
About
മീനുമോളുടെ വീടിന്റെ അടുത്തെ ഒരു പച്ചിലക്കാട് ഉണ്ടായിരുന്നു. പച്ചിലക്കാട്ടിൽ അതിസുന്ദരനായ ഒരു പച്ചത്തുമ്പി ഉണ്ടായിരുന്നു. എന്ത് ചന്താണെന്നോ അവനെ കാണാൻ. പച്ചവാലും നീല ചിറകുകളും ചുവന്ന തലയും ഉള്ള അവനെ എത്ര കണ്ടാലും കൊതിതീരില്ല. ഒരു ദിവസം വൈകുന്നേര മീനുമോള് പച്ചിലക്കാടിന അടുത്ത് വന്ന് പച്ചത്തുമ്പിയെ കണ്ട് രസിക്കുകയായിരുന്നു. മീനുമോള് ചോദിച്ചു പച്ചത്തുമ്പി ചങ്ങാതി എന്നുടെ കൂടെ പോരുന്നോ എന്നുടെ കൂടെ പോന്നാൽ ഞാൻ പാലും തേനും നൽകിടാം പക്ഷേ പച്ചത്തുമ്പി ഉണ്ടോ അത് കേൾക്കുന്നു. അവൻ നൃത്തം ചെയ്ത് നൃത്തം ചെയ്ത് പച്ചിലക്കാടിന്റെ ഉച്ചിയിലേക്ക് ഉയർന്നു. കേൾക്കാം മിന്നാമിന്നി കഥകൾ. അവതരണം: ആർ.ജെ. അച്ചു. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.