Skip to content
Opens in a new window

[1] ബാബേൽരാജാവായ നെബൂഖദ്നേസർ പ്രവിശ്യകളിൽനിന്നു ബാബേലിലേക്കു പിടിച്ചുകൊണ്ടുപോയിരുന്ന നിവാസികളിൽ, പ്രവാസത്തിൽനിന്നു മടങ്ങിവന്നവർ ഇവരാണ് (അവർ ജെറുശലേമിലും യെഹൂദ്യയിലുമുള്ള താന്താങ്ങളുടെ പട്ടണങ്ങളിലേക്കു മടങ്ങിവന്നു.

[2] ഇവർ സെരൂബ്ബാബേൽ, യോശുവ, നെഹെമ്യാവ്, സെരായാവ്, രെയേലയാവ്, മൊർദെഖായി, ബിൽശാൻ, മിസ്പാർ, ബിഗ്വായി, രെഹൂം, ബാനാ എന്നിവരോടൊപ്പംതന്നെ): ഇസ്രായേൽജനത്തിലെ പുരുഷന്മാരുടെ വിവരം:

[3] പരോശിന്റെ പിൻഗാമികൾ 2,172

[4] ശെഫത്യാവിന്റെ പിൻഗാമികൾ 372

[5] ആരഹിന്റെ പിൻഗാമികൾ 775

[6] (യേശുവയുടെയും യോവാബിന്റെയും വംശപരമ്പരയിലൂടെ) പഹത്ത്-മോവാബിന്റെ പിൻഗാമികൾ 2,812

[7] ഏലാമിന്റെ പിൻഗാമികൾ 1,254

[8] സത്ഥുവിന്റെ പിൻഗാമികൾ 945

[9] സക്കായിയുടെ പിൻഗാമികൾ 760

[10] ബാനിയുടെ പിൻഗാമികൾ 642

[11] ബേബായിയുടെ പിൻഗാമികൾ 623

[12] അസ്ഗാദിന്റെ പിൻഗാമികൾ 1,222

[13] അദോനീക്കാമിന്റെ പിൻഗാമികൾ 666

[14] ബിഗ്വായിയുടെ പിൻഗാമികൾ 2,056

[15] ആദീന്റെ പിൻഗാമികൾ 454

[16] (ഹിസ്കിയാവിലൂടെ) ആതേരിന്റെ പിൻഗാമികൾ 98

[17] ബേസായിയുടെ പിൻഗാമികൾ 323

[18] യോരയുടെ പിൻഗാമികൾ 112

[19] ഹാശൂമിന്റെ പിൻഗാമികൾ 223

[20] ഗിബ്ബാരിന്റെ പിൻഗാമികൾ 95

[21] ബേത്ലഹേമിൽനിന്നുള്ള പുരുഷന്മാർ 123

[22] നെത്തോഫാത്തിൽനിന്നുള്ള പുരുഷന്മാർ 56

[23] അനാഥോത്തിൽനിന്നുള്ള പുരുഷന്മാർ 128

[24] അസ്മാവെത്തിൽനിന്നുള്ള പുരുഷന്മാർ 42

[25] കിര്യത്ത്-യെയാരീം, കെഫീരാ, ബേരോത്ത് എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ 743

[26] രാമായിലും ഗേബായിലുംനിന്നുള്ള പുരുഷന്മാർ 621

[27] മിക്-മാസിൽനിന്നുള്ള പുരുഷന്മാർ 122

[28] ബേഥേൽ, ഹായി എന്നിവിടങ്ങളിൽനിന്നുള്ള പുരുഷന്മാർ 223

[29] നെബോയിൽനിന്നുള്ള പുരുഷന്മാർ 52

[30] മഗ്ബീശിൽനിന്നുള്ള പുരുഷന്മാർ 156

[31] മറ്റേ ഏലാമിൽനിന്നുള്ള പുരുഷന്മാർ 1,254

[32] ഹാരീമിൽനിന്നുള്ള പുരുഷന്മാർ 320

[33] ലോദ്, ഹദീദ്, ഓനോ എന്നിവിടങ്ങളിലെ പുരുഷന്മാർ 725

[34] യെരീഹോയിൽനിന്നുള്ള പുരുഷന്മാർ 345

[35] സെനായാനിൽനിന്നുള്ള പുരുഷന്മാർ 3,630.

[36] പുരോഹിതന്മാർ: (യേശുവയുടെ കുടുംബത്തിൽക്കൂടി) യെദായാവിന്റെ പിൻഗാമികൾ 973

[37] ഇമ്മേരിന്റെ പിൻഗാമികൾ 1,052

[38] പശ്ഹൂരിന്റെ പിൻഗാമികൾ 1,247

[39] ഹാരീമിന്റെ പിൻഗാമികൾ 1,017.

[40] ലേവ്യർ: (ഹോദവ്യാവിന്റെ പരമ്പരയിലൂടെ) യേശുവയുടെയും കദ്മീയേലിന്റെയും പിൻഗാമികൾ 74.

[41] സംഗീതജ്ഞർ: ആസാഫിന്റെ പിൻഗാമികൾ 128.

[42] ആലയത്തിലെ വാതിൽക്കാവൽക്കാർ: ശല്ലൂം, ആതേർ, തല്മോൻ, അക്കൂബ്, ഹതീത, ശോബായി എന്നിവരുടെ പിൻഗാമികൾ 139.

[43] ആലയത്തിലെ സേവകർ: സീഹ, ഹസൂഫ, തബ്ബായോത്ത്,

[44] കേരോസ്, സീയഹ, പാദോൻ,

[45] ലെബാന, ഹഗാബ, അക്കൂബ്,

[46] ഹഗാബ്, ശൽമായി, ഹാനാൻ,

[47] ഗിദ്ദേൽ, ഗഹർ, രെയായാവ്,

[48] രെസീൻ, നെക്കോദ, ഗസ്സാം,

[49] ഉസ്സ, പാസേഹ, ബേസായി,

[50] അസ്ന, മെയൂനിം, നെഫീസീം,

[51] ബക്ക്ബൂക്ക്, ഹക്കൂഫ, ഹർഹൂർ,

[52] ബസ്ളൂത്ത്, മെഹീദ, ഹർശ,

[53] ബർക്കോസ്, സീസെര, തേമഹ്,

[54] നെസീഹ, ഹതീഫ എന്നിവരുടെ പിൻഗാമികൾ.

[55] ശലോമോന്റെ ദാസന്മാരായ: സോതായി, ഹസോഫേരെത്ത്, പെരൂദ,

[56] യാല, ദർക്കോൻ, ഗിദ്ദേൽ,

[57] ശെഫാത്യാവ്, ഹത്തീൽ, പോക്കേരെത്ത്-ഹസ്സെബയീം, ആമി എന്നിവരുടെ പിൻഗാമികൾ,

[58] ആലയത്തിലെ ദാസന്മാരും ശലോമോന്റെ ദാസന്മാരുടെ പിൻഗാമികളെയുംകൂടി 392.

[59] തേൽ-മേലഹ്, തേൽ-ഹർശ, കെരൂബ്, അദ്ദാൻ, ഇമ്മേർ എന്നീ പട്ടണങ്ങളിൽനിന്നു വന്നവരാണ് താഴെപ്പറയുന്നവർ; എങ്കിലും, തങ്ങളും തങ്ങളുടെ പിതൃഭവനവും ഇസ്രായേല്യരിൽനിന്നുള്ളവർ എന്നു തെളിയിക്കാൻ അവർക്കു സാധിച്ചില്ല:

[60] ദെലായാവ്, തോബിയാവ്, നെക്കോദ എന്നിവരുടെ പിൻഗാമികൾ 652.

[61] പുരോഹിതന്മാരുടെ പിൻഗാമികളിൽനിന്ന്: ഹബയ്യാവ്, ഹക്കോസ്സ്, (ഗിലെയാദ്യനായ ബർസില്ലായിയുടെ ഒരു പുത്രിയെ വിവാഹംചെയ്ത് ആ പേരിനാൽ വിളിക്കപ്പെട്ട ഒരാളായ) ബർസില്ലായി, എന്നിവരുടെ പിൻഗാമികൾ.

[62] ഇവർ തങ്ങളുടെ ഭവനങ്ങളെക്കുറിച്ച് വംശാവലിരേഖകളിൽ അന്വേഷിച്ചു. എന്നാൽ അവർക്ക് അതു കണ്ടുകിട്ടാത്തതിനാൽ അവരെ അശുദ്ധരായി കണക്കാക്കി പൗരോഹിത്യത്തിൽനിന്നു നീക്കിക്കളഞ്ഞു.

[63] ഊറീമും തുമ്മീമും ഉപയോഗിക്കുന്ന ഒരു പുരോഹിതൻ ഉണ്ടാകുന്നതുവരെ ഇവർ അതിപരിശുദ്ധമായ ഒന്നും കഴിക്കരുതെന്നു ദേശാധിപതി ഇവരോടു കൽപ്പിച്ചു.

[64] ആ സമൂഹത്തിന്റെ എണ്ണപ്പെട്ടവർ ആകെ 42,360.

[65] അതിനുപുറമേ 7,337 ദാസീദാസന്മാരും, സംഗീതജ്ഞരായ 200 പുരുഷന്മാരും സ്ത്രീകളും ഉണ്ടായിരുന്നു.

[66] 736 കുതിര, 245 കോവർകഴുത,

[67] 435 ഒട്ടകം, 6,720 കഴുത എന്നിവയും അവർക്കുണ്ടായിരുന്നു.

[68] ജെറുശലേമിൽ യഹോവയുടെ ആലയത്തിങ്കൽ അവർ എത്തിയപ്പോൾ കുടുംബത്തലവന്മാരിൽ ചിലർ ദൈവാലയം അതിന്റെ സ്ഥാനത്തു പുനഃസ്ഥാപിക്കേണ്ടതിനു സ്വമേധാദാനങ്ങൾ നൽകി.

[69] തങ്ങളുടെ കഴിവനുസരിച്ച്, ഈ പണിക്കു ഭണ്ഡാരത്തിലേക്ക് 61,000 തങ്കക്കാശും, 5,000 മിന്നാ വെള്ളിയും 100 പുരോഹിതവസ്ത്രങ്ങളും അവർ നൽകി.

[70] പുരോഹിതന്മാരും ലേവ്യരും സംഗീതജ്ഞരും ദ്വാരപാലകരും ദൈവാലയദാസന്മാരും ജനത്തിൽ ചിലരോടൊപ്പം ജെറുശലേമിനോടു ചേർന്ന പട്ടണങ്ങളിൽ താമസമാക്കി. ശേഷിച്ച ഇസ്രായേല്യരെല്ലാം അവരവരുടെ പട്ടണങ്ങളിൽ താമസിച്ചു.

എസ്രാ — Chapters