[1] യെഹൂദാഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ ഓഹരി തെക്കെ അറ്റത്ത് ഏദോമിന്റെ അതിരായ സീൻമരുഭൂമിവരെ ആയിരുന്നു.
[2] അവരുടെ ദേശത്തിന്റെ തെക്കെ അതിർ ഉപ്പുകടലിന്റെ തെക്കുവശത്തുള്ള ഉൾക്കടലിൽ നിന്നു ആരംഭിച്ച്
[3] അക്രബ്ബീം മലയിടുക്കിലൂടെ സീൻ മരുഭൂമിയിൽ കടന്ന് ഹെസ്രോനിലൂടെ ആദാരിലെത്തി അവിടെനിന്ന് കാദേശ്ബർന്നേയയുടെ തെക്കുഭാഗത്തെത്തി കാർക്കയിലേക്കു തിരിഞ്ഞ്
[4] അസ്മോനിലേക്ക് കടന്ന് ഈജിപ്റ്റിലെ തോടുവരെ ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു; ഇതു നിങ്ങളുടെ തെക്കെ അതിർ ആയിരിക്കേണം.
[5] കിഴക്കെ അതിർ യോർദ്ദാൻ നദി ചെന്നുചേരുന്ന ചാവുകടൽ തന്നേ; വടക്കെ അതിർ യോർദ്ദാന്റെ നദീമുഖത്തുള്ള
[6] ഉൾക്കടൽ തുടങ്ങി ബേത്ത്-ഹൊഗ്ലയിലേക്ക് കയറി ബേത്ത്-അരാബയുടെ വടക്കുകൂടി കടന്ന്, രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കയറിച്ചെല്ലുന്നു.
[7] പിന്നെ ആ അതിർ ആഖോർ താഴ്‌വരമുതൽ ദെബീരിലേക്ക് കടന്ന് തോടിന്റെ തെക്കുവശത്തുള്ള അദുമ്മീം കയറ്റത്തിന്നെതിരെയുള്ള ഗില്ഗാലിൽ ചെന്ന് ഏൻ-ശേമെശ് അരുവിയുടെ അരികിലൂടെ ഏൻ-രോഗേലിൽ അവസാനിക്കുന്നു.
[8] പിന്നെ ആ അതിർ ബെൻ-ഹിന്നോം താഴ്വരയിൽകൂടി കയറി യെരൂശലേം എന്ന യെബൂസ്യനഗരിയുടെ തെക്കോട്ട് കടന്ന് ഹിന്നോം താഴ്‌വരയുടെ മുമ്പിൽ പടിഞ്ഞാറോട്ടും രെഫയീം താഴ്‌വരയുടെ അറ്റത്ത് വടക്കോട്ടും ഉള്ള മലയുടെ മുകളിലേക്ക് കയറിച്ചെല്ലുന്നു.
[9] പിന്നെ ആ അതിർ മലയുടെ മുകളിൽനിന്ന് നെപ്തോഹയിലെ നീരുറവിലേക്ക് തിരിഞ്ഞ് എഫ്രോൻമലയിലെ പട്ടണങ്ങൾവരെ ചെന്ന് കിര്യത്ത്-യെയാരീം എന്ന ബാലയിലേക്ക് തിരിയുന്നു.
[10] പിന്നെ ആ അതിർ ബാലാ മുതൽ പടിഞ്ഞാറോട്ട് സേയീർമല വരെ തിരിഞ്ഞ് കെസാലോൻ എന്ന യെയാരീം മലയുടെ പാർശ്വംവരെ വടക്കോട്ട് കടന്ന്, ബേത്ത്-ശേമെശിലേക്ക് ഇറങ്ങി തിമ്നയിലേക്ക് ചെല്ലുന്നു.
[11] പിന്നെ ആ അതിർ വടക്കോട്ട് തിരിഞ്ഞ് എക്രോന്റെ പാർശ്വംവരെ ചെന്ന് ശിക്രോനിലേക്ക് തിരിഞ്ഞ് ബാലാ മലയിലേക്ക് കടന്ന് യബ്നേലിൽ ചെന്ന് സമുദ്രത്തിൽ അവസാനിക്കുന്നു.
[12] പടിഞ്ഞാറെ അതിർ മെഡിറ്ററേനിയൻസമുദ്രം തന്നേ; ഇതാകുന്നു യെഹൂദാമക്കൾക്ക് കുടുംബംകുടുംബമായി കിട്ടിയ ദേശത്തിന്റെ ചുറ്റുമുള്ള അതിരുകൾ.
[13] യഹോവ യോശുവയോട് കല്പിച്ചതുപോലെ അവൻ യെഫുന്നെയുടെ മകനായ കാലേബിന് യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ട് അനാക്കിന്റെ അപ്പനായ അർബ്ബയുടെ പട്ടണമായ ഹെബ്രോൻ കൊടുത്തു.
[14] അവിടെനിന്ന് കാലേബ് അനാക്കിന്റെ വംശജരായ ശേശായി, അഹീമാൻ, തൽമായി എന്നീ മൂന്നു അനാക്യരെ ഓടിച്ചുകളഞ്ഞു.
[15] അവിടെനിന്ന് അവൻ ദെബീർ നിവാസികളുടെ നേരെ ചെന്നു; ദെബീരിന്റെ പേർ മുമ്പെ കിര്യത്ത്-സേഫെർ എന്നായിരുന്നു.
[16] കിര്യത്ത്-സേഫെർ ജയിക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും എന്ന് കാലേബ് പറഞ്ഞു.
[17] കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നീയേൽ അത് പിടിച്ചു; അവൻ തന്റെ മകൾ അക്സയെ അവന് ഭാര്യയായി കൊടുത്തു.
[18] അവൾ തന്റെ അപ്പനോട് ഒരു നിലം ചോദിപ്പാൻ ഭർത്താവിനെ ഉത്സാഹിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ കാലേബ് അവളോട്: “നിനക്ക് എന്തുവേണം?” എന്ന് ചോദിച്ചു.
[19] “എനിക്ക് ഒരു അനുഗ്രഹം തരേണം; നീ എനിക്ക് തെക്കെ ദേശമാണല്ലൊ തന്നിരിക്കുന്നത്; ഏതാനും നീരുറവുകൾകൂടെ എനിക്ക് തരേണം” എന്ന് അവൾ ഉത്തരം പറഞ്ഞു. അവൻ അവൾക്ക് മലയിലും താഴ്‌വരയിലും ഉള്ള നീരുറവുകൾ കൊടുത്തു.
[20] യെഹൂദാഗോത്രത്തിന് കുടുംബംകുടുംബമായി കിട്ടിയ അവകാശം ഇനി പറയുന്നു.
[21] തെക്കെ ദേശത്ത് ഏദോമിന്റെ അതിർത്തിയിൽ യഹൂദാഗോത്രത്തിനുള്ള പട്ടണങ്ങൾ: കബ്സേയേൽ, ഏദെർ, യാഗൂർ,
[22] കീന, ദിമോന, അദാദ,
[23] കാദേശ്, ഹാസോർ, യിത്നാൻ,
[24] സീഫ്, തേലെം, ബയാലോത്ത്,
[25] ഹാസോർ, ഹദത്ഥ, കെരീയോത്ത്-ഹാസോർ എന്ന കെരീയോത്ത്-ഹെസ്രോൻ,
[26] അമാം, ശെമ, മോലാദ,
[27] ഹസർ-ഗദ്ദ, ഹെശ്മോൻ, ബേത്ത്-പേലെത്,
[28] ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യ,
[29] ബാല, ഇയ്യീം, ഏസെം,
[30] എൽതോലദ്, കെസീൽ, ഹോർമ്മ,
[31] സിക്ലാഗ്, മദ്മന്ന, സൻസന്ന,
[32] ലെബായോത്ത്, ശിൽഹീം, ആയീൻ, രിമ്മോൻ; ഇങ്ങനെ ആകെ ഇരുപത്തൊമ്പത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും തന്നേ.
[33] താഴ്‌വരയിൽ എസ്തായോൽ, സോരാ, അശ്ന,
[34] സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം,
[35] യർമ്മൂത്ത്, അദുല്ലാം, സോഖോ, അസേക്ക,
[36] ശാരയീം, അദീഥയീം, ഗെദേരാ, ഗെദെരോഥയീം; ഇങ്ങനെ പതിനാല് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
[37] സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്,
[38] ദിലാൻ, മിസ്പെ, യൊക്തെയേൽ,
[39] ലാഖീശ്, ബൊസ്കത്ത്, എഗ്ലോൻ,
[40] കബ്ബോൻ, ലപ്മാസ്, കിത്ത്ളീശ്,
[41] ഗെദേരോത്ത്, ബേത്ത്-ദാഗോൻ, നാമ, മക്കേദ; ഇങ്ങനെ പതിനാറ് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
[42] ലിബ്ന, ഏഥെർ, ആശാൻ,
[43] യിപ്താഹ്, അശ്ന, നെസീബ്,
[44] കെയീല, അക്ലീബ്, മാരേശ; ഇങ്ങനെ ഒൻപത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
[45] എക്രോനും അതിന്റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും;
[46] എക്രോൻ മുതൽ മെഡിറ്ററേനിയൻ സമുദ്രംവരെ അസ്തോദിന് സമീപത്തുള്ള പട്ടണങ്ങളും ഗ്രാമങ്ങളും;
[47] അസ്തോദും അതിന്റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും ഗസ്സയും, ഈജിപറ്റ് തോടുവരെ അതിന്റെ ചുറ്റുമുള്ള നഗരങ്ങളും ഗ്രാമങ്ങളും; മഹാസമുദ്രം അതിന് നെടുകെ അതിരായിരുന്നു.
[48] മലനാട്ടിൽ ശാമീർ, യത്ഥീർ, സോഖോ,
[49] ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന,
[50] അനാബ്, എസ്തെമോ, ആനീം,
[51] ഗോശെൻ, ഹോലോൻ, ഗീലോ; ഇങ്ങനെ പതിനൊന്ന് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
[52] അരാബ്, ദൂമ, എശാൻ,
[53] യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക,
[54] ഹുമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബ, സീയോർ ഇങ്ങനെ ഒമ്പത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
[55] മാവോൻ, കർമ്മേൽ, സീഫ്, യുത്ത,
[56] യിസ്രായേൽ, യോക്ക്ദെയാം, സാനോഹ,
[57] കയീൻ, ഗിബെയ, തിമ്ന; ഇങ്ങനെ പത്ത് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
[58] ഹൽഹൂൽ, ബേത്ത്-സൂർ, ഗെദോർ,
[59] മാരാത്ത്, ബേത്ത്-അനോത്ത്, എൽതെക്കോൻ; ഇങ്ങനെ ആറ് പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
[60] കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
[61] മരുഭൂമിയിൽ ബേത്ത്-അരാബ, മിദ്ദീൻ, സെഖാഖ,
[62] നിബ്ശാൻ, ഈർ-ഹമേലഹ്, ഏൻ-ഗെദി; ഇങ്ങനെ ആറ് പട്ടണവും അവയുടെ ഗ്രാമങ്ങളും.
[63] യെരൂശലേമിൽ പാർത്തിരുന്ന യെബൂസ്യരെ യെഹൂദാമക്കൾക്ക് നീക്കിക്കളവാൻ കഴിഞ്ഞില്ല; അങ്ങനെ യെബൂസ്യർ ഇന്നുവരെ യെഹൂദാമക്കളോടുകൂടെ യെരൂശലേമിൽ പാർത്തു വരുന്നു.