ബിസിനസ് അടിമുടി മാറ്റണോ? കൊണ്ടു വരാം 'ആധുനികവത്കരണം'
17 January 2024

ബിസിനസ് അടിമുടി മാറ്റണോ? കൊണ്ടു വരാം 'ആധുനികവത്കരണം'

100Biz Strategies

About


നിങ്ങൾ ഒരു റെസ്റ്റോറന്റിലേക്ക് എത്തുകയാണ്. റസ്റ്റോറന്റിനകത്തേക്ക് കയറി ഒരു സ്ഥലത്തിരുന്ന് നിങ്ങള്‍ നോക്കുന്നു; എവിടെയാണ് വെയ്റ്റര്‍? കണ്ണുകള്‍ തിരഞ്ഞു. അപ്പോഴതാ നിങ്ങളെ അതിശയിപ്പിച്ച് കൊണ്ട് ഒരു റോബോട്ട് നിങ്ങളുടെ സമീപത്തെത്തുന്നു. റോബോട്ട് നിങ്ങളെ അഭിവാദ്യം ചെയ്യുന്നു, നിങ്ങളോട് ഭക്ഷണം എന്ത് വേണമെന്ന് ചോദിക്കുന്നു. നിങ്ങള്‍ക്ക് കൗതുകം. നിങ്ങള്‍ കൊടുത്ത ഓര്‍ഡര്‍ വാങ്ങി റോബോട്ട് മടങ്ങിപ്പോകുന്നു.

ഇത്തരത്തിലാണ് പുതിയ പല ട്രെന്‍ഡുകളും. ഓരോ ദിവസവും നിങ്ങളെ അത്ഭുതപ്പെടുത്തുന്ന കാര്യങ്ങള്‍ ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്നു. ശാസ്ത്രവും സാങ്കേതികതയും ജീവിതത്തെ അത്രമേല്‍ മാറ്റിമറിച്ചിരിക്കുന്നു. ബിസിനസുകളിലും ഇത് പ്രതിഫലിക്കുന്നു.

പുതിയ ആശയങ്ങളും ഉല്‍പ്പന്നങ്ങളും കടന്നുവരുന്നു. ജീവിത നിലവാരം വര്‍ധിപ്പിക്കാന്‍ ബിസിനസുകള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തുന്നു. ആധുനികത പഴമയുടെ മടുപ്പുകള്‍ തുടച്ചുനീക്കുന്നു. നിങ്ങളും ശരിയായ ട്രാക്കില്‍ തന്നെയെന്ന് ഉറപ്പാക്കാന്‍ 'Modernization' അഥവാ ആധുനികവത്കരണം എത്രയുണ്ടെന്ന് നിങ്ങള്‍ക്ക് പരിശോധിക്കാം. എങ്ങനെയാണ് ആധുനികവത്കരണം ബിസിനുകളെ അടിമുടി മാറ്റുന്നത്? നോക്കാം