[1] മതിലിന്റെ പുനർനിർമാണം പൂർത്തീകരിച്ച് ഞാൻ അതിനു കതകുകൾ വെക്കുകയും വാതിൽകാവൽക്കാരെയും സംഗീതജ്ഞരെയും ലേവ്യരെയും നിയമിക്കുകയും ചെയ്തശേഷം
[2] എന്റെ സഹോദരൻ ഹനാനിക്കൊപ്പം കോട്ടയുടെ അധിപനായ ഹനന്യാവിനും ജെറുശലേമിന്റെ ചുമതല നൽകി. കാരണം, അദ്ദേഹം മറ്റു പലരെക്കാളും വിശ്വസ്തനും ദൈവഭക്തനും ആയിരുന്നു.
[3] ഞാൻ അവരോടു പറഞ്ഞു: “വെയിൽ ഉറയ്ക്കുന്നതുവരെ ജെറുശലേമിന്റെ കവാടങ്ങൾ തുറക്കരുത്. വാതിലിനു കാവൽ നിൽക്കുമ്പോൾത്തന്നെ അവർ അത് അടച്ച് ഓടാമ്പൽ ഇടണം. ജെറുശലേംനിവാസികളെ കാവൽക്കാരായി നിയമിച്ച്, ഓരോരുത്തരെ അവരവരുടെ സ്ഥാനത്തും അവരുടെ വീടിനുചേർത്തും നിർത്തണം.”
[4] നഗരം വലിയതും വിശാലവുമായിരുന്നെങ്കിലും നിവാസികൾ ചുരുക്കമായിരുന്നു: വീടുകളൊന്നും പണിതിരുന്നുമില്ല.
[5] അപ്പോൾ പ്രഭുക്കന്മാരെയും ഉദ്യോഗസ്ഥരെയും ജനങ്ങളെയും വിളിച്ചുകൂട്ടി വംശാവലി രേഖപ്പെടുത്താനായി ദൈവം എന്റെ ഹൃദയത്തിൽ തോന്നിച്ചു. ആദ്യം മടങ്ങിവന്നവരെക്കുറിച്ച് ഒരു വംശാവലിരേഖ കിട്ടിയതിൽ ഇപ്രകാരം എഴുതിയിരിക്കുന്നതായി ഞാൻ കണ്ടു:
[6] ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ, പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ്. അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള തങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു.
[7] (സെരൂബ്ബാബേൽ, യോശുവ, നെഹെമ്യാവ്, അസര്യാവ്, രയമ്യാവ്, നഹമാനി, മൊർദെഖായി, ബിൽശാൻ, മിസ്പേരെത്ത്, ബിഗ്വായി, നെഹൂം, ബാനാ എന്നിവരോടൊപ്പംതന്നെ): ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ വിവരം:
[8] പരോശിന്റെ പിൻഗാമികൾ 2,172
[9] ശെഫത്യാവിന്റെ പിൻഗാമികൾ 372
[10] ആരഹിന്റെ പിൻഗാമികൾ 652
[11] (യേശുവയുടെയും യോവാബിന്റെയും വംശപരമ്പരയിലൂടെ) പഹത്ത്-മോവാബിന്റെ പിൻഗാമികൾ 2,818
[12] ഏലാമിന്റെ പിൻഗാമികൾ 1,254
[13] സത്ഥുവിന്റെ പിൻഗാമികൾ 845
[14] സക്കായിയുടെ പിൻഗാമികൾ 760
[15] ബിന്നൂവിയുടെ പിൻഗാമികൾ 648
[16] ബേബായിയുടെ പിൻഗാമികൾ 628
[17] അസ്ഗാദിന്റെ പിൻഗാമികൾ 2,322
[18] അദോനീക്കാമിന്റെ പിൻഗാമികൾ 667
[19] ബിഗ്വായിയുടെ പിൻഗാമികൾ 2,067
[20] ആദീന്റെ പിൻഗാമികൾ 655
[21] (ഹിസ്കിയാവിലൂടെ) ആതേരിന്റെ പിൻഗാമികൾ 98
[22] ഹാശൂമിന്റെ പിൻഗാമികൾ 328
[23] ബേസായിയുടെ പിൻഗാമികൾ 324
[24] ഹാരിഫിന്റെ പിൻഗാമികൾ 112
[25] ഗിബെയോന്റെ പിൻഗാമികൾ 95
[26] ബേത്ലഹേമിൽനിന്നും നെത്തോഫാത്തിൽനിന്നുമുള്ള പുരുഷന്മാർ 188
[27] അനാഥോത്തിൽനിന്നുള്ള പുരുഷന്മാർ 128
[28] ബേത്ത്-അസ്മാവെത്തിൽനിന്നുള്ള പുരുഷന്മാർ 42
[29] കിര്യത്ത്-യെയാരീം, കെഫീരാ, ബേരോത്ത് എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ 743
[30] രാമായിലും ഗേബായിലുംനിന്നുള്ള പുരുഷന്മാർ 621
[31] മിക്-മാസിൽനിന്നുള്ള പുരുഷന്മാർ 122
[32] ബേഥേൽ, ഹായി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ 123
[33] നെബോയിൽനിന്നുള്ള പുരുഷന്മാർ 52
[34] മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ 1,254
[35] ഹാരീമിൽനിന്നുള്ള പുരുഷന്മാർ 320
[36] യെരീഹോയിൽനിന്നുള്ള പുരുഷന്മാർ 345
[37] ലോദ്, ഹദീദ്, ഓനോ എന്നിവിടങ്ങളിലെ പുരുഷന്മാർ 721
[38] സെനായാനിൽനിന്നുള്ള പുരുഷന്മാർ 3,930.
[39] പുരോഹിതന്മാർ: (യേശുവയുടെ കുടുംബത്തിൽക്കൂടി) യെദായാവിന്റെ പിൻഗാമികൾ 973
[40] ഇമ്മേരിന്റെ പിൻഗാമികൾ 1,052
[41] പശ്ഹൂരിന്റെ പിൻഗാമികൾ 1,247
[42] ഹാരീമിന്റെ പിൻഗാമികൾ 1,017.
[43] ലേവ്യർ: (കദ്മീയേലിന്റെയും ഹോദവ്യാവിന്റെയും പരമ്പരയിലൂടെ) യേശുവയുടെയും പിൻഗാമികൾ 74.
[44] സംഗീതജ്ഞർ: ആസാഫിന്റെ പിൻഗാമികൾ 148.
[45] ആലയത്തിലെ വാതിൽക്കാവൽക്കാർ: ശല്ലൂം, ആതേർ, തല്മോൻ, അക്കൂബ്, ഹതീത, ശോബായി എന്നിവരുടെ പിൻഗാമികൾ 138.
[46] ആലയത്തിലെ സേവകർ: സീഹ, ഹസൂഫ, തബ്ബായോത്ത്,
[47] കേരോസ്, സീയഹ, പാദോൻ,
[48] ലെബാന, ഹഗാബ, ശൽമായി,
[49] ഹാനാൻ, ഗിദ്ദേൽ, ഗഹർ,
[50] രെയായാവ്, രെസീൻ, നെക്കോദ,
[51] ഗസ്സാം, ഉസ്സ, പാസേഹ,
[52] ബേസായി, മെയൂനിം, നെഫീസീം,
[53] ബക്ക്ബൂക്ക്, ഹക്കൂഫ, ഹർഹൂർ,
[54] ബസ്ളൂത്ത്, മെഹീദ, ഹർശ,
[55] ബർക്കോസ്, സീസെര, തേമഹ്,
[56] നെസീഹ, ഹതീഫ, എന്നിവരുടെ പിൻഗാമികൾ.
[57] ശലോമോന്റെ ദാസന്മാരായ: സോതായി, ഹസോഫേരെത്ത്, പെരിദ,
[58] യാല, ദർക്കോൻ, ഗിദ്ദേൽ,
[59] ശെഫാത്യാവ്, ഹത്തീൽ, പോക്കേരെത്ത്-ഹസ്സെബയീം, ആമോൻ എന്നിവരുടെ പിൻഗാമികൾ,
[60] ആലയത്തിലെ ദാസന്മാരും ശലോമോന്റെ ദാസന്മാരുടെ പിൻഗാമികളെയുംകൂടി 392.
[61] തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദോൻ, ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ; എങ്കിലും, തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല:
[62] ദെലായാവ്, തോബിയാവ്, നെക്കോദ എന്നിവരുടെ പിൻഗാമികൾ 642.
[63] പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്: ഹബയ്യാവ്, ഹക്കോസ്സ്, (ഗിലെയാദ്യനായ ബർസില്ലായിയുടെ ഒരു പുത്രിയെ വിവാഹംചെയ്ത് ആ പേരിനാൽ വിളിക്കപ്പെട്ട ഒരാളായ) ബർസില്ലായി എന്നിവരുടെ പിൻഗാമികൾ.
[64] ഇവർ തങ്ങളുടെ ഭവനങ്ങളെക്കുറിച്ച് വംശാവലിരേഖകളിൽ അന്വേഷിച്ചു. എന്നാൽ അവർക്ക് അതു കണ്ടുകിട്ടാത്തതിനാൽ അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.
[65] ഊറീമും തുമ്മീമും ഉപയോഗിക്കുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ ഇവർ അതിപരിശുദ്ധമായ ഒന്നും കഴിക്കരുതെന്നു ദേശാധിപതി ഇവരോടു കൽപ്പിച്ചു.
[66] ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42,360.
[67] അതിനുപുറമേ 7,337 ദാസീദാസന്മാരും സംഗീതജ്ഞരായ 245 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു.
[68] 736 കുതിര, 245 കോവർകഴുത,
[69] 435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു.
[70] കുടുംബത്തലവന്മാരിൽ ചിലർ വേലയ്ക്കായി സംഭാവന നൽകി. ദേശാധിപതി ഖജനാവിൽനിന്ന് 1,000 തങ്കക്കാശും, 50 കിണ്ണങ്ങളും 530 പുരോഹിതവസ്ത്രവും കൊടുത്തു.
[71] പിതൃഭവനത്തലവന്മാരിൽ ചിലർ വേലയ്ക്കുവേണ്ടി 20,000 തങ്കക്കാശും, 2,200 മിന്നാ വെള്ളിയും ഖജനാവിലേക്കു നൽകി.
[72] ശേഷംജനം കൊടുത്തത് ആകെ 20,000 തങ്കക്കാശ്, 2,000 മിന്നാ വെള്ളി, 67 പുരോഹിതവസ്ത്രങ്ങൾ എന്നിവയായിരുന്നു.
[73] പുരോഹിതന്മാരും ലേവ്യരും ദ്വാരപാലകരും സംഗീതജ്ഞരും ദൈവാലയദാസന്മാരും ജനത്തിൽ ചിലരും ശേഷംഇസ്രായേലും താന്താങ്ങളുടെ പട്ടണങ്ങളിൽ താമസമാക്കി. ശേഷിച്ച ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളിൽ താമസിച്ചു. ഏഴാംമാസം വന്നപ്പോൾ,