണം ആയിരുന്നു.
[61] കെഹാത്തിന്റെ പിൻഗാമികളിൽ ബാക്കിയുള്ളവർക്ക് മനശ്ശെയുടെ അർധഗോത്രത്തിലെ കുലങ്ങളിൽനിന്ന് പത്തു നഗരങ്ങൾ ഭാഗിച്ചുകൊടുത്തു.
[62] യിസ്സാഖാർ, ആശേർ, നഫ്താലി ഗോത്രങ്ങളിൽനിന്നും ബാശാനിലെ മനശ്ശെ ഗോത്രഭാഗത്തുനിന്നും ആയി പതിമ്മൂന്നു നഗരങ്ങൾ ഗെർശോമിന്റെ പിൻഗാമികൾക്കു കുലംകുലമായി ഭാഗിച്ചുകൊടുത്തു.
[63] രൂബേൻ, ഗാദ്, സെബൂലൂൻ ഗോത്രങ്ങളിൽനിന്ന് പന്ത്രണ്ടുനഗരങ്ങൾ മെരാരിയുടെ പിൻഗാമികൾക്ക് കുലംകുലമായി വിഭാഗിച്ചുനൽകി.
[64] അങ്ങനെ ഇസ്രായേൽ ലേവ്യർക്ക് ഈ നഗരങ്ങളും അവയുടെ പുൽപ്പുറങ്ങളും കൊടുത്തു.
[65] യെഹൂദാ, ശിമെയോൻ, ബെന്യാമീൻഗോത്രത്തിൽനിന്നു മുകളിൽ പറഞ്ഞിരിക്കുന്ന നഗരങ്ങൾ അവർക്കു കൊടുത്തു.
[66] ചില കെഹാത്യകുലങ്ങൾക്ക് അവകാശഭൂമിയായി പട്ടണങ്ങൾ കൊടുത്തത് എഫ്രയീം ഗോത്രത്തിൽനിന്നാണ്.
[67] എഫ്രയീംമലനാട്ടിലെ സങ്കേതനഗരമായ ശേഖേമും ഗേസെരും
[68] യോക്മെയാമും ബേത്-ഹോരോനും
[69] അയ്യാലോനും ഗത്ത്-രിമ്മോനും അവയുടെ പുൽപ്പുറങ്ങളും അവർക്കു നൽകി.
[70] ശേഷമുള്ള കെഹാത്യകുലങ്ങൾക്ക് ഇസ്രായേൽമക്കൾ മനശ്ശെയുടെ അർധഗോത്രത്തിൽനിന്ന് ആനേരും ബിലെയാമും അവയുടെ പുൽപ്പുറങ്ങളും കൊടുത്തു.
[71] ഗെർശോമ്യർക്ക് താഴെപ്പറയുന്നവ ലഭിച്ചു: മനശ്ശെയുടെ അർധഗോത്രത്തിലെ കുലങ്ങളിൽനിന്ന് ബാശാനിലെ ഗോലാനും അസ്തരോത്തും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
[72] യിസ്സാഖാർ ഗോത്രത്തിൽനിന്ന് കേദേശും ദാബെരത്തും
[73] രാമോത്തും ആനേമും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
[74] ആശേർ ഗോത്രത്തിൽനിന്ന് മാശാലും അബ്ദോനും
[75] ഹൂക്കോക്കും രെഹോബും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
[76] നഫ്താലിഗോത്രത്തിൽനിന്ന് ഗലീലയിലെ കേദേശും ഹമ്മോനും കിര്യാത്തയീം അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
[77] മെരാരിപുത്രന്മാരായി ലേവ്യരിൽ ശേഷിച്ചവർക്ക് താഴെപ്പറയുന്നവ ലഭിച്ചു: സെബൂലൂൻഗോത്രത്തിൽനിന്ന് യോക്നയീമും കരാത്തും രിമ്മോനോവും താബോരും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
[78] യെരീഹോവിനു കിഴക്ക് യോർദാനക്കരെ രൂബേൻഗോത്രത്തിൽനിന്ന് മരുഭൂമിയിലെ ബേസെരും, യാഹാസയും
[79] കെദേമോത്തും മേഫാത്തും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.
[80] ഗാദ്ഗോത്രത്തിൽനിന്ന് ഗിലെയാദിലെ രാമോത്തും മഹനയീമും
[81] ഹെശ്ബോനും യാസേരും അവയുടെ പുൽപ്പുറങ്ങളും അവർക്കു ലഭിച്ചു.