
25 November 2025
എനിക്ക് എത്രയോ ജന്മമായി പാട്ട് വെച്ചുതരണം; തടവറയിലിരുന്ന് അയാൾ ആവശ്യപ്പെട്ടു | കാതോരം | Podcast
കാതോരം രവി മേനോന്‍ | Ravi Menon
About
മോഷണക്കുറ്റത്തിന് പിടിയിലായി ജയിലിൽ കഴിയുന്ന ഒരാൾ, തൻ്റെ ഏകാന്തതയിൽ ആശ്വാസമായി, എത്രയോ ജന്മമായി എന്ന പ്രണയഗാനം എഫ്എം പരിപാടിയിൽ ആവശ്യപ്പെട്ടു. പാട്ടിലെ നായികയായ മഞ്ജു വാര്യരുടെ മുഖച്ഛായയുള്ള തൻ്റെ പഴയ പ്രണയിനിയെക്കുറിച്ചുള്ള ഓർമ്മകളായിരുന്നു ഈ പാട്ട് കേൾക്കുമ്പോൾ അയാളുടെ മനസിലേക്കെത്തിയത്. സിനിമയുടെ സാഹചര്യങ്ങൾക്കപ്പുറം ഒരു ഗാനം മലയാളികളുടെ ജീവിതത്തിലും പ്രണയസങ്കൽപ്പങ്ങളിലും എത്രത്തോളം ആഴത്തിൽ സ്വാധീനം ചെലുത്തുന്നുവെന്നും ഗാനരചയിതാവായ ഗിരീഷ് പുത്തഞ്ചേരിയും ഗായിക സുജാതയും സംഗീതസംവിധായകൻ വിദ്യാസാഗറും ഈ പാട്ടുമായി ബന്ധപ്പെട്ട് പറഞ്ഞ അനുഭവങ്ങളും പങ്കുവെയ്ക്കുകയാണ് കതോരത്തിൽ രവി മേനോൻ. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍