Skip to content
Opens in a new window
Listen to this chapter • 5:16

[1] ജനത്തിന്റെ പ്രഭുക്കന്മാർ യെരൂശലേമിൽ പാർത്തു; ശേഷം ജനം പത്തുപേരിൽ ഒരാൾ വീതം വിശുദ്ധനഗരമായ യെരൂശലേമിൽ പാർക്കേണ്ടതിന് കൊണ്ടുവരുവാനും ഒമ്പത് പേരെ മറ്റ് പട്ടണങ്ങളിൽ പാർപ്പിപ്പാനുമായി ചീട്ടിട്ടു.

[2] എന്നാൽ യെരൂശലേമിൽ വസിക്കുവാൻ സ്വമേധയാ സമ്മതിച്ച എല്ലാവരെയും ജനം അനുഗ്രഹിച്ചു.

[3] യെരൂശലേമിൽ പാർത്ത സംസ്ഥാനത്തലവന്മാർ ഇവരാകുന്നു: യെഹൂദാ നഗരങ്ങളിൽ യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ഓരോരുത്തൻ താന്താന്റെ പട്ടണത്തിലും അവകാശത്തിലും പാർത്തു.

[4] യെരൂശലേമിൽ ചില യെഹൂദ്യരും ബെന്യാമീന്യരും പാർത്തു. യെഹൂദ്യർ ആരെല്ലാമെന്നാൽ: പേരെസിന്റെ പുത്രന്മാരിൽ മഹലലേലിന്റെ മകനായ അമര്യാവിന്റെ മകനായ സെഖര്യാവിന്റെ മകനായ ഉസ്സീയാവിന്റെ മകൻ അഥായാവും

[5] ശീലോന്യന്റെ മകനായ സെഖര്യാവിന്റെ മകനായ യോയാരീബിന്റെ മകനായ അദായാവിന്റെ മകനായ ഹസായാവിന്റെ മകനായ കൊൽഹോസെയുടെ മകനായ ബാരൂക്കിന്റെ മകൻ മയസേയാവും തന്നേ.

[6] യെരൂശലേമിൽ പാർത്ത പേരെസിന്റെ മക്കൾ ആകെ നാനൂറ്റി അറുപത്തി എട്ട് പരാക്രമശാലികൾ.

[7] ബെന്യാമീന്യർ ആരെല്ലാമെന്നാൽ: മെശുല്ലാമിന്റെ മകൻ സല്ലൂ; മെശുല്ലാം യോവേദിന്റെ മകൻ; യോവേദ് പെദായാവിന്റെ മകൻ; പെദായാവ് കോലായാവിന്റെ മകൻ; കോലായാവ് മയസേയാവിന്റെ മകൻ; മയസേയാവ് ഇഥീയേലിന്റെ മകൻ: ഇഥീയേൽ യെശയ്യാവിന്റെ മകൻ;

[8] അവന്റെ ശേഷം ഗബ്ബായി, സല്ലായി; ആകെ തൊള്ളായിരത്തി ഇരുപത്തി എട്ട് പേർ.

[9] സിക്രിയുടെ മകൻ യോവേൽ അവരുടെ പ്രമാണിയും ഹസനൂവയുടെ മകൻ യെഹൂദാ പട്ടണത്തിൽ രണ്ടാമനും ആയിരുന്നു.

[10] പുരോഹിതന്മാരിൽ യൊയാരീബിന്റെ മകൻ യെദായാവും യാഖീനും

[11] അഹീത്തൂബിന്റെ മകനായ മെരായോത്തിന്റെ മകനായ സാദോക്കിന്റെ മകനായ മെശുല്ലാമിന്റെ മകനായ ഹില്ക്കീയാവിന്റെ മകനായി ദൈവാലയപ്രഭുവായ സെരായാവും

[12] ആലയത്തിൽ വേല ചെയ്തുവന്ന അവരുടെ സഹോദരന്മാർ എണ്ണൂറ്റി ഇരുപത്തിരണ്ട് പേരും മല്ക്കീയാവിന്റെ മകനായ പശ്ഹൂരിന്റെ മകനായ സെഖര്യാവിന്റെ മകനായ അംസിയുടെ മകനായ പെലല്യാവിന്റെ മകനായ യൊരോഹാമിന്റെ മകൻ ആദായാവും

[13] പിതൃഭവനത്തലവന്മാരായ അവന്റെ സഹോദരന്മാർ ഇരുനൂറ്റിനാല്പത്തിരണ്ട് പേരും ഇമ്മേരിന്റെ മകനായ മെശില്ലേമോത്തിന്റെ മകനായ അഹ്സായിയുടെ മകനായ അസരേലിന്റെ മകൻ അമശെസായിയും

[14] അവരുടെ സഹോദരന്മാരായ നൂറ്റി ഇരുപത്തി എട്ട് പരാക്രമശാലികളും; ഇവരുടെ പ്രമാണി ഹഗെദോലീമിന്റെ മകൻ സബ്ദീയേൽ ആയിരുന്നു.

[15] ലേവ്യരിൽ: ബൂന്നിയുടെ മകനായ ഹശബ്യാവിന്റെ മകനായ അസ്രീക്കാമിന്റെ മകനായ അശ്ശൂബിന്റെ മകൻ ശെമയ്യാവും

[16] ലേവ്യരുടെ തലവന്മാരിൽ ദൈവാലയത്തിന്റെ പുറമെയുള്ള വേലയ്ക്ക് മേൽവിചാരകന്മാരായിരുന്ന ശബ്ബെത്തായിയും യോസാബാദും

[17] ആസാഫിന്റെ മകനായ സബ്ദിയുടെ മകനായ മീഖയുടെ മകനായി പ്രാർത്ഥനയിൽ സ്തോത്രം ആരംഭിക്കുന്ന തലവനായ മത്ഥന്യാവും രണ്ടാമൻ അവന്റെ സഹോദരന്മാരിൽ ഒരുവനായ ബക്ക്ബൂക്ക്യാവും യെദൂഥൂന്റെ മകനായ ഗാലാലിന്റെ മകനായ ശമ്മൂവയുടെ മകൻ അബ്ദയും തന്നേ.

[18] വിശുദ്ധനഗരത്തിൽ ഉള്ള ലേവ്യർ ആകെ ഇരുനൂറ്റെൺപത്തിനാല് പേർ.

[19] വാതിൽകാവല്ക്കാരായ അക്കൂബും തല്മോനും വാതിലുകൾക്കരികെ കാക്കുന്ന അവരുടെ സഹോദരന്മാരും നൂറ്റി എഴുപത്തിരണ്ട് പേർ.

[20] ശേഷം യിസ്രായേല്യരും പുരോഹിതന്മാരും ലേവ്യരും യെഹൂദാനഗരങ്ങളിലൊക്കെയും ഓരോരുത്തൻ അവരവരുടെ അവകാശത്തിൽ പാർത്തു.

[21] ദൈവാലയദാസന്മാരോ ഓഫേലിൽ പാർത്തു; സീഹയും ഗിശ്പയും ദൈവലായദാസന്മാരുടെ പ്രമാണികൾ ആയിരുന്നു.

[22] ദൈവാലയത്തിലെ വേലയ്ക്ക് യെരൂശലേമിൽ ഉണ്ടായിരുന്ന ലേവ്യരുടെ പ്രമാണി ആസാഫ്യരായ സംഗീതക്കാരിൽ ഒരുവനായി മീഖയുടെ മകനായ മത്ഥന്യാവിന്റെ മകനായ ഹശബ്യാവിന്റെ മകനായ ബാനിയുടെ മകൻ ഉസ്സി ആയിരുന്നു.

[23] സംഗീതക്കാരെക്കുറിച്ച് രാജാവിന്റെ ഒരു കല്പനയും അവരുടെ നിത്യച്ചെലവിലേയ്ക്ക് ഒരു നിയമവും ഉണ്ടായിരുന്നു.

[24] യെഹൂദയുടെ മകനായ സേരെഹിന്റെ പുത്രന്മാരിൽ മെശേസബേലിന്റെ മകനായ പെഥഹ്യാവ് ജനത്തെ സംബന്ധിച്ച എല്ലാകാര്യങ്ങൾക്കും രാജാവിന്റെ കാര്യസ്ഥൻ ആയിരുന്നു.

[25] ഗ്രാമങ്ങളുടെയും അവയോട് ചേർന്ന വയലുകളുടെയും കാര്യം പറഞ്ഞാലോ: യെഹൂദ്യരിൽ ചിലർ കിര്യത്ത്-അർബയിലും അതിന്റെ ഗ്രാമങ്ങളിലും ദീബോനിലും അതിന്റെ ഗ്രാമങ്ങളിലും യെക്കബ്സയേലിലും അതിന്റെ ഗ്രാമങ്ങളിലും

[26] യേശുവയിലും മോലാദയിലും ബേത്ത്-പേലെതിലും ഹസർ-ശൂവാലിലും

[27] ബേർ-ശേബയിലും അതിന്റെ ഗ്രാമങ്ങളിലും

[28] സിക്ലാഗിലും മെഖോനിലും അതിന്റെ ഗ്രാമങ്ങളിലും

[29] ഏൻ-രിമ്മോനിലും സോരയിലും യർമൂത്തിലും

[30] സനോഹയിലും അദുല്ലാമിലും അവയുടെ ഗ്രാമങ്ങളിലും ലാഖീശിലും അതിന്റെ വയലുകളിലും അസേക്കയിലും അതിന്റെ ഗ്രാമങ്ങളിലും പാർത്തു; അവർ ബേർ-ശേബമുതൽ ഹിന്നോം താഴ്വരവരെ പാർത്തു.

[31] ബെന്യാമീന്യർ ഗിബമുതൽ മിക്മാശ്‌വരെയും അയ്യയിലും ബേഥേലിലും അവയുടെ ഗ്രാമങ്ങളിലും

[32] അനാഥോത്തിലും നോബിലും അനന്യാവിലും

[33] ഹാസോരിലും രാമയിലും ഗിത്ഥായീമിലും

[34] ഹാദീദിലും സെബോയീമിലും നെബല്ലാത്തിലും

[35] ലോദിലും ശില്പികളുടെ താഴ്വരയായ ഓനോവിലും പാർത്തു.

[36] യെഹൂദയിൽ ഉണ്ടായിരുന്ന ലേവ്യരുടെ ചില വിഭാഗങ്ങൾ ബെന്യാമീനോട് ചേർന്നിരുന്നു.

നെഹെമ്യാവ് — Chapters