[1] യെഹൂദാഗോത്രത്തിനു കുലംകുലമായി ലഭിച്ച അവകാശഭൂമി തെക്കേ ദേശത്തിന്റെ ഏറ്റവും തെക്കേ അറ്റത്ത് ഏദോം ദേശംവരെയും സീൻമരുഭൂമിവരെയും വ്യാപിച്ചുകിടന്നു.
[2] അവരുടെ തെക്കേ അതിര് ഉപ്പുകടലിന്റെ തെക്കേ അറ്റത്തുള്ള ഉൾക്കടലിൽ തുടങ്ങി;
[3] അക്രബീം മലമ്പാതയുടെ തെക്കുഭാഗം കടന്നു, സീനിൽക്കൂടി കാദേശ്-ബർന്നേയയുടെ തെക്കുവരെ നീണ്ടുകിടന്നിരുന്നു. അവിടെനിന്നും ഹെസ്രോൻ കടന്ന് ആദാരിൽ കയറി കാർക്കയെ ചുറ്റി;
[4] വീണ്ടും അസ്മോനിലേക്കു കടന്ന് ഈജിപ്റ്റിന്റെ തോടുമായി യോജിച്ചു മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു. ഇതാണ് അവരുടെ തെക്കേ അതിര്.
[5] കിഴക്കേ അതിര് യോർദാൻനദി ഉപ്പുകടലിൽ ചെന്നുചേരുന്ന അഴിമുഖംവരെയാകുന്നു. വടക്കേ അതിര് യോർദാന്റെ അഴിമുഖത്തുള്ള ഉൾക്കടലിൽ തുടങ്ങി,
[6] ബേത്-ഹൊഗ്ലായിൽ ചെന്ന് ബേത്-അരാബയുടെ വടക്കുകൂടി കടന്ന് രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ കിടക്കുന്നു.
[7] പിന്നെ ആ അതിര് ആഖോർതാഴ്വരമുതൽ ദെബീരിൽ കയറി, വടക്കോട്ടു തിരിഞ്ഞ്, മലയിടുക്കിന് തെക്കുള്ള അദുമ്മീം മലമ്പാതയ്ക്കെതിരേയുള്ള ഗിൽഗാലിൽ എത്തുന്നു. അവിടെനിന്ന് ഏൻ-ശേമെശ് അരുവിയിലേക്കു കടന്ന് ഏൻ-രോഗേലിൽ എത്തുന്നു.
[8] പിന്നെ ആ അതിര് ബെൻ-ഹിന്നോം താഴ്വരയിൽക്കൂടി കയറി, യെബൂസ്യപട്ടണമായ ജെറുശലേമിന്റെ തെക്കേ ചരിവിൽക്കൂടി കടന്ന്, രെഫായീം താഴ്വരയുടെ വടക്കേ അറ്റത്തുള്ള ഹിന്നോം താഴ്വരയുടെ പടിഞ്ഞാറുള്ള മലമുകളിലേക്കു കയറുന്നു.
[9] മലമുകളിൽനിന്ന് അത് നെപ്തോഹയിലെ നീരുറവയിലേക്ക് തിരിഞ്ഞ് എഫ്രോൻ മലയിലെ പട്ടണങ്ങളിൽ എത്തുന്നു; അവിടെനിന്ന് കിര്യത്ത്-യെയാരീം എന്ന ബാലായിലേക്ക് ഇറങ്ങുന്നു.
[10] പിന്നെ അത് ബാലാമുതൽ സേയിർമലവരെ പടിഞ്ഞാറോട്ടു വളഞ്ഞു കെസാലോൻ എന്ന യെയാരിം മലയുടെ വടക്കേ ചരിവിൽക്കൂടി ബേത്-ശേമെശിലേക്കിറങ്ങി തിമ്നയിൽ എത്തുന്നു.
[11] പിന്നെ എക്രോന്റെ വടക്കേ ചരിവിൽ ചെന്നു ശിക്രോനിലേക്കു തിരിഞ്ഞു ബാലാമലയിലേക്കു കടന്നു യബ്നേലിൽ എത്തി മെഡിറ്ററേനിയൻ സമുദ്രത്തിൽ അവസാനിക്കുന്നു.
[12] പടിഞ്ഞാറേ അതിര് മെഡിറ്ററേനിയൻ മഹാസമുദ്രത്തിന്റെ തീരംതന്നെ. യെഹൂദാമക്കൾക്കു കുലംകുലമായി ലഭിച്ച അവകാശത്തിന്റെ അതിരുകൾ ഇവയാണ്.
[13] യഹോവയുടെ അരുളപ്പാടനുസരിച്ച് യോശുവ യെഹൂദയുടെ ഒരു ഭാഗമായ കിര്യത്ത്-അർബാ എന്ന ഹെബ്രോൻ യെഫുന്നെയുടെ മകനായ കാലേബിന് യെഹൂദാമക്കളുടെ ഇടയിൽ ഓഹരിയായിട്ടു കൊടുത്തു. (അർബാ അനാക്കിന്റെ പൂർവപിതാവ് ആയിരുന്നു)
[14] ഹെബ്രോനിൽനിന്ന് ശേശായി, അഹീമാൻ, തൽമായി എന്നിങ്ങനെ അനാക്കിന്റെ പിൻഗാമികളായ മൂന്ന് അനാക്യകുലങ്ങളെ കാലേബ് ഓടിച്ചുകളഞ്ഞു.
[15] അവിടെനിന്ന് അദ്ദേഹം ദെബീർനിവാസികൾക്കെതിരേയുള്ള യുദ്ധത്തിന് അണിനിരന്നു. ദെബീറിന്റെ പഴയപേർ കിര്യത്ത്-സേഫെർ എന്നായിരുന്നു.
[16] അപ്പോൾ കാലേബ്, “കിര്യത്ത്-സേഫെർ ആക്രമിച്ചു കീഴടക്കുന്നവന് ഞാൻ എന്റെ മകൾ അക്സയെ വിവാഹംചെയ്തുകൊടുക്കും” എന്നു പറഞ്ഞു.
[17] കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ ഒത്നിയേൽ അതു കീഴടക്കി; അങ്ങനെ കാലേബ് തന്റെ മകൾ അക്സയെ അവനു ഭാര്യയായി കൊടുത്തു.
[18] അക്സ ഒത്നിയേലിനെ വിവാഹംകഴിച്ച ദിവസം, തന്റെ പിതാവിന്റെ ഒരു വയൽ ചോദിക്കാൻ അവൾ ഒത്നിയേലിനെ പ്രേരിപ്പിച്ചു; അവൾ കഴുതപ്പുറത്തുനിന്നിറങ്ങിയപ്പോൾ കാലേബ് അവളോട്, “നിനക്കു ഞാൻ എന്തു ചെയ്തുതരണം?” എന്നു ചോദിച്ചു.
[19] അവൾ മറുപടിയായി, “ഒരു അനുഗ്രഹംകൂടി എനിക്കു തരണമേ; അങ്ങ് എനിക്കു തെക്കേദേശമാണല്ലോ തന്നിരിക്കുന്നത്. നീരുറവകളുംകൂടി എനിക്കു തരേണമെ” എന്നപേക്ഷിച്ചു. അതുകൊണ്ട് കാലേബ് അവൾക്കു മലകളിലും താഴ്വരകളിലും നീരുറവകൾ കൊടുത്തു.
[20] യെഹൂദാഗോത്രത്തിനു കുലംകുലമായി കിട്ടിയ അവകാശഭൂമി ഇതാണ്:
[21] യെഹൂദാഗോത്രത്തിന് ഏദോമിന്റെ അതിർത്തിക്കു സമീപം തെക്കേ അറ്റത്തുള്ള പട്ടണങ്ങൾ ഇവയാകുന്നു: കബ്സെയേൽ, ഏദെർ, യാഗൂർ,
[22] കീനാ, ദിമോനാ, അദാദാ,
[23] കേദേശ്, ഹാസോർ, ഇത്നാൻ;
[24] സീഫ്, തേലെം, ബെയാലോത്ത്,
[25] ഹാസോർ-ഹദത്ഥാ, കെരീയോത്ത്-ഹെസ്രോൻ എന്ന ഹാസോർ;
[26] അമാം, ശേമ, മോലാദാ
[27] ഹസർ-ഗദ്ദാ, ഹെശ്മോൻ, ബേത്-പേലെത്,
[28] ഹസർ-ശൂവാൽ, ബേർ-ശേബ, ബിസോത്യാ,
[29] ബാലാ, ഇയ്യീം, ഏസെം;
[30] എൽതോലദ്, കെസീൽ, ഹോർമാ,
[31] സിക്ലാഗ്, മദ്മന്ന, സൻസന്ന;
[32] ലെബായോത്ത, ശിൽഹിം, ആയിൻ, രിമ്മോൻ; ഇങ്ങനെ ഇരുപത്തൊൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളുംതന്നെ.
[33] പടിഞ്ഞാറൻ കുന്നിൻപ്രദേശങ്ങളിൽ: എസ്തായോൽ, സോരാ, അശ്നാ;
[34] സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം,
[35] യർമൂത്ത്, അദുല്ലാം, സോഖോ, അസേക്ക,
[36] ശയരയീം, അദീഥയീം, ഗെദേരാ അഥവാ, ഗെദെരോഥയീം; ഇങ്ങനെ പതിന്നാലു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
[37] സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്,
[38] ദിലാൻ, മിസ്പാ, യൊക്തെയേൽ,
[39] ലാഖീശ്, ബൊസ്കത്ത്, എഗ്ലോൻ,
[40] കബ്ബോൻ, ലഹ്മാസ്, കിത്ലീശ്;
[41] ഗെദേരോത്ത്, ബേത്-ദാഗോൻ, നയമാ, മക്കേദാ ഇങ്ങനെ പതിനാറുപട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
[42] ലിബ്നാ, ഏഥെർ, ആശാൻ;
[43] യിഫ്താഹ്, അശ്നാ, നെസീബ്;
[44] കെയീല, അക്സീബ്, മാരേശാ; ഇങ്ങനെ ഒൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
[45] എക്രോനും അതിനപ്പുറമുള്ള അധീനനഗരങ്ങളും ഗ്രാമങ്ങളും;
[46] എക്രോനു പടിഞ്ഞാറ് അശ്ദോദിന്റെ സമീപപ്രദേശങ്ങളും അവയുടെ ഗ്രാമങ്ങളും,
[47] അശ്ദോദും അതിന്റെ അധീനനഗരങ്ങളും അവയുടെ ഗ്രാമങ്ങളും ഗസ്സായും മെഡിറ്ററേനിയൻ സമുദ്രത്തിന്റെ തീരം, ഈജിപ്റ്റുതോട് എന്നിവവരെയുള്ള അതിന്റെ അധീനനഗരങ്ങളും ഗ്രാമങ്ങളും;
[48] മലനാട്ടിൽ: ശമീർ, യത്ഥീർ, സോഖോ;
[49] ദന്ന, ദെബീർ എന്ന കിര്യത്ത്-സന്ന,
[50] അനാബ്, എസ്തെമോ, ആനീം,
[51] ഗോശെൻ, ഹോലോൻ, ഗീലോ; ഇപ്രകാരം പതിനൊന്നു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
[52] അരാബ്, രൂമാ, എശാൻ,
[53] യാനീം, ബേത്-തപ്പൂഹാ, അഫേക്കാ,
[54] ഹുമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബാ, സീയോർ; ഇങ്ങനെ ഒൻപതു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും;
[55] മാവോൻ, കർമേൽ, സീഫ്, യുത്ത;
[56] യെസ്രീൽ, യോക്ദെയാം, സനോഹ,
[57] കയീൻ, ഗിബെയാ, തിമ്ന—ഇങ്ങനെ പത്തു പട്ടണവും അവയുടെ ഗ്രാമങ്ങളും;
[58] ഹൽ-ഹൂൽ, ബേത്ത്-സൂർ, ഗെദോർ,
[59] മാരാത്ത്, ബേത്-അനോത്ത്, എൽതെക്കോൻ—ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും;
[60] കിര്യത്ത്-യെയാരീം എന്ന കിര്യത്ത്-ബാൽ, രബ്ബ; ഇങ്ങനെ രണ്ടു പട്ടണങ്ങളും അവയുടെ ഗ്രാമങ്ങളും.
[61] മരുഭൂമിയിൽ: ബേത്-അരാബ, മിദ്ദീൻ, സെഖാഖാ:
[62] നിബ്ശാൻ, ഉപ്പുപട്ടണം, എൻ-ഗെദി—ഇങ്ങനെ ആറു പട്ടണവും അവയുടെ ഗ്രാമങ്ങളും.
[63] ജെറുശലേമിൽ താമസിച്ചിരുന്ന യെബൂസ്യരെ യെഹൂദയ്ക്കു നീക്കിക്കളയാൻ സാധിച്ചില്ല. ഇന്നുവരെ യെബൂസ്യർ അവിടെ യെഹൂദാമക്കളോടുകൂടെ താമസിച്ചുവരുന്നു.