
22 July 2025
പ്രണയിക്കാന്‍ പഠിപ്പിച്ച പാട്ട് | കാതോരം | Malayalam Romantic Songs
കാതോരം രവി മേനോന്‍ | Ravi Menon
About
എല്‍ പിയില്‍ നിന്ന് യു പിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചിട്ടേയുള്ളൂ അന്ന്. പ്രണയമെന്തെന്ന് അറിയാനുള്ള പ്രായമായിട്ടില്ല; അനുഭവിക്കാനും. അടുത്തുള്ള ഭഭരോഷന്‍'' ടോക്കീസില്‍ നിന്ന് അപൂര്‍വമായി മാത്രം കാണാന്‍ ഭാഗ്യം സിദ്ധിക്കുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമകളില്‍ പ്രേംനസീര്‍ ഷീലയെ പുണരുമ്പോഴും കൈനീട്ടി കിടക്കമുറിയിലെ വിളക്കണയ്ക്കുമ്പോഴും എന്തോ അരുതായ്ക എന്ന് തോന്നും. വെളിച്ചത്ത് കാണിക്കാന്‍ പാടില്ലാത്ത എന്തോ ഒരു തോന്ന്യാസം. ഒരിക്കലും നടന്നുകണ്ടിട്ടില്ലാത്ത ചുംബനത്തിനായി അവര്‍ മുഖങ്ങള്‍ അടുപ്പിക്കുമ്പോള്‍ അറിയാതെ ലജ്ജ കൊണ്ട് പുളയും അന്നത്തെ ആറാം ക്‌ളാസുകാരന്‍. അടുത്തിരിക്കുന്ന അമ്മയുടെയും അച്ഛന്റെയും വലിയമ്മയുടെയും കണ്ണില്‍ പെടാതിരിക്കാന്‍ തല കുനിച്ച് താഴേക്ക് നോക്കിയിരിക്കും. ചുറ്റിലുമിരിക്കുന്ന മുതിര്‍ന്നവര്‍ക്ക് ഇതൊക്കെ കണ്ട് എങ്ങനെ ചിരിക്കാനും സീല്‍ക്കാരശബ്ദം പുറപ്പെടുവിക്കാനും സാധിക്കുന്നു എന്നോര്‍ത്ത് അന്തംവിടും അവന്‍. ഹോസ്റ്റ്: രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍.