
09 December 2025
‘എന്തിനാ സാറേ സങ്കടപ്പാട്ട്, ലൈഫില്‍ നിറയെ സങ്കടമല്ലേ’ | കാതോരം | Podcast
കാതോരം രവി മേനോന്‍ | Ravi Menon
About
ഓട്ടോയിൽ കയറിയിരുന്നപ്പോൾ ഡ്രൈവർ ചോദിച്ചു പാട്ടു വെക്കുന്നതിൽ വിരോധമില്ലല്ലോ പിന്നിലെ സ്പീക്കറുകളിൽ നിന്ന് കരകര ശബ്ദത്തിന്റെ അകമ്പടിയോടെ ഒഴുകിക്കൊണ്ടിരുന്ന പാട്ടിലേക്ക് ശ്രദ്ധ പോയതപ്പോഴാണ് എം ജി ശ്രീകുമാറും സുജാതയും മത്സരിച്ചു പാടുന്നു കവിളിനിയിൽ കുങ്കുമമോ പരിഭവവർണ്ണപരാഗങ്ങളോ കരിമിഴിയിൽ കവിതയുമായി വാവാ എന്റെ ഗാഥേ ഏയ് ഒരു വിരോധവുമില്ല പാടിക്കോട്ടെ കുറച്ചധികം നേരത്തെ യാത്രയുണ്ടല്ലോ എന്റെ മറുപടി ഓട്ടോ ഡ്രൈവർ യുവാവാണ് തിരിഞ്ഞുനോക്കി ഒരു ചെറുപുഞ്ചിരി സമ്മാനിച്ച് അയാൾ പറഞ്ഞു താങ്ക്യൂ സർ പിന്നെ ഉറക്കെ ഒരു ആത്മകഥം കൂടി അല്ല ചോദിക്കേണ്ടത് നമ്മുടെ മര്യാദയാണല്ലോ ചിലർക്ക് പാട്ടു വെക്കുന്നത് ഇഷ്ടമല്ല ബഹളം വെച്ച് വെറുപ്പിച്ചു കളയും.കേൾക്കാം കാതോരം. അവതരണം: രവി മേനോൻ