പൊന്നനും കുഞ്ഞനും | മിന്നാമിന്നിക്കഥകൾ | Podcast
22 December 2025

പൊന്നനും കുഞ്ഞനും | മിന്നാമിന്നിക്കഥകൾ | Podcast

Minnaminni kathakal | Mathrbhumi

About
കണ്ടംകുളത്തിലെ കല്ലുകൾക്കിടയിലെ പുത്തിലായിരുന്നു ട്ടോ നമ്മുടെ കുഞ്ഞൻതവളയുടെ താമസം. കുഞ്ഞൻതവളയുടെ ഉറ്റ ചങ്ങാതി ആയിരുന്നു പൊന്നനാമ, എന്ന് വെച്ചാൽ ക്ലോസ് ഫ്രണ്ട് ആയിരുന്നു, നല്ല സുഹൃത്തായിരുന്നു. അപ്പോ ഒരു ദിവസം കുഞ്ഞൻതവള പൊത്തിലിരുന്ന്, അതായത് കുഞ്ഞു വീടാണ് തവളയുടെ മണ്ണിന്റെ ഇടയിലുള്ള പൊത്തിലിരുന്ന് ഉറക്കെ കരഞ്ഞു. എങ്ങനെയാ തവള കരയുക? പൊക്റോം പൊക്രോം.
കുഞ്ഞന്തവളയുടെ കരച്ചില് കേട്ട പൊന്നനാമ കുളത്തിന്റെ അടിത്തട്ടിൽ നിന്ന് പൊന്തി വന്നിട്ട് ചോദിച്ചേ "എന്തിനാണ് കുഞ്ഞ ഇങ്ങനെ കരയുന്നത്?". അപ്പോ കുഞ്ഞന്തവള പറഞ്ഞു "മഴയുടെ വരവറിയിക്കാനാ ഞാൻ കരയുന്നത്. ദേ കണ്ടില്ലേ മാനത്തേക്ക് നോക്കൂ മഴക്കാർ നിറഞ്ഞു വരുന്നത് കാണുന്നില്ലേ?". പൊന്നനാമ്മ മാനത്തേക്ക് നോക്കി. ആ ശരിയാണല്ലോ മാനത്താകെ മഴക്കാർ നിറഞ്ഞിട്ടുണ്ട്.
അപ്പോഴാണ് കല്ലിനടിയിൽ നിന്ന് മെല്ലെ തല പുറത്തേക്കിട്ടു നോക്കുന്ന നീർക്കോലി അണ്ണനെ പൊന്നനാമ കണ്ടത്. കേൾക്കാം കുട്ടിക്കഥകൾ. കഥ:രമേശ് ചന്ദ്ര വർമ്മ ആർ. അവതരണം: ആർ.ജെ. അച്ചു. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.