
11 November 2025
ഏകാന്തതയുടെ തുരുത്തിൽ ഒടുങ്ങിയ സുലക്ഷണയുടെ ജീവിതം | കാതോരം | Podcast
കാതോരം രവി മേനോന്‍ | Ravi Menon
About
സുലക്ഷണ പണ്ഡിറ്റ് പ്രണയിച്ചത് സഞ്ജീവ്കുമാറിനെ സഞ്ജീവ് പ്രണയിച്ചത് ഹേമമാലിനിയെയും സമാന്തര രേഖകൾ പോലെ ഒഴുകിയ ഒരിക്കലും കൂട്ടിമുട്ടാതെ പോയ രണ്ട് ബോളിവുഡ് പ്രണയങ്ങൾ നഷ്ടപ്രണയത്തിന്റെ സപ്തസ്മൃതികളിൽ മുഴുകി ജീവിച്ച സഞ്ജീവ് മദ്യത്തിൽ അഭയം തേടി ജീവിതം ധൂർത്തടിച്ചതും ഒടുവിൽ ഹൃദയസ്തംഭനത്തിന് കീഴടങ്ങിയതും ചരിത്രം. ഇപ്പോഴ ഇതാ സുലക്ഷണയും യാത്രയായി. കാൽ നൂറ്റാണ്ടോളം നീണ്ട വിഷാദഭരിതമായ ഏകാന്ത ജീവിതത്തിന് വിരാമം. സുലക്ഷണ പണ്ഡിറ്റിനെ കുറിച്ച് കാതോരത്തില്‍ രവി മേനോന്‍. സൗണ്ട് മിക്‌സിങ്: എസ്.സുന്ദര്‍