Skip to content
Opens in a new window
Listen to this chapter • 2:56

[1] യിസ്രായേൽ മക്കൾ യോർദ്ദാന്‍ നദിക്ക് കിഴക്ക് അർന്നോൻതാഴ്വര മുതൽ ഹെർമ്മോൻപർവ്വതം വരെയും കിഴക്കെ അരാബ മുഴുവനും കൈവശമാക്കി. അവർ കീഴടക്കിയ തദ്ദേശരാജാക്കന്മാർ ഇവർ ആകുന്നു.

[2] ഹെശ്ബോനിൽ പാർത്തിരുന്ന അമോര്യ രാജാവായ സീഹോൻ; അവൻ അരോവേർ മുതൽ താഴ്വരയുടെ മധ്യഭാഗവും ഗിലെയാദിന്റെ പാതിയും അമ്മോന്യരുടെ അതിരായ യാബ്ബോക്ക് നദിവരെയും

[3] കിന്നേരെത്ത് കടൽ മുതൽ ഉപ്പുകടൽവരെ ബേത്ത്-യെശീമോത്തോളം ഉള്ള കിഴക്കെ അരാബയും, തെക്ക് പിസ്ഗച്ചരിവിന്‍റെ താഴെ തേമാനും വാണിരുന്നു.

[4] ബാശാൻരാജാവായ ഓഗിന്റെ ദേശവും അവർ പിടിച്ചടക്കി; മല്ലന്മാരിൽ ശേഷിച്ച ഇവൻ അസ്തരോത്തിലും എദ്രെയിലും പാർത്തിരുന്നു.

[5] അവൻ ഹെർമ്മോൻ പർവ്വതവും സൽക്കയും ബാശാൻ ദേശം മുഴുവനും ഗെശൂര്യരുടെയും മയഖാത്യരുടെയും ദേശവും ഗിലെയാദിന്റെ പാതിയും ഹെശ്ബോൻ രാജാവായ സീഹോന്റെ അതിർവരെയും വാണിരുന്നു.

[6] അവരെ യഹോവയുടെ ദാസനായ മോശെയും യിസ്രായേൽമക്കളുംകൂടെ കീഴടക്കിയിരുന്നു; മോശെ അവരുടെ ദേശം രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതിഗോത്രത്തിനും അവകാശമായി കൊടുത്തു.

[7] യോശുവയും യിസ്രായേൽമക്കളും യോർദ്ദാന്റെ പടിഞ്ഞാറ് ലെബാനോൻ താഴ്‌വരയിലെ ബാൽ-ഗാദ് മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കി. യോശുവ യിസ്രായേലിന് ഗോത്രവിഭാഗപ്രകാരം ഈ രാജാക്കന്മാരുടെ ദേശം അവകാശമായി കൊടുക്കുകയും ചെയ്തു.

[8] മലനാട്ടിലും താഴ്‌വരയിലും അരാബയിലും മലഞ്ചരിവുകളിലും മരുഭൂമിയിലും തെക്കേ ദേശത്തും ഉള്ള ഹിത്യൻ, അമോര്യൻ, കനാന്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരുടെ ദേശം തന്നേ.

[9] യെരിഹോരാജാവ്, ബേഥേലിന്നരികെയുള്ള ഹായിരാജാവ്;

[10] യെരൂശലേംരാജാവ്; ഹെബ്രോൻരാജാവ്;

[11] യർമ്മൂത്ത് രാജാവ്; ലാഖീശിലെ രാജാവ്;

[12] എഗ്ലോനിലെ രാജാവ്; ഗേസെർരാജാവ്;

[13] ദെബീർരാജാവ്; ഗേദെർരാജാവ്;

[14] ഹോർമ്മരാജാവ്; ആരാദ്‌രാജാവ്;

[15] ലിബ്നരാജാവ്; അദുല്ലാംരാജാവ്;

[16] മക്കേദാരാജാവ്; ബേഥേൽരാജാവ്;

[17] തപ്പൂഹരാജാവ്; ഹേഫെർരാജാവ്;

[18] അഫേക് രാജാവ്; ശാരോൻരാജാവ്;

[19] മാദോൻരാജാവ്; ഹാസോർരാജാവ്; ശിമ്രോൻ-മെരോൻരാജാവ്;

[20] അക്ക്ശാപ്പുരാജാവ്; താനാക് രാജാവ്;

[21] മെഗിദ്ദോരാജാവ്; കാദേശ് രാജാവ്;

[22] കർമ്മേലിലെ യൊക്നെയാംരാജാവ്;

[23] ദോർമേട്ടിലെ ദോർരാജാവ്; ഗില്ഗാലിലെ ജാതികളുടെ രാജാവ്;

[24] തിർസാരാജാവ്; ഇങ്ങനെ ആകെ മുപ്പത്തൊന്നു രാജാക്കന്മാർ.

യോശുവ — Chapters