ചോണനുറുമ്പിന്റെ ചങ്ങാട യാത്ര | മിന്നാമിന്നിക്കഥകൾ | Podcast
19 December 2025

ചോണനുറുമ്പിന്റെ ചങ്ങാട യാത്ര | മിന്നാമിന്നിക്കഥകൾ | Podcast

Minnaminni kathakal | Mathrbhumi

About
ചോലമലയിലായിരുന്നു ചോണനുറുമ്പിന്റെ താമസം. ഒരു ദിവസം ചോണനുറുമ്പ് പുഴക്കരികിൽ എത്തി. പുഴയിലെ വെള്ളം കണ്ടപ്പോഴേ നമ്മുടെ ചോണനുറുമ്പിന് വലിയ സന്തോഷമായി. പുഴയിലെ നല്ല ഒഴുക്കും ഓളവും ഉണ്ട്. ഈ ഓളത്തിൽ തത്തി കളിക്കാൻ എന്ത് രസമായിരിക്കും എന്ന് ചോണനുറുമ്പ് ആലോചിച്ചു. അപ്പോഴാണ് പുഴവക്കലൂടെ ഒരു ചെറിയ തടികഷ്ണം ഒഴുകി വരുന്നത് ചോണനുറുമ്പ് കണ്ടത്. വേഗം തന്നെ ചോണനുറുമ്പ് ഒരുവിധത്തിൽ തത്തിപ്പിടിച്ച് ആ തടികഷ്ണത്തിന് മുകളിൽ കയറികൂടി. "ഹായ് എന്ത് രസം! എനിക്ക് ചങ്ങാടം കിട്ടിയേ!" എന്ന് ചോണനുറുമ്പ് വിളിച്ചുകൂവി. ഓളങ്ങളിൽ തത്തികളിച്ച് ചങ്ങാടം മെല്ലെ പുഴയിലൂടെ ഇങ്ങനെ ഒഴുകി തുടങ്ങി. കേൾക്കാം മിന്നാമിന്നിക്കഥകൾ.അവതരണം: ആർ.ജെ.അച്ചുപ കഥ: രമേശ് ചന്ദ്രവർമ്മ ആർ. ശബ്ദമിശ്രണം: എസ്.സുന്ദർ. പ്രൊഡ്യൂസർ: അനന്യലക്ഷ്മി ബി.എസ്.