
About
പാലാഴി കാട്ടിൽ വജ്രൻ കുറുക്കൻ, ഡിക്കു കരടി എന്നീ രണ്ട് സുഹൃത്തുക്കളുണ്ടായിരുന്നു. എന്നും രാവിലെ ഇവർ രണ്ടുപേരും ചുറ്റാനിറങ്ങും. വജ്രൻ കുറുക്കൻ വിശപ്പകറ്റാൻ ഏതെങ്കിലും മൃഗങ്ങളുണ്ടോയെന്ന് ചുറ്റുമുള്ള കുറ്റിക്കാട്ടിലേക്ക് നോക്കും. ഡിക്കു കരടിയാണെങ്കിൽ തേൻ കൂട് തേടി മുകളിൽ മരച്ചില്ലയിലേക്കും നോക്കും. ഒരു ദിവസം ഇവർ നടക്കാനിറങ്ങിയപ്പോൾ ഉഗ്രനൊരു പൂവൻകോഴിയെ കണ്ടു. അതോടെ വജ്രൻ കുറുക്കൻ പൂവൻകോഴിക്ക് നേരെ ചാടിവീണു. അതോടെ പേടിച്ചുപോയ പൂവൻകോഴി അടുത്തുള്ള മാവിൻകൊമ്പിലേക്ക് പറന്നുകയറി. അപ്പോൾ ഡിക്കു കരടി ഒറ്റചാട്ടത്തിന് മരത്തിൽ കയറി പൂവൻകോഴിയെ കൈക്കലാക്കി. കേൾക്കാം കുട്ടിക്കഥകൾ. കഥ:രമേശ് ചന്ദ്രവർമ്മ ആർ. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.