Skip to content
zeno
Create a Station
Explore
Religious
Music
News
Podcasts
Audiobooks
Bible
By Genre
By Location
By Language
Download App
Opens in a new window
Toggle Sidebar
zeno
Mathrubhumi
കാതോരം രവി മേനോന് | Ravi Menon
Music
Malayalam
പാട്ടുകളുടെ പിന്നണിയിലുണ്ട് അങ്ങാടിപ്പാട്ടാവാത്ത കുറേ കഥകള്‍. പോയകാലത്തിന്റെ നാട്ടുവഴിയിലുണ്ട് പാട്ടിനേക്കാള്‍ ഇമ്പമുള്ള വേറെയും കഥകള്‍. കാതോരം കേള്‍ക്കാം പാട്ടെഴുത്തുകാരന് രവി മേനോന് പറയുന്ന ഈ കഥകള്‍
Website
Episodes
Episodes
45
25 August 2026
കുട്ടനാടൻ പുഞ്ചയിലെ പാട്ടിൽ തിത്തിത്താരാ തിത്തിത്തൈ വന്ന വഴി | കാതോരം രവി മേനോൻ | പോഡ്കാസ്റ്റ്
അമരത്ത് സാക്ഷാൽ ദേവരാജൻ മാസ്റ്റർ. താളത്തിൽ തൊഴിയെറിഞ്ഞ് പാടാൻ യേശുദാസും കൂട്ടരും. ഈറൻ കാറ്റിൽ ഒരു വള്ളപ്പാട്ടിന്റെ മറക്കാനാവാത്ത ഈണം. കുട്ടനാടൻ പുഞ്ചയിലെ കൊച്ചു പെണ്ണേ കുയിലാളേ കൊട്ടു വേണം കുഴൽ വേണം കുരവ വേണം. കാവാലം ചുണ്ടൻ എന്ന ശശികുമാർ ചിത്രത്തിനു വേണ്ടി വയലാർ ദേവരാജൻ ടീം ഒരുക്കിയ ആ സൂപ്പർ ഹിറ്റ് ഗാനം പിറന്നു വീണിട്ട് ആറു പതിറ്റാണ്ട് ആകുന്നു.മലയാളത്തിലെ വഞ്ചിപ്പാട്ടുകളുടെ ചക്രവർത്തി നാടൻ കള്ളു...
6 min
11 August 2026
മഹാനടൻ കെ.പി. ഉമ്മറുമായുള്ള ഓർമ്മകൾ പങ്കുവെച്ച് രവി മേനോൻ | കാതോരം | Podcast
അവസാനമായി കോഴിക്കോട്ടെ ഞങ്ങളുടെ വീട്ടിൽ അതിഥിയായിട്ട് വന്നപ്പോൾ വിഭവ സമൃദ്ധമായ പ്രാതലുമായി കാത്തിരുന്ന ഭാര്യ ലതയോട് ഉമുക്ക പറഞ്ഞു വേണ്ട മോളെ ,ഒരു ഇഡ്ഡലി മതി.ഏറി വന്നാൽ രണ്ട് അത്രയേ പാടൂ എന്നാണ് വൈദ്യന്മാരുടെ കൽപ്പന. പല അസുഖങ്ങളുണ്ട്. പഞ്ചാര ഉൾപ്പെടെ ഞങ്ങളുടെ കൊച്ചു ഡൈനിങ് ടേബിളിന്റെ ഒരറ്റത്തിരുന്ന് വളരെ സൂക്ഷ്മതയോടെ സാവധാനം ഇഡ്ഡലി കഴിക്കുന്ന ഉമ്മുക്കയെ അത്ഭുതത്തോടെ നോക്കി ഇരുന്നപ്പോൾ മനസ്സിൽ...
3 min
28 July 2026
എസ്. ജാനകിയുടെ മുംബൈ യാത്രയും 'മൂടൽ മഞ്ഞ്' എന്ന ചിത്രത്തിലെ ഹിറ്റ് ഗാനങ്ങളും | കാതോരം | Podcast
ഓരോ പാട്ടിനും ഓരോ തലക്കുറി. കാലത്തിനു പോലും തിരുത്തിക്കുറിക്കാൻ പറ്റാത്ത ഒന്ന്.. "ചില ഗാനങ്ങൾ നമുക്ക് വേണ്ടി സൃഷ്ടിക്കപ്പെട്ടതാണെന്ന് തോന്നും" - എസ് ജാനകിയുടെ വാക്കുകൾ ." എന്തെല്ലാം പ്രതിബന്ധങ്ങളും പ്രതിസന്ധികളും ഉണ്ടായാലും ആ പാട്ടുകൾ നമ്മെ തന്നെ തേടി വരും ഈശ്വര നിയോഗം പോലെ.. എൻറെ ജീവിതത്തിൽ അത്തരം അനുഭവങ്ങൾ നിരവധിയുണ്ട്". 1970 ലാണ്. ഒരു ഗാനമേളയ്ക്ക് മുംബൈയിൽ എത്തിയതായിരുന്നു ജാനകിയും ഭർത്താവ്...
6 min
29 May 2026
പ്രണയത്തിന്റെ നേർത്ത അംശം ഉള്ളിലുള്ളവർക്ക് സ്നേഹിക്കാതിരിക്കാൻ കഴിയുമോ ആ പാട്ട്?|കാതോരം| Podcast
രാജകീയ പ്രൗഢിയോടെയാണ് കൃഷ്ണേട്ടന്റെ വരവ് ഒരു കയ്യില്‍ തൂക്കിപ്പിടിച്ച റേഡിയോ മറുകയ്യില്‍ എരിയുന്ന സിഗരറ്റ് അകമ്പടിക്ക് ഒരു കുട്ടിക്കൂട്ടവും കുപ്പായം ഇടാത്തവരും ഇട്ടവരും ഉണ്ട് ആ കുസൃതി കൂട്ടത്തില്‍ ചുണ്ടേല്‍ അങ്ങാടിയില്‍ നിന്ന് വീട്ടിലേക്കുള്ള വഴിയില്‍ എവിടെയോ വെച്ച് ഒപ്പം കൂടിയതാവണം ട്രാന്‍സിസ്റ്റര്‍ റേഡിയോ... ഓര്‍മകള്‍ പങ്കിടുന്നു കാതോരത്തില്‍ രവിമേനോന്.
5 min
07 March 2026
'അമൃതം ഗമയ'യില്‍ നായകനായി എം.ടി. കണ്ടത് മമ്മൂട്ടിയെ | കാതോരം | Podcast
സ്ക്രിപ്റ്റ് ഗംഭീരം. സംഭാഷണം അതിലും കേമം. എന്നാലും എവിടെയോ ഒരു പൊരുത്തക്കേട്. ഇടക്ക് കയറിവരുന്ന പ്രണയം കഥയുടെ ഭാവതീവ്രതക്ക് പോറലേൽപ്പിച്ചുവോ?
7 min
19 February 2026
ആദ്യ ശമ്പളവും അമ്മയുടെ വാക്കും | കാതോരം| Podcast
വീട്ടിൽ നിന്ന് നയാ പൈസ ധനസഹായം ചോദിച്ചു വാങ്ങില്ലെന്ന് ഉള്ളിലെ ദുരഭിമാനം നേരത്തെ തീരുമാനിച്ചു ഉറച്ചിരുന്നതുകൊണ്ട് പ്രത്യേകിച്ചും ആദ്യ ശമ്പളത്തിൽ നിന്ന് നൂറു രൂപയെങ്കിലും അമ്മയ്ക്ക് കൊടുക്കണം കൊടുത്തേ പറ്റൂ. പുതിയ ജോലിയിൽ ചേരാൻ പുറപ്പെടുമ്പോൾ കുട്ടിമാമ അതായത് അമ്മയുടെ അനുജൻ തന്ന ഉപദേശമാണ് അമ്മ ചോദിക്കാൻ ഒന്നും പോണില്ല എന്നാലും കൊടുക്കണം... ആദ്യ ശമ്പളത്തിന്റെ ഉള്ളിൽ കോറുന്ന ഓർമ പങ്കിടുകയാണ്...
4 min
06 January 2026
പൊള്ളുന്ന ചുംബനത്തിൻ്റെ നനവിപ്പോഴുമുണ്ട് നെറ്റിയിൽ | Kathoram | Podcast
ഒരിക്കലും നേരിൽ കണ്ടിട്ടില്ലാത്ത ഒരാൾ ഒന്നോ രണ്ടോ മാസം കൂടുമ്പോൾ വന്നെത്താറുള്ള പോസ്റ്റ് കാർഡുകളിലൂടെയാണ് അദ്ദേഹത്തെ പരിചയം. വടിവത്ത കൈപ്പടയിൽ ലളിത സുന്ദരമായ ഭാഷയിൽ എഴുതിയ ആ കത്തുകളിൽ ജീവിതത്തെകുറിച്ചുള്ള സുചിന്തിതമായ നിരീക്ഷണങ്ങൾ ആയിരിക്കും ഏറിയും. അവസാനകാലത്ത് അയച്ച കത്തുകളിൽ ഒന്നിൽ അദ്ദേഹം എഴുതി: "പ്രായമേറി വരുന്നു, കണ്ണൊന്ന് ചിമ്മി തുറക്കുമ്പോഴേക്കും 90 കാരനാകും. ജീവിതത്തിൽ ചെയ്യാൻ കഴിയുന്ന...
6 min
23 December 2025
ഹൃദയം തൊട്ട ആ പാട്ടും പത്തുവയസ്സുകാരന്റെ ഉത്തരവും | കാതോരം | Podcast
ദൈവത്തിൻറെ അദൃശ്യ സാന്നിധ്യമുള്ള രണ്ടു വരികൾ ഇന്നും കണ്ണുകളെ ഈറൻ എണിയിക്കുന്നു. ഇന്ന് മുന്നിലിരിക്കും ഈ അന്നം നിന്റെ സമ്മാനമല്ലയോ ഇന്ന് ഞങ്ങൾ തൻ പാനപാത്രത്തിൽ നിന്റെ കാരുണ്യജീവനം 1967ൽ പുറത്തിറങ്ങിയ അന്വേഷിച്ചു കണ്ടെത്തിയില്ല എന്ന ചിത്രത്തിൽ പി ഭാസ്കരൻ എഴുതി ബാബുരാജ് സ്വരപ്പെടുത്തിയ പാവനനാം ആട്ടിടയ പാതകാട്ടുക നാഥ എന്ന വിശ്രുത ഭക്തിഗാനത്തിന്റെ ചരണം. വയനാട്ടിലെ ഞങ്ങളുടെ സ്കൂളിന് സമീപമുള്ള...
6 min
09 December 2025
‘എന്തിനാ സാറേ സങ്കടപ്പാട്ട്, ലൈഫില്‍ നിറയെ സങ്കടമല്ലേ’ | കാതോരം | Podcast
ഓട്ടോയിൽ കയറിയിരുന്നപ്പോൾ ഡ്രൈവർ ചോദിച്ചു പാട്ടു വെക്കുന്നതിൽ വിരോധമില്ലല്ലോ പിന്നിലെ സ്പീക്കറുകളിൽ നിന്ന് കരകര ശബ്ദത്തിന്റെ അകമ്പടിയോടെ ഒഴുകിക്കൊണ്ടിരുന്ന പാട്ടിലേക്ക് ശ്രദ്ധ പോയതപ്പോഴാണ് എം ജി ശ്രീകുമാറും സുജാതയും മത്സരിച്ചു പാടുന്നു കവിളിനിയിൽ കുങ്കുമമോ പരിഭവവർണ്ണപരാഗങ്ങളോ കരിമിഴിയിൽ കവിതയുമായി വാവാ എന്റെ ഗാഥേ ഏയ് ഒരു വിരോധവുമില്ല പാടിക്കോട്ടെ കുറച്ചധികം നേരത്തെ യാത്രയുണ്ടല്ലോ എന്റെ മറുപടി...
5 min
25 November 2025
എനിക്ക് എത്രയോ ജന്മമായി പാട്ട് വെച്ചുതരണം; തടവറയിലിരുന്ന് അയാൾ ആവശ്യപ്പെട്ടു | കാതോരം | Podcast
മോഷണക്കുറ്റത്തിന് പിടിയിലായി ജയിലിൽ കഴിയുന്ന ഒരാൾ, തൻ്റെ ഏകാന്തതയിൽ ആശ്വാസമായി, എത്രയോ ജന്മമായി എന്ന പ്രണയഗാനം എഫ്എം പരിപാടിയിൽ ആവശ്യപ്പെട്ടു. പാട്ടിലെ നായികയായ മഞ്ജു വാര്യരുടെ മുഖച്ഛായയുള്ള തൻ്റെ പഴയ പ്രണയിനിയെക്കുറിച്ചുള്ള ഓർമ്മകളായിരുന്നു ഈ പാട്ട് കേൾക്കുമ്പോൾ അയാളുടെ മനസിലേക്കെത്തിയത്. സിനിമയുടെ സാഹചര്യങ്ങൾക്കപ്പുറം ഒരു ഗാനം മലയാളികളുടെ ജീവിതത്തിലും പ്രണയസങ്കൽപ്പങ്ങളിലും എത്രത്തോളം ആഴത്തിൽ...
6 min