Skip to content
Opens in a new window
Listen to this chapter • 6:52

[1] എന്നാൽ മതിൽ പുനരുദ്ധരിച്ച് കതകുകൾ വയ്ക്കുകയും വാതിൽകാവല്ക്കാരെയും സംഗീതക്കാരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തശേഷം

[2] എന്റെ സഹോദരൻ ഹനാനിയെയും, കോട്ടയുടെ അധിപൻ ഹനന്യാവിനെയും യെരൂശലേമിന് അധിപതികളായി ഞാൻ നിയമിച്ചു; കാരണം, ഇവൻ പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.

[3] ഞാൻ അവരോട്: “വെയിൽ ഉറയ്ക്കുന്നതുവരെ യെരൂശലേമിന്റെ വാതിൽ തുറക്കരുത്; നിങ്ങൾ അരികെ നില്ക്കുമ്പോൾ തന്നെ കതക് അടച്ച് ഓടാമ്പൽ ഇടുവിക്കേണം; യെരൂശലേം നിവാസികളിൽ നിന്ന് കാവല്ക്കാരായി നിയമിച്ച്, ഓരോരുത്തനെ അവനവന്റെ കാവൽസ്ഥാനത്തും അവനവന്റെ വീടിന്റെ നേരെയുമായി നിർത്തിക്കൊള്ളേണം” എന്ന് പറഞ്ഞു.

[4] എന്നാൽ പട്ടണം വിശാലവും വലിയതും അകത്ത് ജനം ചുരുക്കവും ആയിരുന്നു; വീടുകൾ പണിതിരുന്നതുമില്ല.

[5] വംശാവലിപ്രകാരം എണ്ണം നോക്കേണ്ടതിന് പ്രഭുക്കന്മാരെയും പ്രമാണികളെയും ജനത്തെയും കൂട്ടിവരുത്തുവാൻ എന്റെ ദൈവം എന്റെ മനസ്സിൽ തോന്നിച്ചു. അപ്പോൾ ആദ്യം മടങ്ങിവന്നവരുടെ ഒരു വംശാവലിരേഖ എനിക്ക് കണ്ടുകിട്ടി; അതിൽ ഇപ്രകാരം എഴുതിയിരിക്കുന്നത് കണ്ടു:

[6] “ബാബേൽരാജാവായ നെബൂഖദ്നേസർ പിടിച്ച് കൊണ്ടുപോയ ബദ്ധന്മാരിൽ പ്രവാസത്തിൽനിന്ന് മടങ്ങി, യെരൂശലേമിലേയ്ക്കും യെഹൂദയിലേയ്ക്കും അവനവന്റെ പട്ടണത്തിലേക്കും വന്നവരായ ദേശനിവാസികൾ:

[7] ഇവർ സെരുബ്ബാബേൽ, യേശുവ, നെഹെമ്യാവ്; അസര്യാവ്, രയമ്യാവ്, നഹമാനി, മൊർദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബയനാ എന്നിവരോടുകൂടെ മടങ്ങിവന്നു; യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യാവിവരം:

[8] പരോശിന്റെ മക്കൾ രണ്ടായിരത്തി ഒരുനൂറ്റി എഴുപത്തിരണ്ട്.

[9] ശെഫത്യാവിന്റെ മക്കൾ മുന്നൂറ്റെഴുപത്തിരണ്ട്.

[10] ആരഹിന്റെ മക്കൾ അറുനൂറ്റമ്പത്തിരണ്ട്.

[11] യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്ത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റിപ്പതിനെട്ട്.

[12] ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാല്.

[13] സഥൂവിന്റെ മക്കൾ എണ്ണൂറ്റിനാല്പത്തഞ്ച്.

[14] സക്കായിയുടെ മക്കൾ എഴുനൂറ്ററുപത്.

[15] ബിന്നൂവിയുടെ മക്കൾ അറുനൂറ്റിനാല്പത്തെട്ട്.

[16] ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തെട്ട്.

[17] അസ്ഗാദിന്റെ മക്കൾ രണ്ടായിരത്തി മുന്നൂറ്റിരുപത്തിരണ്ട്.

[18] അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്തേഴ്.

[19] ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തറുപത്തേഴ്.

[20] ആദീന്റെ മക്കൾ അറുനൂറ്റമ്പത്തഞ്ച്.

[21] ഹിസ്ക്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ട്.

[22] ഹാശൂമിന്റെ മക്കൾ മുന്നൂറ്റിരുപത്തെട്ട്.

[23] ബേസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിനാല്.

[24] ഹാരീഫിന്റെ മക്കൾ നൂറ്റിപന്ത്രണ്ട്.

[25] ഗിബെയോന്യർ തൊണ്ണൂറ്റഞ്ച്.

[26] ബേത്ത്-ലേഹേമ്യരും നെതോഫാത്യരും കൂടെ നൂറ്റെൺപത്തെട്ട്.

[27] അനാഥോത്യർ നൂറ്റിരുപത്തെട്ട്.

[28] ബേത്ത്-അസ്മാവേത്യർ നാല്പത്തിരണ്ട്.

[29] കിര്യത്ത്-യെയാരീം, കെഫീരാ, ബെരോയോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തിമൂന്ന്.

[30] രാമക്കാരും ഗിബക്കാരും അറുനൂറ്റിരുപത്തൊന്ന്.

[31] മിക്മാസ് നിവാസികൾ നൂറ്റിരുപത്തിരണ്ട്.

[32] ബേഥേൽകാരും ഹായിക്കാരും നൂറ്റിരുപത്തിമൂന്ന്.

[33] മറ്റെ നെബോവിലെ നിവാസികൾ അമ്പത്തിരണ്ട്.

[34] മറ്റെ ഏലാമിലെ നിവാസികൾ ആയിരത്തിരുനൂറ്റമ്പത്തിനാല്.

[35] ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപത്.

[36] യെരിഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ച്.

[37] ലോദിലെയും ഹാദീദിലെയും ഓനോവിലെയും നിവാസികൾ എഴുനൂറ്റിരുപത്തൊന്ന്.

[38] സേനായാനിവാസികൾ മൂവായിരത്തിത്തൊള്ളായിരത്തിമുപ്പത്.

[39] പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിൽ യെദായാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്ന്.

[40] ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ട്.

[41] പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റിനാല്പത്തേഴ്.

[42] ഹാരീമിന്റെ മക്കൾ ആയിരത്തിപ്പതിനേഴ്.

[43] ലേവ്യർ: ഹോദെവയുടെ മക്കളിൽ കദ്മീയേലിന്റെ മകൻ യേശുവയുടെ മക്കൾ എഴുപത്തിനാല്.

[44] സംഗീതക്കാർ: ആസാഫ്യർ നൂറ്റിനാല്പത്തെട്ട്.

[45] വാതിൽകാവല്ക്കാർ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തൽമോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ആകെ നൂറ്റിമുപ്പത്തെട്ട്.

[46] ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ, കേരോസിന്റെ മക്കൾ,

[47] സീയായുടെ മക്കൾ, പാദോന്റെ മക്കൾ,

[48] ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ, സൽമായിയുടെ മക്കൾ,

[49] ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗാഹരിന്റെ മക്കൾ, രെയായ്യാവിന്റെ മക്കൾ,

[50] രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ,

[51] ഗസ്സാമിന്റെ മക്കൾ, ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ,

[52] ബേസായിയുടെ മക്കൾ, മെയൂന്യരുടെ മക്കൾ, നെഫീത്യരുടെ മക്കൾ,

[53] ബക്ക്ബൂക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ, ബസ്ലീത്തിന്റെ മക്കൾ,

[54] മെഹീദയുടെ മക്കൾ, ഹർശയുടെ മക്കൾ,

[55] ബർക്കോസിന്റെ മക്കൾ, സീസെരയുടെ മക്കൾ,

[56] തേമഹിന്റെ മക്കൾ, നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ.

[57] ശലോമോന്റെ ദാസന്മാരുടെ മക്കൾ; സോതായിയുടെ മക്കൾ, സോഫേരെത്തിന്റെ മക്കൾ,

[58] പെരീദയുടെ മക്കൾ, യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ,

[59] ശെഫത്യാവിന്റെ മക്കൾ, ഹത്തീലിന്റെ മക്കൾ, പോക്കേരെത്ത്-ഹസ്സെബായീമിന്‍റെ മക്കൾ, ആമോന്റെ മക്കൾ.

[60] ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ട്.

[61] തേൽ-മേലെഹ്, തേൽ-ഹർശാ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്ന് മടങ്ങിവന്നവർ ഇവർ തന്നേ. എങ്കിലും അവർ യിസ്രായേല്യർ തന്നെയോ എന്ന് തങ്ങളുടെ പിതൃഭവനവും വംശോല്പത്തിയും കാണിപ്പാൻ അവർക്ക് കഴിഞ്ഞില്ല.

[62] ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ; ആകെ അറുനൂറ്റി നാല്പത്തിരണ്ട് പേർ.

[63] പുരോഹിതന്മാരിൽ: ഹോബയുടെ മക്കൾ, ഹക്കോസ്സിന്റെ മക്കൾ, ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹംകഴിച്ച് അവരുടെ പേരിൻ പ്രകാരം വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.

[64] ഇവർ വംശാവലിരേഖ അന്വേഷിച്ചു, കണ്ടില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്നെണ്ണി പൗരോഹിത്യത്തിൽ നിന്ന് നീക്കിക്കളഞ്ഞു.

[65] ഊരീമും തുമ്മീമും ഉള്ള ഒരു പുരോഹിതൻ എഴുന്നേല്ക്കുംവരെ അവർ അതിപരിശുദ്ധമായത് തിന്നരുതെന്ന് ദേശാധിപതി അവരോട് കല്പിച്ചു.

[66] സഭയാകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപത് പേരായിരുന്നു.

[67] അവരുടെ ദാസീദാസന്മാരായ ഏഴായിരത്തിമുന്നൂറ്റിമുപ്പത്തേഴുപേരെ കൂടാതെ തന്നെ; അവർക്ക് ഇരുനൂറ്റിനാല്പത്തഞ്ച് സംഗീതക്കാരും സംഗീതക്കാരത്തികളും ഉണ്ടായിരുന്നു.

[68] എഴുനൂറ്റിമുപ്പത്താറ് കുതിരകളും ഇരുനൂറ്റിനാല്പത്തഞ്ച് കോവർകഴുതകളും

[69] നാനൂറ്റിമുപ്പത്തഞ്ച് ഒട്ടകങ്ങളും ആറായിരത്തെഴുനൂറ്റിരുപത് കഴുതകളും അവർക്കുണ്ടായിരുന്നു.

[70] പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കായിട്ട് ദാനങ്ങൾ കൊടുത്തു; ദേശാധിപതി ഏകദേശം 8. 5 കിലോഗ്രാം സ്വര്‍ണ്ണവും അമ്പത് കിണ്ണങ്ങളും അഞ്ഞൂറ്റിമുപ്പത് പുരോഹിതവസ്ത്രവും ഭണ്ഡാരത്തിലേക്ക് കൊടുത്തു.

[71] പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കുവേണ്ടി ഭണ്ഡാരത്തിലേക്ക് 170 കിലോഗ്രാം സ്വര്‍ണവും ഏകദേശം 1,200 കിലോഗ്രാം വെള്ളിയും കൊടുത്തു.

[72] ശേഷമുള്ള ജനം ഏകദേശം 170 കിലോഗ്രാം സ്വര്‍ണവും 1,100 കിലോഗ്രാം വെള്ളിയും അറുപത്തേഴ് പുരോഹിതവസ്ത്രവും കൊടുത്തു.

[73] അങ്ങനെ പുരോഹിതന്മാരും ലേവ്യരും വാതിൽകാവല്ക്കാരും സംഗീതക്കാരും ജനത്തിൽ ചിലരും ദൈവാലയദാസന്മാരും എല്ലാ യിസ്രായേലും അവരവരുടെ പട്ടണങ്ങളിൽ പാർത്തു.

നെഹെമ്യാവ് — Chapters