പുള്ളിക്കുടയും കാറ്റും | മിന്നാമിന്നി കഥകൾ | Podcast
02 December 2025

പുള്ളിക്കുടയും കാറ്റും | മിന്നാമിന്നി കഥകൾ | Podcast

Minnaminni kathakal | Mathrbhumi

About
വീടിൻ്റെ ഉമ്മറത്തെ നിവർത്തി വെച്ചിരിക്കുകയായിരുന്നു അമ്മിണിക്കുട്ടിയുടെ പുള്ളിക്കുട. കുടയുടെ പുറത്ത് പറ്റിപ്പിടിച്ചിരുന്ന മഴത്തുള്ളികൾ ഒന്നൊന്നായി താഴേക്ക് വീണുകൊണ്ടിരുന്നു. അതുവഴി വരി വരിയായി വീട്ടിലേക്ക് പോകുവായിരുന്ന ചോണനുറുമ്പിൻ്റെയും കൂട്ടുകാരുടെയും ദേഹത്തേക്ക് വെള്ളം തെറിച്ചു. അവർ നനയാൻ തുടങ്ങിയപ്പോ ചോണനുറുമ്പ് പുള്ളിക്കുടയോട് പറഞ്ഞു.പുള്ളിക്കുടയൻ ചങ്ങാതി തെല്ലിട നീങ്ങിയിരിക്കാമോ കാറ്റെങ്ങാനും വന്നെങ്കിൽ സൂക്ഷിച്ചീടുക പാറാതെ’.കേൾക്കാം കുട്ടിക്കഥകൾ. കഥ:രമേശ് ചന്ദ്രവർമ്മ ആർ. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.