
02 September 2025
നന്ദി സത്യൻ, ഇന്നും കാതിലുള്ള റഫിയുടെ ആ രണ്ടു വരികൾക്ക് | കാതോരം | Hridayapoorvam
കാതോരം രവി മേനോന്‍ | Ravi Menon
About
'ഹൃദയപൂര്‍വം' സിനിമ കണ്ട് പുറത്തിറങ്ങിയപ്പോള്‍ മോഹന്‍ലാലിനും മാളവികാ മോഹനും സംഗീതക്കുമൊപ്പം നിനച്ചിരിക്കാതെ ഒരാള്‍ കൂടി കൂടെ ഇറങ്ങിപ്പോന്നു: സാക്ഷാല്‍ മുഹമ്മദ് റഫി. അതും എന്തൊരു വരവ് ! മരിച്ചുപോയ അച്ഛന്റെ പ്രിയഗായകന്‍ റഫി സാഹിബ് ആണെന്ന മകള്‍ ഹരിതയുടെ (മാളവിക) വെളിപ്പെടുത്തലിന് പിറകെ ഒരു പഴയ പാട്ടിന്റെ പല്ലവി വന്നു നിറയുകയാണ് അന്തരീക്ഷത്തില്‍. റഫിയുടെ പാട്ട്: 'അഭീ ന ജാവോ ഛോഡ്കര്‍ കേ ദില്‍ അഭീ ഭരാ നഹി..'' വിട്ടുപോകരുതേ എന്നെ, ഹൃദയമിനിയും നിറഞ്ഞില്ലല്ലോ... ഹോസ്റ്റ്: രവി മേനോന്‍. സൗണ്ട് മിക്‌സിങ്: പ്രണവ് പി.എസ്.