Skip to content
Opens in a new window
Listen to this chapter • 6:06

[1] ബാബേൽരാജാവായ നെബൂഖദ്നേസർ ബാബേലിലേക്ക് കൊണ്ടുപോയിരുന്ന പ്രവാസികളിൽ നിന്ന് യെരൂശലേമിലേക്കും യെഹൂദയിലേക്കും താന്താങ്ങളുടെ പട്ടണങ്ങളിലേക്ക് മടങ്ങിവന്ന സംസ്ഥാനവാസികൾ ഇവരാണ്:

[2] സെരുബ്ബാബേലിനോടുകൂടെ വന്നവർ: യേശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവർ. യിസ്രായേൽജനത്തിലെ പുരുഷന്മാരുടെ സംഖ്യ ഇപ്രകാരമാണ്:

[3] പരോശിന്റെ മക്കൾ രണ്ടായിരത്തി ഒരുനൂറ്റി എഴുപത്തിരണ്ട്.

[4] ശെഫത്യാവിന്റെ മക്കൾ മുന്നൂറ്റെഴുപത്തിരണ്ട്,

[5] ആരഹിന്റെ മക്കൾ എഴുനൂറ്റെഴുപത്തഞ്ച്

[6] യേശുവയുടെയും യോവാബിന്റെയും മക്കളിൽ പഹത്-മോവാബിന്റെ മക്കൾ രണ്ടായിരത്തെണ്ണൂറ്റി പന്ത്രണ്ട്.

[7] ഏലാമിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റി അൻപത്തി നാല്.

[8] സഥൂവിന്റെ മക്കൾ തൊള്ളായിരത്തി നാല്പത്തഞ്ച്.

[9] സക്കായിയുടെ മക്കൾ എഴുനൂറ്ററുപത്.

[10] ബാനിയുടെ മക്കൾ അറുനൂറ്റി നാല്പത്തിരണ്ട്.

[11] ബേബായിയുടെ മക്കൾ അറുനൂറ്റിരുപത്തുമൂന്ന്.

[12] അസ്ഗാദിന്റെ മക്കൾ ആയിരത്തി ഇരുനൂറ്റി ഇരുപത്തിരണ്ട്.

[13] അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്താറ്.

[14] ബിഗ്വായിയുടെ മക്കൾ രണ്ടായിരത്തമ്പത്താറ്.

[15] ആദീന്റെ മക്കൾ നാനൂറ്റമ്പത്തിനാല്.

[16] യെഹിസ്കീയാവിന്റെ സന്തതിയായ ആതേരിന്റെ മക്കൾ തൊണ്ണൂറ്റെട്ട്.

[17] ബേസായിയുടെ മക്കൾ മുന്നൂറ്റിരുപത്തിമൂന്ന്.

[18] യോരയുടെ മക്കൾ നൂറ്റിപന്ത്രണ്ട്.

[19] ഹാശൂമിന്റെ മക്കൾ ഇരുനൂറ്റിരുപത്തിമൂന്ന്.

[20] ഗിബ്ബാരിന്റെ മക്കൾ തൊണ്ണൂറ്റഞ്ച്.

[21] ബേത്ത്ലേഹെമ്യർ നൂറ്റിരുപത്തിമൂന്ന്.

[22] നെതോഫാത്യർ അമ്പത്താറ്.

[23] അനാഥോത്യർ നൂറ്റിരുപത്തെട്ട്.

[24] അസ്മാവെത്യർ നാല്പത്തിരണ്ട്.

[25] കിര്യത്ത്-യെയാരീം, കെഫീരാ, ബെരോയോത്ത് എന്നിവയിലെ നിവാസികൾ എഴുനൂറ്റിനാല്പത്തിമൂന്ന്.

[26] രാമയിലെയും ഗിബയിലെയും നിവാസികൾ അറുനൂറ്റിരുപത്തൊന്ന്.

[27] മിഖ്മാശ്യർ നൂറ്റിരുപത്തിരണ്ട്.

[28] ബേഥേലിലെയും ഹായിയിലേയും നിവാസികൾ ഇരുനൂറ്റിരുപത്തിമൂന്ന്.

[29] നെബോനിവാസികൾ അമ്പത്തിരണ്ട്.

[30] മഗ്ബീശിന്റെ മക്കൾ നൂറ്റമ്പത്താറ്.

[31] മറ്റെ ഏലാമിന്റെ മക്കൾ ആയിരത്തിരുനൂറ്റമ്പത്തിനാല്.

[32] ഹാരീമിന്റെ മക്കൾ മുന്നൂറ്റിരുപത്.

[33] ലോദ്, ഹാദീദ്, ഓനോ എന്നിവയിലെ നിവാസികൾ എഴുനൂറ്റിരുപത്തഞ്ച്.

[34] യെരിഹോനിവാസികൾ മുന്നൂറ്റിനാല്പത്തഞ്ച്.

[35] സേനായാനിവാസികൾ മൂവായിരത്തറുനൂറ്റിമുപ്പത്.

[36] പുരോഹിതന്മാർ: യേശുവയുടെ ഗൃഹത്തിലെ യെദയ്യാവിന്റെ മക്കൾ തൊള്ളായിരത്തെഴുപത്തിമൂന്ന്.

[37] ഇമ്മേരിന്റെ മക്കൾ ആയിരത്തമ്പത്തിരണ്ട്.

[38] പശ്ഹൂരിന്റെ മക്കൾ ആയിരത്തിരുനൂറ്റിനാല്പത്തേഴ്.

[39] ഹാരീമിന്റെ മക്കൾ ആയിരത്തി പതിനേഴ്.

[40] ലേവ്യർ: ഹോദവ്യാവിന്റെ മക്കളിൽ യേശുവയുടെയും കദ്മീയേലിന്റെയും മക്കൾ എഴുപത്തിനാല്.

[41] സംഗീതക്കാർ: ആസാഫ്യർ നൂറ്റിരുപത്തെട്ട്.

[42] വാതിൽകാവല്ക്കാരുടെ മക്കൾ: ശല്ലൂമിന്റെ മക്കൾ, ആതേരിന്റെ മക്കൾ, തല്മോന്റെ മക്കൾ, അക്കൂബിന്റെ മക്കൾ, ഹതീതയുടെ മക്കൾ, ശോബായിയുടെ മക്കൾ ഇങ്ങനെ ആകെ നൂറ്റി മുപ്പത്തൊമ്പത്.

[43] ദൈവാലയദാസന്മാർ: സീഹയുടെ മക്കൾ, ഹസൂഫയുടെ മക്കൾ, തബ്ബായോത്തിന്റെ മക്കൾ,

[44] കേരോസിന്റെ മക്കൾ, സീയാഹയുടെ മക്കൾ, പാദോന്റെ മക്കൾ,

[45] ലെബാനയുടെ മക്കൾ, ഹഗാബയുടെ മക്കൾ, അക്കൂബിന്റെ മക്കൾ,

[46] ഹാഗാബിന്റെ മക്കൾ, ശൽമായിയുടെ മക്കൾ,

[47] ഹാനാന്റെ മക്കൾ, ഗിദ്ദേലിന്റെ മക്കൾ, ഗാഹരിന്‍റെ മക്കൾ,

[48] രെയായാവിന്റെ മക്കൾ, രെസീന്റെ മക്കൾ, നെക്കോദയുടെ മക്കൾ, ഗസ്സാമിന്റെ മക്കൾ,

[49] ഉസ്സയുടെ മക്കൾ, പാസേഹയുടെ മക്കൾ,

[50] ബേസായിയുടെ മക്കൾ, അസ്നയുടെ മക്കൾ,

[51] മെയൂന്യർ, നെഫീസ്യർ, ബക്ക്ബൂക്കിന്റെ മക്കൾ, ഹക്കൂഫയുടെ മക്കൾ, ഹർഹൂരിന്റെ മക്കൾ,

[52] ബസ്ലുത്തിന്റെ മക്കൾ, മെഹീദയുടെ മക്കൾ, ഹർശയുടെ മക്കൾ, ബർക്കോസിന്റെ മക്കൾ,

[53] സീസെരയുടെ മക്കൾ, തേമഹിന്റെ മക്കൾ,

[54] നെസീഹയുടെ മക്കൾ, ഹതീഫയുടെ മക്കൾ.

[55] ശലോമോന്റെ ദാസന്മാരുടെ മക്കൾ: സോതായിയുടെ മക്കൾ ഹസോഫേരെത്തിന്റെ മക്കൾ, പെരൂദയുടെ മക്കൾ,

[56] യാലയുടെ മക്കൾ, ദർക്കോന്റെ മക്കൾ

[57] ഗിദ്ദേലിന്റെ മക്കൾ, ശെഫത്യാവിന്റെ മക്കൾ; ഹത്തീലിന്റെ മക്കൾ, പോക്കേരെത്ത്-ഹസ്സെബയീമിന്റെ മക്കൾ, ആമിയുടെ മക്കൾ.

[58] ദൈവാലയദാസന്മാരും ശലോമോന്റെ ദാസന്മാരുടെ മക്കളും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ട്.

[59] തേൽമേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ സ്ഥലങ്ങളിൽനിന്ന് പുറപ്പെട്ടുവന്നവർ ഇവർ തന്നേ; എങ്കിലും തങ്ങൾ യിസ്രായേല്യർ തന്നെയോ എന്ന് തിരിച്ചറിയുവാൻ, തങ്ങളുടെ പിതൃഭവനവും വംശാവലിയും പറവാൻ അവർക്ക് കഴിഞ്ഞില്ല.

[60] ദെലായാവിന്റെ മക്കൾ, തോബീയാവിന്റെ മക്കൾ, നെക്കോദയുടെ മക്കൾ ആകെ അറുനൂറ്റമ്പത്തിരണ്ട്.

[61] പുരോഹിതന്മാരുടെ മക്കളിൽ ഹബയ്യാവിന്റെ മക്കൾ, ഹക്കോസിന്റെ മക്കൾ ഗിലെയാദ്യനായ ബർസില്ലായിയുടെ പുത്രിമാരിൽ ഒരുത്തിയെ വിവാഹംകഴിച്ച് അവരുടെ പേരിനാൽ വിളിക്കപ്പെട്ട ബർസില്ലായിയുടെ മക്കൾ.

[62] ഇവർ തങ്ങളുടെ വംശാവലിരേഖ അന്വേഷിച്ചു; അത് കണ്ടുകിട്ടിയില്ലതാനും; അതുകൊണ്ട് അവരെ അശുദ്ധരെന്ന് എണ്ണി പൌരോഹിത്യത്തിൽനിന്ന് നീക്കിക്കളഞ്ഞു.

[63] ഊറീമും തുമ്മീമും ഉള്ള പുരോഹിതൻ എഴുന്നേല്ക്കുംവരെ അതിപരിശുദ്ധമായത് തിന്നരുത് എന്ന് ദേശാധിപതി അവരോട് കല്പിച്ചു.

[64] സഭ ആകെ നാല്പത്തീരായിരത്തി മുന്നൂറ്ററുപത് പേർ ആയിരുന്നു.

[65] അവരുടെ ദാസീദാസന്മാരായ ഏഴായിരത്തി മുന്നൂറ്റി മുപ്പത്തേഴ് പേരെ കൂടാതെ അവർക്ക് പുരുഷന്മാരും സ്ത്രീകളുമായ ഇരുനൂറ് സംഗീതക്കാർ ഉണ്ടായിരുന്നു.

[66] എഴുനൂറ്റി മുപ്പത്താറു കുതിരകളും ഇരുനൂറ്റി നാല്പത്തഞ്ചു കോവർകഴുതകളും

[67] നാനൂറ്റി മുപ്പത്തി അഞ്ച് ഒട്ടകങ്ങളും ആറായിരത്തി എഴുനൂറ്റി ഇരുപത് കഴുതകളും അവർക്കുണ്ടായിരുന്നു.

[68] എന്നാൽ ചില പിതൃഭവനത്തലവന്മാർ യെരൂശലേമിലെ യഹോവയുടെ ആലയത്തിൽ എത്തിയപ്പോൾ, ദൈവാലയം അതിന്റെ സ്ഥാനത്ത് പണിയേണ്ടതിന് അവർ ഔദാര്യദാനങ്ങൾ കൊടുത്തു.

[69] അവർ തങ്ങളുടെ പ്രാപ്തിപോലെ ഭണ്ഡാരത്തിലേക്ക് 61,000 സ്വർണ്ണനാണയങ്ങളും അയ്യായിരം മാനെ വെള്ളിയും നൂറ് പുരോഹിതവസ്ത്രവും കൊടുത്തു.

[70] പുരോഹിതന്മാരും ലേവ്യരും ജനത്തിൽ ചിലരും സംഗീതക്കാരും വാതിൽകാവല്ക്കാരും ദൈവാലയദാസന്മാരും, യിസ്രായേല്യർ എല്ലാവരും താന്താങ്ങളുടെ പട്ടണങ്ങളിൽ പാർത്തു.

എസ്രാ — Chapters