Mayan Underworld
23 November 2025

Mayan Underworld

Julius Manuel

About

എല്ലാം നിഗൂഢമായിരുന്നു…. ഇരുണ്ടതും, അജ്ഞാതവുമായ ദുരൂഹത. അമേരിക്കൻ പര്യവേഷകനായ ജോൺ ലോയ്ഡ് സ്റ്റീഫൻസിൻ്റെ (John Lloyd Stephens) വാക്കുകളാണിത്. അതുവരെയും പുറംലോകത്തിന് യാതൊരു അറിവുകളുമില്ലാതിരുന്ന മായൻ സംസ്ക്കാരത്തെ 1839 ൽ അദ്ദേഹം  നമുക്ക് പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്. മായൻ സംസ്കാരമെന്ന് കേൾക്കുമ്പോൾ നമ്മുട മനസ്സിലേക്ക് എന്താണ് ആദ്യം കടന്നു വരിക? പടവുകൾ കെട്ടിയിരിക്കുന്ന വലിയ പിരമിഡുകൾ, കാടിനുള്ളിൽ മറഞ്ഞിരിക്കുന്ന അനേകം നഗരങ്ങൾ ഇതൊക്കെയാണ്. പക്ഷേ അവരുടെ ആ പ്രപഞ്ചത്തിൽ നമ്മൾ കാണാത്ത മറ്റൊരു ലോകം കൂടിയുണ്ട്. ഭൂമിക്കടിയിൽ മറഞ്ഞിരിക്കുന്ന ഒരു രഹസ്യലോകം. ജോൺ ലോയ്ഡ് സ്റ്റീഫൻസിൻ്റെ വാക്കുകളുടെ അർഥവും അതായിരുന്നു. എല്ലാം നിഗൂഢമായിരുന്നു…. ഇരുണ്ടതും, അജ്ഞാതവുമായ ദുരൂഹത. ഈ വാക്കുകൾ നമ്മെ കൊണ്ടുപോകുന്നത് മായൻസ്  നിർമ്മിച്ച കൂറ്റൻ പിരമിഡുകളുടെയും, നഗരങ്ങളുടെയും അടിയിലേക്കാണ്. അതെ, മായൻ പ്രപഞ്ചത്തിൽ മറ്റൊരു ലോകം കൂടെയുണ്ട്.  ഗുഹകളുടെയും, ഭൂഗർഭനദികളുടെയും ഇരുട്ടിൻ്റെയും മായാ ലോകം.